ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
2022 ജൂൺ 1 മുതൽ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു
Posted On:
25 MAY 2022 9:05AM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 25, 2022
2021-22 പഞ്ചസാര സീസണിൽ (ഒക്ടോബർ-സെപ്റ്റംബർ), ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ട്, പഞ്ചസാര കയറ്റുമതി 100 LMT വരെയായി നിജപ്പെടുത്താൻ ഗവണ്മെന്റ് തീരുമാനിച്ചു. DGFT പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, 2022 ജൂൺ 1 മുതൽ 2022 ഒക്ടോബർ 31 വരെ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ (ഏതാണോ ആദ്യം) ഭക്ഷ്യ-പൊതുവിതണ വകുപ്പിന്റെ കീഴിലുള്ള പഞ്ചസാര ഡയറക്ടറേറ്റിന്റെ പ്രത്യേക അനുമതിയോടെ മാത്രം പഞ്ചസാരയുടെ കയറ്റുമതി അനുവദിക്കും. പഞ്ചസാരയുടെ റെക്കോർഡ് കയറ്റുമതിയുടെ വെളിച്ചത്തിലാണ് തീരുമാനം. 2020-21 ലെ പഞ്ചസാര സീസണിൽ 60 LMT എന്ന ലക്‌ഷ്യം കടന്ന് 70 LMT കയറ്റുമതി ചെയ്തു. നിലവിലെ 2021-22 സീസണിൽ, ഏകദേശം 90 LMT കയറ്റുമതി ചെയ്യുന്നതിനുള്ള കരാറുകൾ ഒപ്പുവച്ചു. ഏകദേശം 82 LMT പഞ്ചസാര മില്ലുകളിൽ നിന്ന് കയറ്റുമതിക്കായി അയച്ചിട്ടുണ്ട്. ഏകദേശം 78 LMT കയറ്റുമതി ചെയ്തു. 2021-22 ലെ നിലവിലെ സീസണിൽ, പഞ്ചസാര കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്.
പഞ്ചസാര സീസണിന്റെ അവസാനത്തിൽ (2022 സെപ്തംബർ 30) പഞ്ചസാരയുടെ ക്ലോസിംഗ് സ്റ്റോക്ക് 60-65 LMT ആയി നിലനിർത്താനാണ് തീരുമാനം. ഇത് 2-3 മാസത്തെ ഗാർഹിക ഉപയോഗത്തിന് ആവശ്യമായ പഞ്ചസാരയാണ് (പ്രതിമാസം ഏകദേശം 24 LMT ആവശ്യകതയുണ്ടാകും).
ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ വില സ്ഥിരത നിലനിർത്താൻ ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 12 മാസമായി പഞ്ചസാരയുടെ വില നിയന്ത്രണവിധേയമാണ്. ഇന്ത്യയിലെ പഞ്ചസാരയുടെ മൊത്തവില ക്വിന്റലിന് ₹ 3150 മുതൽ ₹ 3500 വരെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന വില ₹ 36 മുതൽ ₹44 വരെയാണ്.
RRTN/SKY
****
(Release ID: 1828239)
Visitor Counter : 288