നിതി ആയോഗ്‌
azadi ka amrit mahotsav

ഏഷ്യയിലെയും ആഫ്രിക്കയിലെയും   ചെറുധാന്യങ്ങൾ മുഖ്യധാരയിലേക്കെത്തിക്കാൻ   നിതി ആയോഗും ഡബ്ല്യുഎഫ്‌പിയും പ്രത്യേക സംരംഭം ആരംഭിക്കുന്നു

Posted On: 18 JUL 2022 12:12PM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: ജൂലൈ 18, 2022  

നിതി  ആയോഗും ഇന്ത്യയിലെ വേൾഡ് ഫുഡ് പ്രോഗ്രാമും (WFP) 2022 ജൂലൈ 19 ന്  ഹൈബ്രിഡ് രീതിയിൽ നടക്കുന്ന പരിപാടിയിൽ  ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രധാന ചെറുധാന്യങ്ങളുടെ മാപ്പിംഗ് നടത്താനും മികച്ച മാതൃകകൾ പങ്കുവെയ്ക്കാനുമുള്ള  സംരംഭം ആരംഭിക്കും.

ഇന്ത്യയിലും വിദേശത്തും ചെറുധാന്യങ്ങളുടെ ഉൽപ്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച രീതികളുടെ ഒരു  സമാഹരണവും NITI-യും WFP-യും  തയ്യാറാക്കും.

നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി പരിപാടി ഉൽഘാടനം ചെയ്യും .നീതി ആയോഗ്  അംഗം പ്രൊഫ.രമേഷ് ചന്ദ്, ഉപദേഷ്ടാവ് ഡോ.നീലം പട്ടേൽ, ഡബ്ല്യുഎഫ്പി പ്രതിനിധിയും ഇന്ത്യ  ഡയറക്ടറുമായ ബിഷോ പരാജുലി, നാഷണൽ റെയിൻഫെഡ് ഏരിയ അതോറിറ്റി സിഇഒ ഡോ. അശോക് ദൽവായ് ,കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശുഭ താക്കൂർ എന്നിവർ പങ്കെടുക്കും .

ഐ സി എ ആർ , കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ , കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, വ്യവസായം, കേന്ദ്ര-സംസ്ഥാന കാർഷിക സർവ്വകലാശാലകൾ, എഫ്‌പിഒകൾ, എൻജിഒകൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ, ഇന്റർനാഷണൽ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സെമി-എരിഡ് (ICRISAT) പോലുള്ള അന്താരാഷ്ട്ര സംഘടനകൾ ,ഫുഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), ഇന്റർനാഷണൽ കമ്മീഷൻ ഓൺ ഇറിഗേഷൻ ആൻഡ് ഡ്രെയിനേജ് (ICID) എന്നിവയുടെ പ്രതിനിധികളും  പരിപാടിയിൽ പങ്കെടുക്കും.

പരിപാടി ഇവിടെ കാണാം: https://youtu.be/31VHDK2bw6A

 
IE/SKY

(Release ID: 1842385) Visitor Counter : 246