പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീറാം ബഹാദൂര്‍ റായിയുടെ പുസ്തക പ്രകാശനത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദേശം
''രാജ്യത്തിന്റെ അനേകം തലമുറകളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന ഒരു സ്വതന്ത്ര ഇന്ത്യ എന്ന കാഴ്ചപ്പാടിന്റെ രൂപത്തിലാണ് നമ്മുടെ ഭരണഘടന നമുക്ക് മുന്നില്‍ വന്നത്''
''ഭരണഘടന വെറുമൊരു പുസ്തകമല്ല. അതൊരു ആശയവും പ്രതിബദ്ധതയും സ്വാതന്ത്ര്യത്തിലുള്ള വിശ്വാസവുമാണ്''
''അവകാശങ്ങളുടെയും കടമകളുടെയും സമന്വയമാണ് നമ്മുടെ ഭരണഘടനയെ വളരെ സവിശേഷമാക്കുന്നത്''
''സ്വതവേ ഇന്ത്യ സ്വതന്ത്രമായി ചിന്തിക്കുന്ന രാജ്യമാണ്. ആലസ്യം നമ്മുടെ അടിസ്ഥാന സ്വഭാവത്തിന്റെ ഭാഗമല്ല
.
Posted On:
18 JUN 2022 10:08PM by PIB Thiruvananthpuram
ശ്രീറാം ബഹാദൂര്‍ റായിയുടെ 'ഭാരതീയ സംവിധാന്‍: അനോഖി കഹാനി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
ശ്രീ റാം ബഹാദുര്‍ റായിയുടെ പുതിയ ആശയങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലും സമൂഹത്തിന് മുന്നില്‍ പുതിയ എന്തെങ്കിലും കൊണ്ടുവരാനുള്ള ആഗ്രഹത്തിനേയും തുടക്കത്തില്‍ തന്നെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് പുറത്തിറങ്ങുന്ന ഈ പുസ്തകം ഭരണഘടനയെ സമഗ്രമായി അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഭരണഘടനയുടെ ജനാധിപത്യ ചലനാത്മകതയുടെ ആദ്യ ദിനം അടയാളപ്പെടുത്തുന്ന ഭരണഘടനയുടെ ആദ്യ ഭേദഗതിയില്‍ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഒപ്പുവച്ചത് ജൂണ്‍ 18 നായിരുന്നു, അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
''രാജ്യത്തിന്റെ അനേകം തലമുറകളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന ഒരു സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള അത്തരമൊരു വീക്ഷണത്തിന്റെ രൂപത്തിലാണ് നമ്മുടെ ഭരണഘടന നമ്മുടെ മുന്നില്‍ വന്നത്'' പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആത്യന്തികമായി നമ്മുടെ സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലുമുള്ള നമ്മുടെ വിശ്വാസവും ആത്മവിശ്വാസവും സൂചിപ്പിക്കുന്ന തരത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് 1946 ഡിസംബര്‍ 9നാണ് നമ്മുടെ ഭരണഘടനാ അസംബ്ലിയുടെ ആദ്യയോഗം നടന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇത് കാണിക്കുന്നത് '' ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ലെന്നും. അതൊരു ആശയവും പ്രതിബദ്ധതയും സ്വാതന്ത്ര്യത്തിലുള്ള വിശ്വാസവുമാണെന്നുമാണ്'' പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു,
