ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വകുപ്പും സിംഗപ്പൂരിലെ വ്യാപാര വ്യവസായ മന്ത്രാലയവും തമ്മില്‍ ശാസ്ത്ര, സാങ്കേതിക നൂതനാശയ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഏര്‍പ്പെട്ട ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

Posted On: 29 JUN 2022 3:51PM by PIB Thiruvananthpuram

ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ശാസ്ത്ര സാങ്കേതിക വകുപ്പും സിംഗപ്പൂര്‍ റിപ്പബ്ലിക് ഓഫ് ഗവണ്‍മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയവും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയെ ധരിപ്പിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിലെ സഹകരണത്തിനായി 2022 ഫെബ്രുവരിയിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

ഇരു രാജ്യങ്ങളിലും നൂതനാശയവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ പുതിയ സാങ്കേതിക വിദ്യ സൃഷ്ടിക്കലിനും മനുഷ്യശക്തിപരിശീലനത്തിനും സഹകരണത്തിലൂടെ പുതിയ ഐ.പി സൃഷ്ടിക്കുന്നതിലേക്കും നയിക്കുന്നതിനുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സംവിധാനമാണ് എം.ഒ.യു നല്‍കുന്നത്.

ഈ സഹകരണത്തിന് കീഴില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയുള്ള പുതിയ അറിവും സാങ്കേതിക വിദ്യ വികസനവും ആത്മനിര്‍ഭര്‍ ഭാരതിന് ഉത്തേജനം നല്‍കും. ഇരു രാജ്യങ്ങളിലും നൂതനാശയവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ പുതിയ സാങ്കേതിക വിദ്യ സൃഷ്ടിക്കലിനും മനുഷ്യശക്തിപരിശീലനത്തിനും സഹകരണത്തിലൂടെ പുതിയ ഐ.പി സൃഷ്ടിക്കുന്നതിലേക്കും നയിക്കുന്നതിനുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സംവിധാനവും എം.ഒ.യു നല്‍കും. ധാരണാപത്രത്തില്‍ വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന ഉല്‍പ്പന്ന വികസനവും സാങ്കേതിക വിനിമയവും പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലേക്ക് നയിച്ചേക്കാം.

പൊതുവായ താല്‍പ്പര്യമുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയ മേഖലകളില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യം. ഗവേഷണം, നൂതനാശയം, സാങ്കേതിക വികസനം എന്നിവയില്‍ പുരോഗതി കൈവരിക്കാന്‍ കഴിയുന്ന പരസ്പര താല്‍പ്പര്യമുള്ള ഏത് മേഖലയിലും സഹകരണത്തിന് മുന്‍ഗണന നല്‍കും:

1. കൃഷിയും ഭക്ഷ്യ ശാസ്ത്രവും സാങ്കേതികവിദ്യയും;
2. പുരോഗമിച്ച നിര്‍മ്മാണവും എഞ്ചിനീയറിംഗും;
3. ഹരിത സമ്പദ്‌വ്യവസ്ഥ, ഊര്‍ജം, ജലം, കാലാവസ്ഥ, പ്രകൃതി വിഭവങ്ങള്‍;
4. വിവര ശാസ്ത്രം (ഡാറ്റാ സയന്‍സ്), ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ (എമേര്‍ജിംഗ് ടെക്‌നോളജീസ്);
5. പുതിയ വസ്തുക്കള്‍; കൂടാതെ
6. ആരോഗ്യവും ബയോടെക്‌നോളജിയും. എന്നിവയും ഉള്‍പ്പെടും
പരസ്പര സമ്മതത്തിലൂടെ പൊതു താല്‍പ്പര്യമുള്ള മറ്റ് മേഖലകളും ഉള്‍പ്പെടുത്തും.

--ND--



(Release ID: 1837992) Visitor Counter : 459