പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഏഴ് കാന്‍സര്‍ ആശുപത്രികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും അസമിലുടനീളം ഏഴ് പുതിയ കാന്‍സര്‍ ആശുപത്രികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു


അസമിലെ കാന്‍സര്‍ ആശുപത്രികള്‍ വടക്കുകിഴക്കന്‍, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ആരോഗ്യ സംരക്ഷണ ശേഷി വര്‍ദ്ധിപ്പിക്കും

ആരോഗ്യ സംരക്ഷണ ദര്‍ശനത്തിന്റെ ഏഴ് തൂണുകളായി 'സ്വസ്ത്യ കേ സപ്തൃശിശി'യെക്കുറിച്ച് വിശദീകരിച്ചു


''രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും കേന്ദ്ര ഗവണ്‍മെന്റു പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനാണ് ശ്രമം, രാജ്യത്ത് എവിടെയും അതിന് ഒരു നിയന്ത്രണവും ഉണ്ടാകരുത്. ഇതാണ് ഒരു രാഷ്ട്രം, ഒരു ആരോഗ്യം എന്നതിന്റെ ആത്മാവ്'

തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ കേന്ദ്ര, അസം ഗവണ്‍മെന്റുകള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.



Posted On: 28 APR 2022 5:24PM by PIB Thiruvananthpuram

 അസമിലെ ആറ് കാന്‍സര്‍ ആശുപത്രികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ദിബ്രുഗഡില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന് സമര്‍പ്പിച്ചു. ദിബ്രുഗഡ്, കൊക്രജാര്‍, ബാര്‍പേട്ട, ദരാംഗ്, തേസ്പൂര്‍, ലഖിംപൂര്‍, ജോര്‍ഹട്ട് എന്നിവിടങ്ങളിലാണ് ഈ കാന്‍സര്‍ ആശുപത്രികള്‍്.  ദിബ്രുഗഡിലെ പുതിയ ആശുപത്രി നേരത്തേ സന്ദര്‍ശിച്ച പ്രധാനമന്ത്രി അതു രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ധൂബ്രി, നല്‍ബാരി, ഗോള്‍പാറ, നാഗോണ്‍, ശിവസാഗര്‍, ടിന്‍സുകിയ, ഗോലാഘട്ട് എന്നിവിടങ്ങളിലായി ഏഴ് പുതിയ കാന്‍സര്‍ ആശുപത്രികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അസം ഗവര്‍ണര്‍ ശ്രീ ജഗദീഷ് മുഖി, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍, ശ്രീരാമേശ്വര്‍ തേലി, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ ശ്രീ രഞ്ജന്‍ ഗൊഗോയ്, പ്രമുഖ വ്യവസായി ശ്രീ രത്തന്‍ ടാറ്റ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉല്‍സവകാല ആഘോഷത്തിന്റെ ആവേശം അംഗീകരിച്ചു ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി അസമിന്റെ മഹദ് പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചതും തറക്കല്ലിട്ടതുമായ അസമിലെ കാന്‍സര്‍ ആശുപത്രികള്‍ വടക്ക് കിഴക്കന്‍ മേഖലയിലെയും പ്രത്യേകിച്ചു ദക്ഷിണേഷ്യയിലെയും ആരോഗ്യ സംരക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമില്‍ മാത്രമല്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കാന്‍സര്‍ വലിയൊരു പ്രശ്നമാണെന്ന് അംഗീകരിച്ച പ്രധാനമന്ത്രി, ''നമ്മുടെ ദരിദ്രരായ ഇടത്തരം കുടുംബങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്'' എന്ന് പറഞ്ഞു.  കാന്‍സര്‍ ചികില്‍സയ്ക്കായി ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ ഇവിടെയുള്ള രോഗികള്‍ക്ക് വന്‍ നഗരങ്ങളിലേക്ക് പോകേണ്ടിവന്നത് ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കി.  അസമില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചതിന് അസം മുഖ്യമന്ത്രി ശ്രീ ശര്‍മ്മയെയും കേന്ദ്രമന്ത്രി ശ്രീ സോനോവാളിനെയും ടാറ്റ ട്രസ്റ്റിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.  ഈ വര്‍ഷത്തെ ബജറ്റില്‍ 1500 കോടി രൂപയുടെ, പ്രധാനമന്ത്രിയുടെ വടക്കുകിഴക്കന്‍ വികസന സംരംഭം (പിഎം-ഡിവൈന്‍) വിഭാവനം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.  ഈ സ്‌കീമിന് കീഴിലും, കാന്‍സര്‍ ചികിത്സ ഒരു പ്രത്യേകശ്രദ്ധയുള്ള മേഖലയാണ്. ഗുവാഹത്തിയിലും ഒരു സൗകര്യം നിര്‍ദ്ദേശിക്കപ്പെടുന്നു.

 ആരോഗ്യ സംരക്ഷണ മേഖലയെക്കുറിച്ചുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാട് വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി 'സ്വസ്ത്യ കേ സപ്തൃശിശി'യെക്കുറിച്ച് സംസാരിച്ചു. രോഗം വരാതിരിക്കാനാണ് ഗവണ്‍മെന്റിന്റെ ശ്രമം.  ''അതുകൊണ്ടാണ് ഞങ്ങളുടെ ഗവണ്‍മെന്റ് രോഗപ്രതിരോധ ആരോഗ്യ പരിരക്ഷയ്ക്കു് വളരെയധികം ഊന്നല്‍ നല്‍കുന്നത്. യോഗ, ഫിറ്റ്‌നസ് എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍ ഇക്കാരണത്താല്‍ നടക്കുന്നു,' അദ്ദേഹം പറഞ്ഞു.  രണ്ടാമതായി, രോഗം വന്നാല്‍ അത് ആദ്യഘട്ടത്തില്‍ തന്നെ അറിയണം.  ഇതിനായി ലക്ഷക്കണക്കിന് പുതിയ പരിശോധനാ കേന്ദ്രങ്ങളാണു രാജ്യത്തുടനീളം നിര്‍മ്മിക്കുന്നത്.  മൂന്നാമത്തെ ശ്രദ്ധ, ആളുകള്‍ക്ക് അവരുടെ വീടുകള്‍ക്ക് സമീപം മെച്ചപ്പെട്ട പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം എന്നതാണ്.  ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുന്നു.  നാലാമത്തെ ശ്രമം പാവപ്പെട്ടവര്‍ക്ക് മികച്ച ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭിക്കണം എന്നതാണ്.  ഇതിനായി, ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ക്ക് കീഴില്‍, കേന്ദ്ര ഗവണ്‍മെന്റ് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കുന്നു. മികച്ച ചികിത്സയ്ക്കായി വന്‍ നഗരങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ അഞ്ചാമത്തെ ശ്രദ്ധ.  ഇതിനായി, നമ്മുടെ ഗവണ്‍മെന്റ് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ അഭൂതപൂര്‍വമായ നിക്ഷേപം നടത്തുന്നു.  2014-ന് മുമ്പ് രാജ്യത്ത് ഏഴ് എയിംസുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.  ഇതില്‍, ഡല്‍ഹിയില്‍ ഒരെണ്ണം ഒഴികെ, എംബിബിഎസ് കോഴ്‌സോ ഔട്ട്‌പേഷ്യന്റ് വിഭാഗമോ ഇല്ലായിരുന്നു, അവയില്‍ ചിലത് അപൂര്‍ണ്ണമായിരുന്നു. ഇതെല്ലാം ഞങ്ങള്‍ തിരുത്തി രാജ്യത്ത് 16 പുതിയ എയിംസ് പ്രഖ്യാപിച്ചു. എയിംസ് ഗുവാഹത്തിയും അതിലൊന്നാണ്. ''നമ്മുടെ ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ എംബിബിഎസിനും പിജിക്കും 70,000-ത്തിലധികം സീറ്റുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.  ഞങ്ങളുടെ ഗവണ്‍മെന്റ് 5 ലക്ഷത്തിലധികം ആയുഷ് ഡോക്ടര്‍മാരെ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് തുല്യമായി ചികിത്സിക്കുന്നു. ഗവണ്‍മെന്റിന്റെ ഏഴാമത്തെ ശ്രദ്ധ ആരോഗ്യ സേവനങ്ങളുടെ ഡിജിറ്റലൈസേഷനാണ്.  ചികില്‍സയ്ക്കായുള്ള നീണ്ട നിരകള്‍ ഒഴിവാക്കാനും ചികിത്സയുടെ പേരിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണ് ശ്രമം.  ഇതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്, ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.  ''രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും കേന്ദ്രഗവണ്‍മെന്റിന്റെ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനാണ് ശ്രമം. രാജ്യത്ത് എവിടെയും അതിന് ഒരു നിയന്ത്രണവും ഉണ്ടാകരുത്.  ഇതാണ് ഒരു രാഷ്ട്രം, ഒരു ആരോഗ്യം എന്ന ആശയം. 100 വര്‍ഷത്തെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയിലും ഈ ആത്മാവ് രാജ്യത്തിന് ശക്തി നല്‍കി, വെല്ലുവിളിയെ നേരിടാന്‍ ശക്തി നല്‍കി.

 ക്യാന്‍സര്‍ ചികിത്സയുടെ അമിത ചെലവ് ജനങ്ങളുടെ മനസ്സില്‍ വലിയ തടസ്സമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  കുടുംബത്തെ കടത്തിലേക്കും കൂലിപ്പണിയിലേക്കും തള്ളിവിടാനുള്ള സാധ്യതയുള്ളതിനാല്‍ സ്ത്രീകള്‍ പ്രത്യേകിച്ച് ചികിത്സ ഒഴിവാക്കി.  പല മരുന്നുകളുടെയും വില പകുതിയോളം കുറച്ചുകൊണ്ട്, രോഗികളുടെ 1000 കോടി രൂപയെങ്കിലും ലാഭിക്കുന്നതിലൂടെ ഗവണ്‍മെന്റ് കാന്‍സര്‍ മരുന്നുകള്‍ താങ്ങാനാവുന്ന വിലയിലാക്കുന്നു.  900-ലധികം മരുന്നുകള്‍ ഇപ്പോള്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മിതമായ നിരക്കില്‍ ലഭ്യമാണ്.  ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ക്ക് കീഴില്‍ നിരവധി ഗുണഭോക്താക്കള്‍ കാന്‍സര്‍ രോഗികളാണ്.

