വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

2022 ലെ അന്താരാഷ്ട്ര യോഗ ദിനത്തിനായുള്ള വാർത്താവിനിമയ മന്ത്രാലയത്തിന്റെ കൗണ്ട്ഡൗൺ പരിപാടിക്ക് ശ്രീ അശ്വിനി വൈഷ്ണവ് നേതൃത്വം നൽകി

Posted On: 25 APR 2022 2:31PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഏപ്രിൽ 25, 2022

വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള തപാൽ വകുപ്പ്, 2022 ഏപ്രിൽ 25-ന് അന്താരാഷ്ട്ര യോഗാ ദിനത്തിനായുള്ള (IDY) കൗണ്ട്ഡൗൺ പരിപാടി സംഘടിപ്പിച്ചു. വാർത്താ വിനിമയ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവും തപാൽ വകുപ്പിലെയും (DoP) ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും (DoT) 150 ഓളം ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രധാന പരിപാടി ന്യൂ ഡൽഹിയിലെ താലക്ട്ടോറ സ്റ്റേഡിയത്തിൽ ആണ് സംഘടിപ്പിച്ചത്. വാർത്താവിനിമയ സഹമന്ത്രി ശ്രീ ദേവുസിൻഹ് ചൗഹാൻ പരിപാടിയിൽ വെർച്യുൽ ആയി പങ്കെടുത്തു.

ഏകദേശം 50,000 പോസ്റ്റ് ഓഫീസുകളിൽ നിന്നുള്ള ഗ്രാമിൻ ഡാക് സേവകന്മാർ ഉൾപ്പെടെ 2 ലക്ഷത്തിലധികം തപാൽ ജീവനക്കാരെ പ്രധാന പരിപാടി നടക്കുന്ന സ്ഥലവുമായി ഡിജിറ്റലായി ബന്ധിപ്പിച്ചിരിന്നു. ഭാരത് വിസി, എൻഐസി, വെബ്‌കാസ്റ്റ്, യു ട്യൂബ് എന്നിവയിലൂടെയാണ് പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്തത്. രാവിലെ 7.30 മുതൽ 8.30 വരെയാണ് യോഗാ പരിപാടി സംഘടിപ്പിച്ചത്.

പോസ്റ്റ്മാൻമാർക്കും ജിഡിഎസ് ജീവനക്കാർക്കും പതിവായി യോഗ പരിശീലനം സംഘടിപ്പിക്കണമെന്നും അതിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുകയും, തപാൽ വകുപ്പിന്റെ കൂടുതൽ പുരോഗതിക്കായി അവർക്ക് പ്രവർത്തികാൻ കഴിയുമെന്നും വാർത്താവിനിമയ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. അടുത്ത രണ്ട് മാസങ്ങളിൽ, പോസ്റ്റ് ഓഫീസുകൾ സന്ദർശിക്കുന്ന എല്ലാ പൗരന്മാർക്കും യോഗയെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും അവബോധം നൽകണം.

പ്രാഥമിക കണക്കുകൾ പ്രകാരം, 30,000-ലധികം സ്ഥലങ്ങളിൽ, ലക്ഷക്കണക്കിന് തപാൽ ജീവനക്കാർ പരിപാടിയിൽ ഡിജിറ്റലായി പങ്കെടുക്കുകയും, സാമാന്യ യോഗ അഭ്യാസക്രമം അവതരിപ്പിക്കുകയും, യോഗയുടെ അവബോധവും നേട്ടങ്ങളും സമൂഹത്തിലേക്ക് എത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

പരിപാടി കാണുന്നതിനുള്ള  ലിങ്ക്: https://youtu.be/0q40JkqfBOc

RRTN/SKY

 


(Release ID: 1819827) Visitor Counter : 142