പ്രധാനമന്ത്രിയുടെ ഓഫീസ്
പട്‌നയില്‍ ബിഹാര്‍ നിയമസഭാ ശതാബ്ദി ആഘോഷ സമാപന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
12 JUL 2022 9:02PM by PIB Thiruvananthpuram
നമസ്‌കാരം!
ബിഹാര്‍ ഗവര്‍ണര്‍ ശ്രീ ഫാഗു ചൗഹാന്‍ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, നിയമസഭാ സ്പീക്കര്‍ ശ്രീ വിജയ് സിന്‍ഹ ജി, ബിഹാര്‍ നിയമനിര്‍മാണ കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ അവധേഷ് നരേന്‍ സിംഗ് ജി, ഉപമുഖ്യമന്ത്രി ശ്രീമതി രേണു ദേവി ജി, തര്‍ക്കിഷോര്‍ പ്രസാദ് ജി, പ്രതിപക്ഷ നേതാവ് ശ്രീ തേജസ്വി യാദവ് ജി, മന്ത്രിമാരെ, നിയമസഭാംഗങ്ങളെ, മറ്റ് വിശിഷ്ട വ്യക്തികളെ, സഹോദരീ സഹോദരന്‍മാരെ!
ബിഹാര്‍ നിയമസഭയുടെ നൂറാം വാര്‍ഷികത്തില്‍ ബിഹാറിലെ ജനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. ചൊരിഞ്ഞ സ്‌നേഹത്തേക്കാള്‍ പലമടങ്ങ് തിരികെ കൊടുക്കുന്നത് ബീഹാറിന്റെ സ്വഭാവമാണ്. ബിഹാര്‍ നിയമസഭാ സമുച്ചയം സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി എന്ന പദവിയും ഇന്ന് എനിക്ക് ലഭിച്ചു. ഈ സ്‌നേഹത്തിന് ബീഹാറിലെ ജനങ്ങള്‍ക്കും മുഖ്യമന്ത്രിക്കും ബഹുമാനപ്പെട്ട സ്പീക്കര്‍ക്കും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
ശതാബ്ദി സ്മൃതി സ്തംഭം ഉദ്ഘാടനം ചെയ്യാനുള്ള അവസരം എനിക്ക് കുറച്ച് മുമ്പ് ലഭിച്ചു. ഈ സ്തംഭം ബിഹാറിന്റെ മഹത്തായ ഭൂതകാലത്തിന്റെ പ്രതീകമായി മാറുക മാത്രമല്ല, ബിഹാറിന്റെ വിവിധ അഭിലാഷങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും. അല്‍പ്പം മുമ്പ്, ബിഹാര്‍ നിയമസഭാ മ്യൂസിയം, നിയമസഭാ അതിഥിമന്ദിരം എന്നിവയ്ക്കു തറക്കല്ലിടുകയും ചെയ്തു. ഈ വികസന പദ്ധതികള്‍ക്ക് നിതീഷ് കുമാര്‍ ജിയെയും വിജയ് സിന്‍ഹ ജിയെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. നിയമസഭാ സമുച്ചയത്തിലെ ശതാബ്ദി പാര്‍ക്കില്‍ കല്‍പ്പതരു നട്ടുപിടിപ്പിച്ചതിന്റെ സുഖകരമായ അനുഭവവും എനിക്കുണ്ടായിട്ടുണ്ട്. കല്‍പ്പതരു വൃക്ഷം നമ്മുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ജനാധിപത്യത്തില്‍ പാര്‍ലമെന്ററി സ്ഥാപനങ്ങള്‍ക്ക് ഇതേ പങ്കുണ്ട്. ബിഹാര്‍ നിയമസഭ ഈ പങ്ക് അക്ഷീണമായി നിര്‍വഹിക്കുകയും ബിഹാറിന്റെയും രാജ്യത്തിന്റെയും വികസനത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളെ,
