രാജ്യരക്ഷാ മന്ത്രാലയം

ഇൻവേർട്ടഡ് റൈഫിളും ഹെൽമെറ്റും, സായുധ സേന, ഇന്ത്യാ ഗേറ്റിൽ നിന്ന് ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റി

Posted On: 27 MAY 2022 2:10PM by PIB Thiruvananthpuram

ഇന്ന് നടന്ന ചടങ്ങിൽ, സായുധ സേന, 1971ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പ്രതീകമായ ഇൻവേർട്ടഡ് റൈഫിളും ഹെൽമറ്റും ഇന്ത്യാ ഗേറ്റിൽ നിന്ന് ദേശീയ യുദ്ധസ്മാരകത്തിലെ പരം യോദ്ധ സ്ഥൽ - ലേക്ക് മാറ്റുകയും, പരം വീര ചക്ര പുരസ്‌കാര ജേതാക്കളുടെ അർദ്ധകായ പ്രതിമകൾക്കിടയിൽ സ്ഥാപിക്കുകയും ചെയ്‌തു.

ഈ ചടങ്ങോടെ, 1971 ലെ യുദ്ധത്തിലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മാരകം ദേശീയ യുദ്ധസ്മാരകവുമായി സംയോജിപ്പിക്കുന്നത് പൂർത്തിയായി.

ചടങ്ങിന്  ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് റ്റു ദി ചെയർമാൻ, ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (CISC) എയർ മാർഷൽ ബിആർ കൃഷ്ണ  നേതൃത്വം നൽകുകയും തുല്യപദവിയിലുള്ള  മൂന്ന് സേനാവിഭാഗങ്ങളിലെയും അഡ്‌ജുറ്റന്റ് ജനറൽമാർ പങ്കെടുക്കുകയും ചെയ്തു.

ചടങ്ങിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ അന്തിമ സല്യൂട്ട് നൽകുകയും CISC, റീത്ത് അർപ്പിക്കുകയും ചെയ്തു. അതിനുശേഷം ഇൻവേർട്ടഡ് റൈഫിളും ഹെൽമറ്റും നീക്കം ചെയ്യുകയും ആചാരപരമായ വാഹനത്തിൽ പരം യോദ്ധ സ്ഥൽ - ലേക്ക് കൊണ്ടുപോകുകയും പുതുതായി നിർമ്മിച്ച സ്മാരകത്തിൽ സ്ഥാപിക്കുകയും ചെയ്തു.

മൂന്ന് സർവീസുകളിൽ നിന്നുള്ള തുല്യപദവിയിലുള്ള മൂന്ന് സേനാവിഭാഗങ്ങളിലെയും അഡ്‌ജുറ്റന്റ് ജനറൽമാർക്കൊപ്പം CISC പുതിയ സ്മാരകത്തിന് സല്യൂട്ട് നൽകി.



(Release ID: 1828803) Visitor Counter : 126