പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
2018-ലെ ജൈവ ഇന്ധനങ്ങളുടെ ദേശീയ നയ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
18 MAY 2022 1:15PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം 2018-ലെ ജൈവ ഇന്ധനങ്ങളുടെ ദേശീയ നയ ഭേദഗതികൾക്ക് അംഗീകാരം നൽകി.
2009-ൽ നവ ,പുനരുപയോഗ ഊർജ മന്ത്രാലയം മുഖേന പുറപ്പെടുവിച്ച ജൈവ ഇന്ധനങ്ങളുടെ ദേശീയ നയത്തെ അസാധുവാക്കിക്കൊണ്ടാണ് 04.06.2018-ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം "ജൈവ ഇന്ധനങ്ങളുടെ ദേശീയ നയം - 2018" വിജ്ഞാപനം ചെയ്തത് .
ജൈവ ഇന്ധന മേഖലയിലെ പുരോഗതിയെ തുടർന്ന് , ജൈവ ഇന്ധന ഉൽപ്പാദനം വർധിപ്പിക്കാൻ ദേശീയ ജൈവ ഇന്ധന ഏകോപന സമിതി (എൻബിസിസി) യോഗങ്ങളിൽ എടുത്ത വിവിധ തീരുമാനങ്ങൾ, സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ, എന്നിവ പ്രകാരം ഇരുപത് ശതമാനം വരെ എഥനോൾ കലർന്ന പെട്രോൾ 01.04.2023 മുതൽ രാജ്യത്ത് വിതരണം ചെയാനുള്ള തീരുമാനപ്രകാരമാണ് ജൈവ ഇന്ധനങ്ങളുടെ ദേശീയ നയത്തിൽ ഭേദഗതികൾ വരുത്തിയിട്ടുള്ളത് .
ജൈവ ഇന്ധനങ്ങളുടെ ദേശീയ നയത്തിൽ അംഗീകരിച്ച പ്രധാന ഭേദഗതികൾ ഇവയാണ് :
ജൈവ ഇന്ധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് കൂടുതൽ അസംസ്കൃത പദാർത്ഥം അനുവദിക്കുന്നതിന്,
പെട്രോളിൽ 20% എഥനോൾ മിശ്രിതമാക്കൽ ലക്ഷ്യം 2030 ന് പകരം 2025-26 ആക്കാൻ
മേക്ക് ഇൻ ഇന്ത്യ പരിപാടിയ്ക്ക് കീഴിൽ, പ്രത്യേക സാമ്പത്തിക മേഖലകളിൽ / കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളിൽ സ്ഥിതി ചെയ്യുന്ന യൂണിറ്റുകൾ വഴി രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്.
ദേശീയ ജൈവ ഇന്ധന ഏകോപന സമിതി (എൻ ബി സി സി )യിൽ പുതിയ അംഗങ്ങളെ ചേർക്കാൻ
പ്രത്യേക സാഹചര്യങ്ങളിൽ ജൈവ ഇന്ധനങ്ങളുടെ കയറ്റുമതിക്ക് അനുമതി നൽകുന്നതിന്, .
കൂടാതെ ദേശീയ ജൈവ ഇന്ധന ഏകോപന സമിതിയുടെ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾക്ക് അനുസൃതമായി നയത്തിലെ ചില വാക്യങ്ങളുടെ റദ്ദാക്കലോ ഭേദഗതിയോ ചെയ്യൽ
ഈ നിർദേശങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ യജ്ഞത്തിന് വഴിയൊരുക്കുകയും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന തദ്ദേശീയ സാങ്കേതിക വിദ്യകളുടെ വികാസത്തെ ആകർഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
2018-ലാണ് നിലവിലുള്ള ദേശീയ ജൈവ ഇന്ധന നയം പ്രാബല്യത്തിൽ വന്നത്. ഈ ഭേദഗതി നിർദ്ദേശം മെയ്ക്ക് ഇൻ ഇന്ത്യ യജ്ഞത്തിന് വഴിയൊരുക്കും, അതുവഴി കൂടുതൽ കൂടുതൽ ജൈവ ഇന്ധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കും. ജൈവ ഇന്ധനങ്ങളുടെ ഉൽപ്പാദനത്തിനായി കൂടുതൽ അസംസ്കൃത പദാർത്ഥങ്ങൾ അനുവദിക്കുന്നതിനാൽ, ഇത് ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുകയും 2047-ഓടെ ഇന്ത്യ 'ഊർജ്ജ സ്വതന്ത്ര'മാകുമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് കരുത്ത് പകരുകയും ചെയ്യും.
-ND-
(Release ID: 1826288)
Visitor Counter : 136