ബീഹാര്‍ നിയമസഭയ്ക്ക് അതിന്റേതായ ചരിത്രമുണ്ട്. ഈ നിയമസഭാ മന്ദിരത്തില്‍നിന്നു കൈക്കൊണ്ട സുപ്രധാനവും ധീരവുമായ തീരുമാനങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. സ്വാതന്ത്ര്യത്തിനുമുമ്പ്, ഗവര്‍ണര്‍ സത്യേന്ദ്ര പ്രസന്ന സിന്‍ഹ ഈ നിയമസഭയില്‍ നിന്ന് തന്നെ തദ്ദേശീയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശീയമായ ചര്‍ക്കയുടെ ഏറ്റെടുക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനും അഭ്യര്‍ത്ഥിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ജമീന്ദാരി ഉന്മൂലന നിയമം ഈ നിയമസഭയില്‍ പാസാക്കി. ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയി നിതീഷ് ജിയുടെ സര്‍ക്കാര്‍ ബിഹാര്‍ പഞ്ചായത്തീരാജ് പോലെയുള്ള നിയമം പാസാക്കി. ഈ നിയമത്തിലൂടെ പഞ്ചായത്തീരാജില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്ന ആദ്യ സംസ്ഥാനമായി ബിഹാര്‍ മാറി. ജനാധിപത്യം, സാമൂഹിക ജീവിതം തുടങ്ങി വിവിധ മേഖലകളില്‍ തുല്യ പങ്കാളിത്തത്തിനും തുല്യ അവകാശത്തിനും വേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ സമ്മേളനം. ഇന്ന് ഈ സമുച്ചയത്തില്‍, ഞാന്‍ നിങ്ങളോട് നിയമസഭാ കെട്ടിടത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ഈ കെട്ടിടവും ഈ സമുച്ചയവും നിരവധി മഹത് വ്യക്തികളുടെ ശബ്ദങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയും. കാലപ്പഴക്കത്താല്‍ അവയില്‍ ഓരോന്നിനെയും കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. പക്ഷേ ഈ കെട്ടിടം ചരിത്രത്തിന്റെ സ്രഷ്ടാക്കളുടെ സാക്ഷിയായിരിക്കുക മാത്രമല്ല, ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്തു. ശബ്ദത്തിന്റെ ഊര്‍ജ്ജം ശാശ്വതമാണെന്ന് പറയപ്പെടുന്നു. ഈ ചരിത്ര മന്ദിരത്തില്‍ പറഞ്ഞ കാര്യങ്ങളും ബിഹാറിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രമേയങ്ങളും ഊര്‍ജമായി ഇന്നും നിലനില്‍ക്കുന്നു. ഇന്നും ആ വാക്കുകള്‍ ഇവിടെ പ്രതിധ്വനിക്കുന്നു.
സുഹൃത്തുക്കളെ,
രാജ്യം 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' ആഘോഷിക്കുന്ന സമയത്താണ് ബിഹാര്‍ നിയമസഭാ മന്ദിരത്തിന്റെ ഈ ശതാബ്ദി ആഘോഷം നടക്കുന്നത്. 'നിയമസഭാ മന്ദിരത്തിന്റെ 100 വര്‍ഷവും രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷവും' എന്നത് കേവലം യാദൃച്ഛികമല്ല. ഈ യാദൃച്ഛികതയ്ക്ക് ഭൂതകാലവും അര്‍ത്ഥവത്തായതുമായ ഒരു സന്ദേശമുണ്ട്. ഒരു വശത്ത് ബിഹാറില്‍ ചമ്പാരന്‍ സത്യാഗ്രഹം പോലുള്ള പ്രസ്ഥാനങ്ങള്‍ ഉണ്ടായപ്പോള്‍ മറുവശത്ത് ജനാധിപത്യത്തിന്റെ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും പാതയിലൂടെ സഞ്ചരിക്കാനുള്ള വഴിയും ഈ ഭൂമി ഇന്ത്യയ്ക്ക് കാണിച്ചുകൊടുത്തു. ഇന്ത്യയ്ക്ക് ജനാധിപത്യം ലഭിച്ചത് വൈദേശിക ഭരണവും വൈദേശിക ആശയങ്ങളും കാരണമാണെന്ന് ദശാബ്ദങ്ങളായി നമ്മള്‍ പറഞ്ഞുവരുന്നു; ഇവിടെയുള്ളവര്‍ പോലും ചിലപ്പോഴൊക്കെ ഇതൊക്കെ പറയാറുണ്ട്. എന്നാല്‍, അങ്ങനെ പറയുന്നവര്‍ ബിഹാറിന്റെ ചരിത്രവും പൈതൃകവും മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. ലോകത്തിന്റെ വലിയ ഭാഗങ്ങള്‍ നാഗരികതയിലേക്കും സംസ്‌കാരത്തിലേക്കും ആദ്യ ചുവടുകള്‍ വെയ്ക്കുമ്പോള്‍ വൈശാലിയില്‍ ഒരു പരിഷ്‌കൃത ജനാധിപത്യം പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ലോകത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ ജനാധിപത്യ അവകാശങ്ങളെക്കുറിച്ചുള്ള ധാരണ വികസിക്കാന്‍ തുടങ്ങിയപ്പോള്‍, ലിച്ചാവി, വജ്ജിസംഘം തുടങ്ങിയ റിപ്പബ്ലിക്കുകള്‍ അതിന്റെ ഉന്നതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയിലെ ജനാധിപത്യ സങ്കല്‍പ്പത്തിന് ഈ രാഷ്ട്രത്തെയും അതിന്റെ സംസ്‌കാരത്തെയും പോലെ തന്നെ പഴക്കമുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, നമ്മുടെ വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട് - ????? ???? ?????? ??????? ????????? ??????? ??? ?????. അതായത്, രാജാവിനെ എല്ലാ പ്രജകളും തിരഞ്ഞെടുക്കണം, പണ്ഡിതന്മാരുടെ സമിതികള്‍ തിരഞ്ഞെടുക്കണം. ഇത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്നും നമ്മുടെ ഭരണഘടനയില്‍ എംപിമാര്‍-എംഎല്‍എമാര്‍, മുഖ്യമന്ത്രി, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരെ തിരഞ്ഞെടുക്കുന്നത് ഈ ജനാധിപത്യമൂല്യത്തിലാണ്. ജനാധിപത്യം ഒരു ആശയമെന്ന നിലയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇവിടെ സജീവമാണ്, കാരണം ഇന്ത്യ ജനാധിപത്യത്തെ സമത്വത്തിന്റെ മാര്‍ഗമായി കണക്കാക്കുന്നു. സഹവര്‍ത്തിത്വത്തിന്റെയും ഐക്യത്തിന്റെയും ആശയത്തില്‍ ഇന്ത്യ വിശ്വസിക്കുന്നു. നാം സത്യത്തില്‍ വിശ്വസിക്കുന്നു; നാം സഹകരണത്തില്‍ വിശ്വസിക്കുന്നു; നാം ഐക്യത്തിലും ഒരു ഏകീകൃത സമൂഹത്തിന്റെ ശക്തിയിലും വിശ്വസിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ വേദങ്ങളും ഈ മന്ത്രം നമുക്ക് നല്‍കിയിരിക്കുന്നത് - ?? ???????? ?? ??????, ?? ?? ?????? ???????? അതായത്, നമുക്ക് ഒരുമിച്ച് നടക്കാം, ഒരുമിച്ച് സംസാരിക്കാം, പരസ്പരം മനസ്സ് അല്ലെങ്കില്‍ ചിന്തകള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യാം. ഈ വേദമന്ത്രത്തില്‍ ഇത് തുടര്‍ന്നു പറയുന്നു - ????? ??????: ?????: ??????.
