രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

11-ാമത് ഇന്ത്യ - ഇറ്റലി മിലിട്ടറി സഹകരണ  ഗ്രൂപ്പ് മീറ്റിംഗ്

Posted On: 01 JUN 2022 4:43PM by PIB Thiruvananthpuram

ഇന്ത്യ - ഇറ്റലി മിലിട്ടറി സഹകരണ  ഗ്രൂപ്പ് (MCG) മീറ്റിംഗ്  11-ാം പതിപ്പ് 2022 മെയ് 31 മുതൽ ജൂൺ 22 വരെ ഇറ്റലിയിലെ റോമിൽ നടന്നു.ഇന്ത്യ - ഇറ്റലി മിലിട്ടറി സഹകരണ  ഗ്രൂപ്പ് (MCG) ഹെഡ്ക്വാർട്ടേഴ്‌സ്, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, ഇറ്റാലിയൻ സായുധ സേനയുടെ ജോയിന്റ് സ്റ്റാഫ് ആസ്ഥാനം എന്നിവയ്‌ക്കിടയിലുള്ള തന്ത്രപരവും പ്രവർത്തനപരവുമായ തലങ്ങളിൽ പതിവ് ചർച്ചകളിലൂടെ   ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനായി സ്ഥാപിതമായ ഒരു ഫോറമാണ്.

യോഗത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റാഫ് ഐഡിസി (എ), എച്ച്ക്യു ഐഡിഎസ് ബ്രിഗേഡിയർ വിവേക് നാരംഗും,ഇറ്റാലിയൻ ഭാഗത്ത് നിന്ന്  ഡിഫൻസ് ജനറൽ സ്റ്റാഫ് ബ്രിഗേഡിയർ ജനറൽ അലസാന്ദ്രോ ഗ്രസ്സാനോയും സഹ അധ്യക്ഷന്മാരായിരുന്നു.സൈനിക സഹകരണ യോഗം  ഊഷ്മളവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിലാണ് നടന്നത്.നിലവിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണ സംവിധാനത്തിന്റെ പരിധിയിൽ വരുന്ന പുതിയ സംരംഭങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധ ഇടപെടലുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

****


(Release ID: 1830137) Visitor Counter : 177