ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

കേരളത്തിൽ കനത്ത മഴ പെയ്യുന്ന പ്രവണത വർധിക്കുന്നതായി കേന്ദ്ര ഗവൺമെന്റ്

प्रविष्टि तिथि: 28 JUL 2022 12:20PM by PIB Thiruvananthpuram



ന്യൂഡൽഹി : ജൂലൈ 28, 2022

 കേരളത്തിൽ കനത്ത മഴ പെയ്യുന്ന പ്രവണത വർധിക്കുന്നതായി കേന്ദ്ര ഗവൺമെന്റ് ഇന്ന് അറിയിച്ചു.  2001-2021 കാലയളവിലെ കണക്കുകൾ പ്രകാരം തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ (ജൂൺ മുതൽ സെപ്റ്റംബർ വരെ) കേരളത്തിൽ കനത്ത മഴ ചെയ്യുന്ന പ്രവണത വർദ്ധിച്ചതായി രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.

 കേരളത്തിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ (എഡബ്ല്യുഎസ്) ശൃംഖല വർധിപ്പിക്കാൻ  കാലാവസ്ഥാ വകുപ്പിന് ( ഐഎംഡി) പദ്ധതിയുണ്ട്. ബിഐഎസ്-1994 മാനദണ്ഡമനുസരിച്ച് കേരളത്തിൽ 115 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വേണം. കേരളത്തിൽ 100 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾക്കായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട് . ഭൗമശാസ്ത്ര മന്ത്രാലയം അടുത്തിടെ 77 AWS സ്ഥാപിച്ചു , ശേഷിക്കുന്ന 23 AWS കൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.

 ഇതുകൂടാതെ കേരളത്തിന് 15 AWS സ്റ്റേഷനുകൾ കൂടിയുണ്ട്, അങ്ങനെ മൊത്തം 92 ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾ കേരളത്തിൽ നിലവിലുണ്ട്. ഇവ കൂടാതെ, നവീകരിച്ച 10 ഓട്ടോമാറ്റിക് മഴ അളക്കൽ സ്റ്റേഷനുകളും സംസ്ഥാനത്ത് ഉണ്ട്. കേരളത്തിനായി അനുവദിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് ഐഎംഡി വേഗത്തിലാക്കിയിട്ടുണ്ട്.

 
IE/SKY
 

(रिलीज़ आईडी: 1845863) आगंतुक पटल : 149
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Tamil , Telugu