അതായത്, നമുക്ക് ഒരുമിച്ച് ചിന്തിക്കാം, നമ്മുടെ സമിതികളും കൂട്ടായ്മകളും ഭവനങ്ങളും സമൂഹത്തിന്റെ ക്ഷേമത്തിനായി സമാന ചിന്താഗതിയുള്ളവരായിരിക്കട്ടെ, നമ്മുടെ ഹൃദയങ്ങള്‍ ഒന്നായിരിക്കട്ടെ. ജനാധിപത്യത്തെ മനസ്സിാനാലും ആത്മാവോടെയും അംഗീകരിക്കുന്ന മഹത്തായ മനോഭാവം അവതരിപ്പിക്കാന്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ്, ഞാന്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴോ അല്ലെങ്കില്‍ ഏതെങ്കിലും പ്രമുഖ ആഗോള വേദിയില്‍ പങ്കെടുക്കുമ്പോഴോ, വളരെ അഭിമാനത്തോടെ ഒരു കാര്യം പറയുന്നത്. ഏതോ ചില കാരണങ്ങളാല്‍ നമ്മുടെ മനസ്സിനെ തടഞ്ഞ ഒരു പദത്താല്‍ നമ്മുടെ ചെവികള്‍ നിറഞ്ഞിരിക്കുന്നു. നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് നാം ആവര്‍ത്തിച്ച് കേള്‍ക്കുന്നുണ്ട്. അത് വീണ്ടും വീണ്ടും കേട്ടതിനാല്‍ നാം അത് അംഗീകരിക്കുകയും ചെയ്തുു. അതുകൊണ്ട്, ആഗോള വേദികളില്‍ പോകുമ്പോഴെല്ലാം ഞാന്‍ അഭിമാനത്തോടെ പറയും, ഇന്ത്യയാണ് ലോകത്തിലെ 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന്. നമ്മളും ബിഹാറിലെ ജനങ്ങളും 'ജനാധിപത്യത്തിന്റെ മാതാവാണ്' നാമെന്നതു ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നത് തുടരണം. ബിഹാറിന്റെ മഹത്തായ പൈതൃകവും പാലിയിലെ ചരിത്ര രേഖകളും അതിന്റെ ജീവിക്കുന്ന തെളിവാണ്. ബിഹാറിന്റെ ഈ പ്രതാപം ഇല്ലാതാക്കാനോ മറയ്ക്കാനോ ആര്‍ക്കും കഴിയില്ല. ഈ ചരിത്ര കെട്ടിടം കഴിഞ്ഞ 100 വര്‍ഷമായി ബിഹാറിന്റെ ഈ ജനാധിപത്യ പൈതൃകത്തെ ശക്തിപ്പെടുത്തി. അതിനാല്‍, ഇന്ന് ഈ കെട്ടിടവും നമ്മുടെ എല്ലാവരുടെയും ബഹുമാനത്തിനും ബഹുമാനത്തിനും അര്‍ഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളെ,
കൊളോണിയലിസത്തിന്റെ കാലത്ത് പോലും ജനാധിപത്യ മൂല്യങ്ങള്‍ അവസാനിക്കാന്‍ അനുവദിക്കാത്ത ബിഹാറിന്റെ ബോധവുമായി ബന്ധപ്പെട്ടതാണ് ഈ കെട്ടിടത്തിന്റെ ചരിത്രം. അതു സ്ഥാപിതമായ സമയത്തും അതിനുശേഷവും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെക്കുറിച്ച് നാം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉറപ്പ് നല്‍കിയാല്‍ മാത്രമേ താന്‍ ഗവണ്‍മെന്റ് രൂപീകരിക്കൂ എന്ന് ശ്രീ ബാബു എന്നറിയപ്പെടുന്ന ശ്രീ കൃഷ്ണ സിംഗ് ജി ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ നിബന്ധന വെച്ചിരുന്നു. ഇന്ത്യയുടെ സമ്മതമില്ലാതെ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചതില്‍ പ്രതിഷേധിച്ച് ശ്രീ ബാബു ജി ഗവണ്‍മെന്റില്‍ നിന്ന് രാജിവെച്ചിരുന്നു; ബിഹാറിലെ ഓരോ വ്യക്തിയും അതില്‍ അഭിമാനിക്കുന്നു. ജനാധിപത്യത്തിന് എതിരായ ഒന്നും ബിഹാറിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഈ സംഭവം എപ്പോഴും കൈമാറുന്നത്. സഹോദരീ സഹോദരന്മാരേ, സ്വാതന്ത്ര്യത്തിനു ശേഷവും ബിഹാര്‍ അതിന്റെ ജനാധിപത്യ വിധേയത്വത്തില്‍ ഉറച്ചുനില്‍ക്കുകയും തുല്യ പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്തുവെന്നതു നാമെല്ലാവരും കണ്ടതാണ്. ഡോ. രാജേന്ദ്ര പ്രസാദിന്റെ രൂപത്തില്‍ ബിഹാര്‍ സ്വതന്ത്ര ഇന്ത്യക്ക് ആദ്യ രാഷ്ട്രപതിയെ നല്‍കി. ലോക്‌നായക് ജയപ്രകാശ്, കര്‍പ്പൂരി ഠാക്കൂര്‍, ബാബു ജഗ്ജീവന്‍ റാം തുടങ്ങിയ നേതാക്കള്‍ ഈ മണ്ണില്‍ ജനിച്ചവരാണ്. രാജ്യത്ത് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടന്നപ്പോഴും ബിഹാര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യയിലെ ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്ന് അടിയന്തരാവസ്ഥയുടെ ആ ഇരുണ്ട കാലഘട്ടത്തില്‍ ബിഹാറിന്റെ മണ്ണ് കാണിച്ചുതന്നു. അതിനാല്‍, ബിഹാര്‍ കൂടുതല്‍ സമ്പന്നമാകുമ്പോള്‍, ഇന്ത്യയുടെ ജനാധിപത്യ ശക്തി കൂടുതല്‍ ശക്തമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബിഹാര്‍ ശക്തമാകുമ്പോള്‍ ഇന്ത്യ കൂടുതല്‍ ശക്തമാകും!
സുഹൃത്തുക്കളെ,
'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ'വും ബിഹാര്‍ നിയമസഭയുടെ 100 വര്‍ഷത്തെ ഈ ചരിത്ര സന്ദര്‍ഭവും നമുക്കെല്ലാവര്‍ക്കും, ഓരോ ജനപ്രതിനിധിക്കും, ആത്മപരിശോധനയുടെ സന്ദേശം നല്‍കി. നമ്മുടെ ജനാധിപത്യത്തെ നാം എത്രത്തോളം ശക്തിപ്പെടുത്തുന്നുവോ അത്രത്തോളം നമ്മുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും കൂടുതല്‍ ശക്തി ലഭിക്കും. ഇന്ന് 21-ാം നൂറ്റാണ്ടില്‍ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളുടെയും നമ്മുടെ യുവാക്കളുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉയരുകയാണ്. അതിനനുസൃതമായി നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഒരു പുതിയ ഇന്ത്യ എന്ന പ്രമേയവുമായി നാം മുന്നോട്ട് പോകുമ്പോള്‍, ഈ പ്രമേയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം നമ്മുടെ പാര്‍ലമെന്റിനും നിയമസഭകള്‍ക്കും ഉണ്ട്. അതിനായി സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കൂടി പകല്‍ നേരം കഠിനാധ്വാനം