പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

2014 മുതൽ ഏഴ് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തിലധികം ആളുകൾക്ക് വിവിധ കേന്ദ്ര ഗവണ്മെന്റ് വകുപ്പുകളിൽ സ്ഥിര ജോലി ലഭിച്ചു

Posted On: 27 JUL 2022 1:29PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ജൂലൈ 27, 2022

2014 മുതൽ ഏഴ് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തിലധികം ആളുകൾക്ക് വിവിധ കേന്ദ്ര ഗവണ്മെന്റ്   വകുപ്പുകളിൽ സ്ഥിര ജോലി ലഭിച്ചു. തൊഴിൽ ക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഗവൺമെന്റിന്റെ മുൻഗണനയാണ് എന്ന് ലോക്‌ സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്സ്, പെൻഷൻ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് പറഞ്ഞു.

2014 മുതൽ വിവിധ കേന്ദ്ര ഗവണ്മെന്റ് വകുപ്പുകളിൽ നിയമനത്തിനായി റിക്രൂട്ടിംഗ് ഏജൻസികൾ ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം താഴെ പറയുന്നവയാണ്:

 

 


വര്ഷം


ആകെ

2014-15

1,30,423

2015-16

1,11,807

2016-17

1,01,333

2017-18

76,147

2018-19

38,100

2019-20

1,47,096

2020-21

78,555

2021-22

38,850


ആകെ  (2014-22)

7,22,311



ഇതിനുപുറമെ, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സുഗമമാക്കുന്നതിനുമായി ഉല്പാദന അധിഷ്ഠിത ഇളവ് (പിഎൽഐ) പദ്ധതി, പ്രധാൻ മന്ത്രി മുദ്ര യോജന (പിഎംഎംവൈ), പിഎം സ്വനിധി പദ്ധതി, ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന (എബിആർവൈ) എന്നിവയുൾപ്പെടെ ഇന്ത്യാ ഗവൺമെന്റ് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.
 
 
RRTN/SKY
 
*****
 


(Release ID: 1845466) Visitor Counter : 116