ഭാവിയിലെ ഇന്ത്യയില്‍, ഭൂതകാലത്തെക്കുറിച്ചുള്ള അവബോധം ശക്തമായി നിലനില്‍ക്കുമെന്ന് ഉറപ്പാക്കാന്‍ മറന്നുപോയ ചിന്തകളെ ഓര്‍ത്തെടുക്കാനുള്ള നവ ഇന്ത്യയുടെ ശ്രമത്തിന്റെ പാരമ്പര്യത്തില്‍ ശ്രീ റായിയുടെ പുസ്തകം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശിച്ചു. സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തോടൊപ്പം നമ്മുടെ ഭരണഘടനയുടെ പറയപ്പെടാത്ത അദ്ധ്യായങ്ങളും ചേര്‍ന്ന ഈ പുസ്തകം രാജ്യത്തെ യുവജനങ്ങള്‍ക്ക് പുതിയ ചിന്ത നല്‍കുമെന്നും അവരുടെ പ്രതിപാദ്യങ്ങള്‍ വിശാലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
''അവകാശങ്ങളുടെയും കടമകളുടെയും സമന്വയമാണ് നമ്മുടെ ഭരണഘടനയെ വളരെ സവിശേഷമാക്കുന്നത്. നമുക്ക് അവകാശങ്ങളുണ്ടെങ്കില്‍, നമുക്ക് കടമകളുമുണ്ട്, നമുക്ക് കടമകളുണ്ടെങ്കില്‍, അവകാശങ്ങള്‍ തുല്യമായി ശക്തമാകും. അതുകൊണ്ടാണ് ആസാദിയുടെ അമൃത് കാലില്‍ രാജ്യം കര്‍ത്തവ്യബോധത്തിനെക്കുറിച്ചും കടമകള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനെക്കുറിച്ചും സംസാരിക്കുന്നത്'' ശ്രീ റായിയുടെ പുസ്തകത്തിനു പിന്നിലെ അടിയന്തരസാഹചര്യത്തിന്റെ സന്ദര്‍ഭം പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയെക്കുറിച്ച് വ്യാപകമായ അവബോധം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''നമ്മുടെ ഭരണഘടനയുടെ ആശയത്തിന് ഗാന്ധിജി എങ്ങനെയാണ് നേതൃത്വം നല്‍കിയത്, മതത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക തെരഞ്ഞെടുപ്പ് സമ്പ്രദായം നിര്‍ത്തലാക്കി സര്‍ദാര്‍ പട്ടേല്‍ ഇന്ത്യന്‍ ഭരണഘടനയെ വര്‍ഗ്ഗീയതയില്‍ നിന്ന് മോചിപ്പിച്ചത്, ഒരു ഭാരതം ശ്രേഷ്ഠ ഭാരതം (ഏക് ഭാരത് ശ്രേഷ്ഠ ഭാരത്) രൂപപ്പെടുത്തിയ ഭരണഘടനയുടെ ആമുഖത്തില്‍ ഡോ. അംബേദ്കര്‍ സാഹോദര്യത്തെ ഉള്‍പ്പെടുത്തിയത്, ഡോ. രാജേന്ദ്രപ്രസാദിനെപ്പോലുള്ള പണ്ഡിതന്മാര്‍ എങ്ങനെയാണ് ഭരണഘടനയെ ഇന്ത്യയുടെ ആത്മാവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചത്, അത്തരത്തിലെ പറയാത്ത വശങ്ങളിലേക്ക് ഈ പുസ്തകം നമ്മെ പരിചയപ്പെടുത്തുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഇന്ത്യ സ്വതവേ ഒരു സ്വതന്ത്ര ചിന്താഗതിയുള്ള രാജ്യമാണ്. അലസത നമ്മുടെ അടിസ്ഥാന സ്വഭാവത്തിന്റെ ഭാഗമല്ല. ഭരണഘടനാ അസംബ്ലിയുടെ രൂപീകരണം മുതല്‍ അതിലെ സംവാദങ്ങള്‍ വരെ, ഭരണഘടനയുടെ അംഗീകാരം മുതല്‍ അതിന്റെ ഇന്നത്തെ ഘട്ടം വരെ, നിരന്തരമായി ചലനാത്മകവും പുരോഗമനപരവുമായ ഒരു ഭരണഘടനയാണ് നമ്മള്‍ കണ്ടത്. നമ്മള്‍ വാദിച്ചു, ചോദ്യങ്ങള്‍ ഉന്നയിച്ചു, സംവാദങ്ങള്‍ നടത്തി, മാറ്റങ്ങള്‍ വരുത്തി. നമ്മുടെ ജനങ്ങളിലും ജനങ്ങളുടെ മനസ്സിലും ഇതുതന്നെ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്'' ഭരണഘടനയുടെ ജീവസ്സുറ്റ സ്വഭാവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു,
--ND--
(Release ID: 1835217)
Visitor Counter : 143
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada