രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രണ്ട് തദ്ദേശീയ മുൻനിര യുദ്ധക്കപ്പലുകൾ രക്ഷാ മന്ത്രി മുംബൈയിൽ നീറ്റിലിറക്കി

Posted On: 17 MAY 2022 1:01PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 17, 2022  

ഇന്ത്യൻ നാവികസേനയുടെ രണ്ട് മുൻനിര യുദ്ധക്കപ്പലുകൾ - 'സൂറത്ത്', 'ഉദയഗിരി' - മുംബൈയിലെ മജ്ജഗാവ ഡോക്ക്‌സ് ലിമിറ്റഡിൽ (MDL) ഇന്ന് (2022 മെയ് 17-ന്) രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് നീറ്റിലിറക്കി.

P15B ശ്രേണിയിലെ നാലാമത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറാണ് 'സൂറത്ത്'. P17A ശ്രേണിയിലെ രണ്ടാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റാണ് 'ഉദയഗിരി'. രണ്ട് യുദ്ധക്കപ്പലുകളും ഡയറക്‌ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (DND) സ്വന്തമായി രൂപകല്പന ചെയ്‌ത് മുംബൈയിലെ MDL-ൽ നിർമ്മിച്ചതാണ്.

ഐഎൻഎസ് ഉദയഗിരിയും ഐഎൻഎസ് സൂറത്തും ഇന്ത്യയുടെ വളർന്നുവരുന്ന തദ്ദേശീയ ശേഷിയുടെ ഉജ്ജ്വല ഉദാഹരണങ്ങളാണെന്ന് ചടങ്ങിൽ സംസാരിച്ച രക്ഷാ മന്ത്രി പറഞ്ഞു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ലോകത്തെ മികച്ച മിസൈൽ വാഹക യുദ്ധക്കപ്പലുകളായിരിക്കും ഇവ.

ഇൻഡോ-പസഫിക് മേഖലയെ ഗതാഗതനുകൂലവും അപായരഹിതമായും സുരക്ഷിതമായും ആയി നിലനിർത്തുന്നതിനുള്ള ചുമതലകൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്ന ഇന്ത്യൻ നാവികസേനയെ രക്ഷാ മന്ത്രി അഭിനന്ദിച്ചു. ആഗോള സുരക്ഷ, അതിർത്തി തർക്കങ്ങൾ, സമുദ്ര ആധിപത്യം എന്നീ ഘടകങ്ങൾ ലോകരാഷ്ട്രങ്ങളെ സൈനിക നവീകരണത്തിന് പ്രേരിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയ രക്ഷാ മന്ത്രി, കേന്ദ്ര സർക്കാരിന്റെ നയങ്ങൾ പ്രയോജനപ്പെടുത്തി ഇന്ത്യയെ ഒരു കപ്പൽ നിർമ്മാണ കേന്ദ്രമായി രൂപപ്പെടുത്താനുതകും വിധം കഴിവുകൾ പൂർണ്ണമായി വിനിയോഗിക്കാൻ പൊതുജനങ്ങളോടും സ്വകാര്യ മേഖലയോടും ആഹ്വാനം ചെയ്തു. ഈ ഉദ്യമത്തിൽ സർക്കാരിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

 
RRTN/SKY
 

(Release ID: 1826013) Visitor Counter : 219