ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 200.91 കോടി കവിഞ്ഞു


12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 3.82 കോടിയിലധികം ആദ്യ ഡോസ് വാക്‌സിനുകള്‍

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 1,48,881

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 21,566 പേര്‍ക്ക്

രോഗമുക്തി നിരക്ക് നിലവില്‍ 98.46%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.51%

Posted On: 21 JUL 2022 9:30AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 200.91 കോടി (2,00,91,91,969)  പിന്നിട്ടു. 2,64,98,391 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.82 കോടി യിലധികം (3,82,20,319) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍  ആരംഭിച്ചു.  

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10410641
രണ്ടാം ഡോസ് 10082207
കരുതല്‍ ഡോസ് 6090515

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18428331
രണ്ടാം ഡോസ് 17656581
കരുതല്‍ ഡോസ് 11633199

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 38220319
രണ്ടാം ഡോസ്  26602139

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 60924883
രണ്ടാം ഡോസ്  50337271

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 559039608
രണ്ടാം ഡോസ് 506605213
കരുതല്‍ ഡോസ് 9569637

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 203594377
രണ്ടാം ഡോസ് 194735575
കരുതല്‍ ഡോസ്  7039257

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 127379127
രണ്ടാം ഡോസ്   121681902
കരുതല്‍ ഡോസ് 29161187

കരുതല്‍ ഡോസ്  6,34,93,795

ആകെ 2,00,91,91,969

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,48,881 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.34% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.46 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,294 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,31,50,434 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്  21,566 പേര്‍ക്കാണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,07,360 പരിശോധനകള്‍ നടത്തി. ആകെ 87.11 കോടിയിലേറെ (87,11,60,846) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  4.51 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  4.25 ശതമാനമാണ്. 
ND 



(Release ID: 1843298) Visitor Counter : 139