ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്തെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 199.47 കോടി കവിഞ്ഞു
12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 3.76 കോടിയിലധികം ആദ്യ ഡോസ് വാക്‌സിനുകള്‍
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 1,39,073
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,038 പേര്‍ക്ക്
രോഗമുക്തി നിരക്ക് നിലവില്‍ 98.48%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.30%
Posted On:
15 JUL 2022 9:34AM by PIB Thiruvananthpuram
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 199.47 കോടി (1,99,47,34,994) പിന്നിട്ടു. 2,61,58,303 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു.ഇത് വരെ 3.78 കോടിയിലധികം (3,78,17,085) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,10,122
രണ്ടാം ഡോസ് 1,00,77,923
കരുതല്‍ ഡോസ് 59,76,465
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,27,018
രണ്ടാം ഡോസ് 1,76,48,924
കരുതല്‍ ഡോസ് 1,13,40,481
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,78,17,085
രണ്ടാം ഡോസ് 2,58,85,543
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 6,07,95,643
രണ്ടാം ഡോസ് 4,99,66,327
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,88,05,216
രണ്ടാം ഡോസ് 50,53,78,624
കരുതല്‍ ഡോസ് 45,26,422
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,35,53,440
രണ്ടാം ഡോസ് 19,44,40,660
കരുതല്‍ ഡോസ് 32,84,723
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,73,48,903
രണ്ടാം ഡോസ് 12,14,98,144
കരുതല്‍ ഡോസ് 2,75,53,331
കരുതല്‍ ഡോസ് 5,26,81,422
ആകെ 1,99,47,34,994
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,39,073 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.32 % ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.48 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,994 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,30,45,350 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,038 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,50,820 പരിശോധനകള്‍ നടത്തി. ആകെ 86.86 കോടിയിലേറെ (86,86,15,168) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.30 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.44 ശതമാനമാണ്.
ND
(Release ID: 1841659)
Visitor Counter : 181