ചെയ്യണം. രാജ്യത്തെ എംപിമാര്‍ എന്ന നിലയിലും സംസ്ഥാനത്തെ എംഎല്‍എമാര്‍ എന്ന നിലയിലും നമ്മുടെ ജനാധിപത്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. രാജ്യത്തിന് വേണ്ടി, രാജ്യത്തിന്റെ ക്ഷേമത്തിനായി, പാര്‍ട്ടികളുടെയും പ്രതിപക്ഷത്തിന്റെയും ഭിന്നതകള്‍ക്ക് അതീതമായി നമ്മുടെ ശബ്ദങ്ങള്‍ ഒന്നിക്കണം. ജനക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നല്ല സംവാദങ്ങളുടെ കേന്ദ്രമായി സഭ മാറട്ടെ. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള നമ്മുടെ ശബ്ദം അത്രയും ഉച്ചത്തിലായിരിക്കണം! ഈ ദിശയിലും നാം തുടര്‍ച്ചയായി മുന്നേറേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ പക്വത നമ്മുടെ പെരുമാറ്റത്തിലൂടെ പ്രകടമാണ്. അതിനാല്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടൊപ്പം, ലോകത്തിലെ ഏറ്റവും പക്വതയുള്ള ജനാധിപത്യമായി നാം സ്വയം വളരേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
ഈ ദിശയില്‍ ഇന്ന് രാജ്യം ഒരു നല്ല മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പാര്‍ലമെന്റിനെ കുറിച്ച് പറയുമ്പോള്‍, പാര്‍ലമെന്റിലെ എംപിമാരുടെ ഹാജരിലും പാര്‍ലമെന്റിന്റെ ഉല്‍പ്പാദനക്ഷമതയിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റെക്കോര്‍ഡ് വര്‍ധനവുണ്ടായിട്ടുണ്ട് എന്നു വ്യ്ക്തമാക്കട്ടെ. നിയമസഭയുടെ വിശദാംശങ്ങളും വിജയ് ജി അവതരിപ്പിച്ചു. സൃഷ്ടിപരത, ചലനാത്മകത, വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍, തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിശദാംശങ്ങള്‍ അദ്ദേഹം നമുക്കു നല്‍കിയിട്ടുണ്ട്.
സുഹൃത്തുക്കളെ,
അതുപോലെ പാര്‍ലമെന്റില്‍, കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ലോക്സഭയുടെ ഉല്‍പ്പാദനക്ഷമത 129 ശതമാനമായിരുന്നപ്പോള്‍ രാജ്യസഭയില്‍ 99 ശതമാനം ഉല്‍പ്പാദനക്ഷമത രേഖപ്പെടുത്തി. അതായത്, രാജ്യം നിരന്തരം പുതിയ ദൃഢനിശ്ചയങ്ങള്‍ കൈക്കൊള്ളുകയും ജനാധിപത്യ വ്യവഹാരം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ സഭയില്‍ തങ്ങളുടെ കാഴ്ചപ്പാട് ഗൗരവമായി നിലനിര്‍ത്തിക്കൊണ്ട് കഠിനാധ്വാനം ചെയ്യുന്നത് കാണുമ്പോള്‍, ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസവും വര്‍ദ്ധിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ വിശ്വാസം വിപുലപ്പെടുത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തം കൂടിയാണ്.
