ഉപരാഷ്ട്രപതിയുടെ കാര്യാലയം

അധഃസ്ഥിതരിലേക്ക് വിദ്യാഭ്യാസം എത്തിക്കാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ച് വൈസ് പ്രസിഡന്റ്;


വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഗ്രാമീണരെ സഹായിച്ച ലോറൻസ് സ്കൂളിനെ അദ്ദേഹം അനുമോദിച്ചു .

Posted On: 18 MAY 2022 2:59PM by PIB Thiruvananthpuram

 സമൂഹത്തിലെ കീഴാളരും അവശരുമായ വിഭാഗങ്ങളിലേക്ക് വിദ്യാഭ്യാസം എത്തിച്ച് വിദ്യാഭ്യാസത്തെ കൂടുതൽ ഉൾക്കൊള്ളാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു,    വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ സമൂലമായി മാറ്റുവാനും , കൂടുതൽ സമത്വവും എല്ലാവരെയും ഉൾക്കൊള്ളുന്നതുംഎല്ലാവർക്കും ലഭ്യമാകുന്നതുമായ  ഒന്നാക്കി  മാറ്റാനും സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ നീലഗിരിയിലെ ലവ്‌ഡെയ്‌ലിലുള്ള ലോറൻസ് സ്‌കൂൾ വിദ്യാർഥികളെയും ജീവനക്കാരെയും അഭിസംബോധന ചെയ്യവെയാണ് ഉപരാഷ്ട്രപതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.

വിദ്യാഭ്യാസത്തെ മാറ്റത്തിന്റെ ഏറ്റവും ശക്തമായ ഏജന്റ് എന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി , വിദ്യാഭ്യാസത്തിനു   ഗുണപരമായ ഊന്നൽ നൽകിക്കൊണ്ട് രാജ്യത്തിന്റെ വികസനത്തിന്റെ വേഗതയ്ക്ക്  അത് പ്രേരണ നല്കുന്നതാവണമെന്നു പറഞ്ഞു.
ആദിവാസി ഊരുകളിൽ വാസസ്ഥലം പുനർനിർമിക്കുക, വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഗ്രാമീണർക്ക് അവരുടെ വീടും സ്‌കൂളും പുനർനിർമിക്കാൻ സഹായിക്കുക തുടങ്ങി ലോറൻസ് സ്‌കൂളിലെ വിദ്യാർഥികൾ കൈക്കൊണ്ട സാമൂഹ്യ  സംരംഭങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
സ്‌കൂളുകൾ വിദ്യാർത്ഥികളുടെ വ്യക്തിത്വത്തിന്റെ സമഗ്രമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്‌പോർട്‌സിനും ഗെയിമുകൾക്കും ആവശ്യമായ അന്തരീക്ഷവും സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് നൽകണമെന്നും ശ്രീ നായിഡു പറഞ്ഞു.

 


(Release ID: 1826408) Visitor Counter : 102