വിദ്യാഭ്യാസ മന്ത്രാലയം
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേഗത്തിൽ വിസ ലഭ്യമാക്കാമെന്ന ഓസ്‌ട്രേലിയയുടെ ഉറപ്പിനെ ശ്രീ ധർമ്മേന്ദ്ര പ്രധാൻ സ്വാഗതം ചെയ്തു. ഇന്ത്യൻ തൊഴിലാളികളിൽ ലോകോത്തര നൈപുണ്യം വളർത്തുന്നതിനായി ഈ മേഖലയിൽ ആഴത്തിലുള്ള സഹകരണത്തിനും ആഹ്വാനം.
പോസ്റ്റഡ് ഓണ്‍:
21 JUL 2022 2:54PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 20, 2022
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഇന്ന് ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജെയ്‌സൺ ക്ലെയറുമായി ചർച്ച നടത്തി. ഓസ്‌ട്രേലിയയിലെ സർവ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന വിസ സംബന്ധമായ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന് ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജെയ്‌സൺ ക്ലെയർ ഉറപ്പ് നൽകി. പുരോഗമനോന്മുഖമായ ഈ നടപടിയെ ശ്രീ പ്രധാൻ സ്വാഗതം ചെയ്തു.
നൈപുണ്യം, ഉന്നത വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം എന്നീ മേഖലകളിലെ ആഴത്തിലുള്ള സഹകരണത്തെക്കുറിച്ചും ലോകോത്തര വൈദഗ്ധ്യം പ്രദാനം ചെയ്യുന്നതിൽ പ്രശസ്തമായ ഓസ്‌ട്രേലിയയുടെ സഹകരണത്തോടെ ഇന്ത്യൻ തൊഴിലാളികളിൽ നൈപുണ്യം വർദ്ധിപ്പിച്ച് ഇരു രാജ്യങ്ങൾക്കും അനുകൂലമായ സമന്വയം സൃഷ്ടിക്കുന്നത് സംബന്ധിച്ചും ശ്രീ പ്രധാൻ സംസാരിച്ചു.
2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും വിവിധ നടപടിക്രമങ്ങളിലൂടെ വിദ്യാഭ്യാസരംഗത്ത് സംജാതമാകുന്ന അന്തർദേശീയവൽക്കരണത്തിനുള്ള വിപുലമായ സാധ്യതകളെക്കുറിച്ചും ഗിഫ്റ്റ് സിറ്റിയിലെ സ്ഥാപനങ്ങൾക്ക് അനുകൂല അന്തരീക്ഷമൊരുക്കുന്നതിനെക്കുറിച്ചും ശ്രീ പ്രധാൻ H.E ജെയ്‌സൺ ക്ലെയറിനെ ധരിപ്പിച്ചു.
*****
( റിലീസ് ഐ.ഡി: 1843499)
സന്ദര്‍ശക കൗണ്ടര്‍ : 176