രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഭാവിസാങ്കേതികവിദ്യകളിലെ പുരോഗതി കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡിആർഡിഒയിലെ ദേശീയ സാങ്കേതിക ദിന ചടങ്ങിൽ കേന്ദ്ര രക്ഷാ രാജ്യ മന്ത്രി

Posted On: 11 MAY 2022 1:37PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: മെയ് 11, 2022  

ഭാവിയിലെ ഭീഷണികളെ നേരിടാൻ രാജ്യത്തെ സജ്ജമാക്കാൻ നിർമിത ബുദ്ധി (എഐ) പോലുള്ള സാങ്കേതിക വിദ്യകളിൽ പുരോഗതി കൈവരിക്കാൻ രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട് ശാസ്ത്ര സമൂഹത്തോട് ആഹ്വാനം ചെയ്തു..2022 മെയ് 11 ന് ന്യൂ ഡൽഹിയിൽ ഡിആർഡിഒ സംഘടിപ്പിച്ച ദേശീയ സാങ്കേതിക ദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ആഭ്യന്തര സംഭരണത്തിലൂടെ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട് എന്ന് അറിയിച്ച അദ്ദേഹം, അത്യാധുനിക സാങ്കേതിക വിദ്യകളിൽ മികവ് കൈവരിക്കാൻ പ്രതിരോധ ആവാസവ്യവസ്ഥയുടെ എല്ലാ മേഖലകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ എന്ന കാഴ്ചപ്പാടിന് അനുസൃതമായി സായുധ സേനയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ നൽകുന്ന ഒരു സ്വാശ്രയ ഗവേഷണ-വികസന ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള ഡിആർഡിഒയുടെ ശ്രമങ്ങളെ രക്ഷാ രാജ്യ മന്ത്രി അഭിനന്ദിച്ചു.അത്യാധുനിക ആയുധ പ്ലാറ്റ്‌ഫോമുകൾ/സംവിധാനങ്ങളുടെ രൂപകൽപ്പന, വികസനം, ഉൽപ്പാദനം എന്നിവയിലൂടെ ഡിആർഡിഒ സ്വയം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിച്ചു. പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്ന മികച്ച 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയിൽ രക്ഷാ രാജ്യ മന്ത്രി 2019-ലെ ഡിആർഡിഒ അവാർഡുകൾ വിതരണം ചെയ്തു.

 
RRTN/SKY

(Release ID: 1824402) Visitor Counter : 191