സുഹൃത്തുക്കളെ,
കാലത്തിനനുസരിച്ച് നമുക്ക് പുതിയ ആശയങ്ങളും പുതിയ ചിന്തകളും ആവശ്യമാണ്. അതുകൊണ്ട്, ജനങ്ങള്‍ മാറുന്നതിനനുസരിച്ച് ജനാധിപത്യവും പുതിയ മാനങ്ങള്‍ ചേര്‍ത്തുകൊണ്ടിരിക്കേണ്ടതുണ്ട്. ഈ മാറ്റങ്ങള്‍ക്ക്, നമുക്ക് പുതിയ നയങ്ങള്‍ മാത്രമല്ല, പഴയ നയങ്ങളും പഴയ നിയമങ്ങളും കാലത്തിനനുസരിച്ച് പരിഷ്‌കരിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാര്‍ലമെന്റ് ഇത്തരത്തിലുള്ള 150 ഓളം നിയമങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഈ നിയമങ്ങള്‍ മൂലം സാധാരണക്കാര്‍ നേരത്തെ നേരിട്ട പ്രശ്നങ്ങളും രാജ്യത്തിന്റെ പുരോഗതിയിലെ തടസ്സങ്ങളും പരിഹരിച്ച് പുതിയൊരു ആത്മവിശ്വാസം പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞു. സംസ്ഥാന തലത്തില്‍ പോലും വര്‍ഷങ്ങളായി തുടരുന്ന ഇത്തരം പഴയ നിയമങ്ങള്‍ നിരവധിയാണ്. അവയിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
ലോകത്തെ സംബന്ധിച്ചിടത്തോളം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. നാം ഇത് നിരന്തരം കേള്‍ക്കുന്നു. ലോകമെമ്പാടുമുള്ള ആളുകളില്‍ നിന്ന് നമ്മള്‍ ഇത് കേള്‍ക്കുന്നു, പക്ഷേ ഈ നൂറ്റാണ്ട് ഇന്ത്യക്ക് വേണ്ടി കടമകള്‍ നിര്‍വഹിക്കുന്നതിന്റെ നൂറ്റാണ്ടാണെന്ന് ഞാന്‍ പറയും. ഈ നൂറ്റാണ്ടില്‍, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന സുവര്‍ണ്ണ ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരേണ്ടതുണ്ട്. നമ്മുടെ കടമകള്‍ ഈ ലക്ഷ്യങ്ങളിലേക്ക് നമ്മെ കൊണ്ടുപോകും. അതുകൊണ്ട് തന്നെ ഈ 25 വര്‍ഷം നമ്മുടെ രാജ്യത്തിനായി കടമയുടെ പാതയില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഷങ്ങളാണ്. ഈ 25 വര്‍ഷത്തെ കാലയളവ് കര്‍ത്തവ്യബോധത്തോടെ സ്വയം സമര്‍പ്പിക്കാനുള്ള സമയമാണ്. നമുക്കും നമ്മുടെ സമൂഹത്തിനും രാജ്യത്തിനും വേണ്ടിയുള്ള കടമയുടെ മനോഭാവത്തില്‍ നാം സ്വയം പ്രതിഷ്ഠിക്കേണ്ടതുണ്ട്. നമ്മുടെ കര്‍ത്തവ്യങ്ങളുടെ കാര്യത്തില്‍ പൂര്‍ണതയ്ക്കപ്പുറം പോകേണ്ടതുണ്ട്. ഇന്ന്, ഇന്ത്യ അതിവേഗം ഒരു ആഗോള ശക്തിയായി ഉയര്‍ന്നുവരുകയും ആഗോള വേദിയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ പൗരന്മാരുടെ പ്രതിബദ്ധതയും കര്‍ത്തവ്യബോധവുമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍. ജനാധിപത്യത്തില്‍, നമ്മുടെ സഭകള്‍ ജനങ്ങളുടെ വികാരങ്ങളെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട്, നമ്മുടെ സഭകളുടെയും ജനപ്രതിനിധികളുടെയും പെരുമാറ്റത്തിലും നാട്ടുകാരുടെ മനഃസാക്ഷി പ്രതിഫലിക്കണം. സഭയില്‍ നാം പെരുമാറുന്ന രീതിയും സഭയ്ക്കുള്ളിലെ നമ്മുടെ കര്‍ത്തവ്യങ്ങളില്‍ ഊന്നല്‍ നല്‍കുന്നതും നമ്മുടെ നാട്ടുകാരില്‍ കൂടുതല്‍ ആവേശവും പ്രചോദനവും ജ്വലിപ്പിക്കും. മറ്റൊരു പ്രധാന കാര്യം നമ്മുടെ കടമകള്‍ നമ്മുടെ അവകാശങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കരുത് എന്നതാണ്. നമ്മുടെ കടമകള്‍ക്കായി നാം എത്രത്തോളം പ്രവര്‍ത്തിക്കുന്നുവോ അത്രത്തോളം നമ്മുടെ അവകാശങ്ങള്‍ ശക്തമാകും. കടമകളോടുള്ള നമ്മുടെ പ്രതിബദ്ധതയാണ് നമ്മുടെ അവകാശങ്ങളുടെ ഉറപ്പ്. അതിനാല്‍, നാമോരോരുത്തരും, ജനപ്രതിനിധികള്‍, നമ്മുടെ കടമകള്‍ നിര്‍വഹിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം ആവര്‍ത്തിക്കേണ്ടതുണ്ട്. ഈ പ്രമേയങ്ങള്‍ നമ്മുടെയും നമ്മുടെ സമൂഹത്തിന്റെയും വിജയത്തിന് വഴിയൊരുക്കും. ഇന്ന്, 'സ്വാതന്ത്ര്യത്തിന്റെ അമൃതകാല'ത്തിന്റെ ദൃഢനിശ്ചയങ്ങളുമായി നാം മുന്നോട്ട് പോകുമ്പോള്‍, നമ്മുടെ കടമകളുടെയും കഠിനാധ്വാനത്തിന്റെയും കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിക്കരുത്. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ഐക്യത്തിനായിരിക്കണം നമ്മുടെ മുന്‍ഗണന. ദരിദ്രരില്‍ ഏറ്റവും ദരിദ്രരുടെ ജീവിതം എളുപ്പമാക്കുക എന്നതും ദളിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, ചൂഷണം ചെയ്യപ്പെടുന്നവര്‍, ദരിദ്രര്‍, ആദിവാസികള്‍ എന്നിവര്‍ക്കെല്ലാം ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുക എന്നതും ആയിരിക്കണം നമ്മുടെ ഉറച്ച തീരുമാനം. ഇന്ന് എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വെള്ളം, എല്ലാവര്‍ക്കും വൈദ്യുതി എന്നു തുടങ്ങി ഏതൊക്കെ ലക്ഷ്യങ്ങള്‍ക്കായി രാജ്യം പ്രവര്‍ത്തിക്കുന്നുവോ അവയെല്ലാം എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണ്. ബിഹാര്‍ പോലുള്ള ശക്തവും ഊര്‍ജസ്വലവുമായ ഒരു സംസ്ഥാനത്ത് ദരിദ്രര്‍, അധഃസ്ഥിതര്‍, പിന്നാക്കക്കാര്‍, ഗോത്രവര്‍ഗക്കാര്‍, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനം സംഭവിക്കുന്നതു ബിഹാറിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനും പുരോഗതി കൈവരിക്കുന്നതിനും സഹായിക്കും. ബിഹാര്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യയും അതിന്റെ സുവര്‍ണ്ണ ഭൂതകാലം ആവര്‍ത്തിച്ച് വികസനത്തിന്റെയും വിജയത്തിന്റെയും പുതിയ ഉയരങ്ങള്‍ തൊടും. ഈ സുപ്രധാന ചരിത്ര മുഹൂര്‍ത്തത്തിലേക്ക് എന്നെ ക്ഷണിച്ചതിനും ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ അവസരം നല്‍കിയതിനും സംസ്ഥാന ഗവണ്‍മെന്റിനും സ്പീക്കര്‍ക്കും എല്ലാ മുതിര്‍ന്ന അംഗങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എല്ലാവര്‍ക്കും എന്റെ ആശംസകള്‍! ഈ നൂറുവര്‍ഷത്തെ യാത്ര വരുന്ന നൂറുവര്‍ഷത്തേക്ക് പുതിയ ഊര്‍ജത്തിന്റെ കേന്ദ്രമായി മാറട്ടെ! ഈ ഒരു പ്രതീക്ഷയോടെ, വളരെ നന്ദി! ഹൃദയം നിറഞ്ഞ ആശംസകള്‍!
--ND--
(Release ID: 1841485)
Visitor Counter : 196
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada