ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സേവനമനോഭാവം ഉൾക്കൊള്ളാനും ദരിദ്രരെയും അധഃസ്ഥിതരെയും സേവിക്കാൻ കുറച്ച് സമയം വിനിയോഗിക്കാനും യുവാക്കളോട് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു

Posted On: 27 APR 2022 12:31PM by PIB Thiruvananthpuram



ന്യൂഡൽഹി: ഏപ്രിൽ 27, 2022

സേവനമനോഭാവം ഉൾക്കൊള്ളാനും സമൂഹത്തിലെ ദരിദ്രരും അധഃസ്ഥിതരുമായ വിഭാഗങ്ങളെ സഹായിക്കാൻ പതിവായി കുറച്ച് സമയം ചെലവഴിക്കാനും ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു യുവാക്കളോട് ആഹ്വാനം ചെയ്തു.

ആന്ധ്രാ പ്രദേശിലെ നെല്ലൂർ ജില്ലയിൽ ദേവിറെഡ്ഡി ശാരദ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ, ‘സേവനം’ ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അടിവരയിടുകയും ഇന്ത്യയുടെ നാഗരിക മൂല്യം 'പങ്കുവെക്കലും കരുതലും' ആണെന്ന് ശ്രീ നായിഡു ആവർത്തിക്കുകയും ചെയ്തു.

പ്രത്യേകിച്ച് യുവാക്കൾ പാവപ്പെട്ടവരെ സേവിക്കുന്നതിന് വേണ്ടി സമയം കണ്ടെത്തണമെന്നും, സർക്കാർ സ്‌പോൺസർ ചെയ്യുന്ന പദ്ധതികളും പരിപാടികളും പ്രയോജനപ്പെടുത്താൻ അവരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെയും സ്ത്രീകളുടെയും നൈപുണ്യ വികസനത്തിലും അവരെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ചാരിറ്റബിൾ സംഘടനകളോട് ശ്രീ നായിഡു അഭ്യർത്ഥിച്ചു.

ഗ്രാമീണ ഇന്ത്യയിലെ സേവനാധിഷ്‌ഠിത പരിപാടികൾ ആത്മാർത്ഥമായി ഏറ്റെടുക്കുന്നതിന് തങ്ങളുടെ പക്കലുള്ള വിഭവങ്ങൾ ഉപയോഗിക്കണമെന്ന് അദ്ദേഹം മനുഷ്യസ്‌നേഹികളോടും വലിയ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു.

 
RRTN/SKY

(Release ID: 1820451) Visitor Counter : 115