 ആയുഷ്മാന്‍ ഭാരതും ആരോഗ്യക്ഷേമ സെന്ററുകളും കാന്‍സര്‍ കേസുകള്‍ നേരത്തേ കണ്ടെത്തുന്നത് ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  അസമിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും വെല്‍നസ് കേന്ദ്രങ്ങളിലായി 15 കോടിയിലധികം ആളുകള്‍ കാന്‍സര്‍ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.  സംസ്ഥാനത്ത് മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിന് അസം ഗവണ്‍മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.  എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജ് എന്ന ദേശീയ പ്രതിജ്ഞ നടപ്പാക്കാന്‍ മുഖ്യമന്ത്രിയും സംഘവും പ്രശംസനീയമാംവിധം പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമില്‍ ഓക്‌സിജന്‍ മുതല്‍ വെന്റിലേറ്ററുകള്‍ വരെയുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനും മുതിര്‍ന്നവര്‍ക്കുള്ള മുന്‍കരുതല്‍ ഡോസുകളും അംഗീകരിച്ച് ഗവണ്‍മെന്റ് വാക്്‌സിനേഷന്റെ പരിധി വിപുലീകരിച്ചതിനാല്‍ എല്ലാവരോടും വാക്‌സിനേഷന്‍ എടുക്കണമെന്ന് ശ്രീ മോദി ആവശ്യപ്പെട്ടു.

 തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ കേന്ദ്ര-ആസാം ഗവണ്‍മെന്റുകള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സൗജന്യ റേഷന്‍ മുതല്‍ ഹര്‍ ഘര്‍ ജല്‍ യോജനയ്ക്ക് കീഴിലുള്ള സൗകര്യങ്ങള്‍ വരെ, തേയിലത്തോട്ടങ്ങളിലെ കുടുംബങ്ങളിലേക്ക് അസം ഗവണ്‍മെന്റ് അതിവേഗം എത്തിച്ചേരുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

 ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചുള്ള മാറിയ സങ്കല്‍പ്പത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, പൊതുജനക്ഷേമത്തിന്റെ വ്യാപ്തി വിപുലീകരിച്ചിരിക്കുന്നു.  നേരത്തെ, ചില സബ്സിഡികള്‍ മാത്രമാണ് പൊതുക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടത്. അടിസ്ഥാനസൗകര്യം, കണക്റ്റിവിറ്റി തുടങ്ങിയ പദ്ധതികള്‍ ക്ഷേമവുമായി ബന്ധപ്പെട്ടതായി കണ്ടില്ല. അതേസമയം, കണക്റ്റിവിറ്റിയുടെ അഭാവത്തില്‍, പൊതു സേവനങ്ങള്‍ വിതരണം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.  കഴിഞ്ഞ നൂറ്റാണ്ടിലെ സങ്കല്‍പ്പങ്ങള്‍ ഉപേക്ഷിച്ചാണ് രാജ്യം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അസമില്‍, റോഡ്, റെയില്‍, വ്യോമ ശൃംഖലയുടെ വിപുലീകരണം ദൃശ്യമാണ്, ഇത് ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കുട്ടികള്‍, ദരിദ്രര്‍, ആദിവാസി സമൂഹങ്ങള്‍ എന്നിവര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാലവരുടെയും ബുദ്ധിമുട്ടുകള്‍ക്കൊപ്പം എന്നിവയുടെ ചൈതന്യത്തോടെയാണ് ഞങ്ങള്‍ അസമിന്റെയും രാജ്യത്തിന്റെയും വികസനം മുന്നോട്ട് കൊണ്ടുപോകുന്നത്, പ്രധാനമന്ത്രി ഉപസംഹരിച്ചു.

 അസം ഗവണ്‍മെന്റിന്റെയും ടാറ്റ ട്രസ്റ്റിന്റെയും സംയുക്ത സംരംഭമായ അസം കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്ന 17 കാന്‍സര്‍ കെയര്‍ ആശുപത്രികളുള്ള ദക്ഷിണേഷ്യയിലെ ഏറ്റവും വലിയതും ചെലവുകുറഞ്ഞതുമായ കാന്‍സര്‍ കെയര്‍ ശൃംഖല നിര്‍മ്മിക്കുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കുകയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് കീഴില്‍, 10 ആശുപത്രികളില്‍, ഏഴ് ആശുപത്രികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി, മൂന്ന് ആശുപത്രികള്‍ വിവിധ തലത്തിലുള്ള നിര്‍മ്മാണത്തിലാണ്.  പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഏഴ് പുതിയ കാന്‍സര്‍ ആശുപത്രികള്‍ നിര്‍മ്മിക്കും.

src="https://platform.twitter.com/widgets.js" charset="utf-8">
-ND-

(Release ID: 1821057) Visitor Counter : 185