പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്ത് ഗാന്ധിനഗറില്‍ ആഗോള ആയുഷ് നിക്ഷേപ, നൂതനാശയ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

Posted On: 20 APR 2022 2:57PM by PIB Thiruvananthpuram

നമസ്‌തെ!
നിങ്ങള്‍ക്കെല്ലാം സുഖമല്ലേ?

ബഹുമാനപ്പെട്ട മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് ജി, ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ്, ശുഷ്‌കാന്തിയുള്ള ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍വാനന്ദ സോനോവാള്‍ ജി, മന്‍സുഖ് ഭായ് മാണ്ഡവ്യ ജി, മഹേന്ദ്ര ഭായ് മുഞ്ജപര ജി, നയതന്ത്രജ്ഞരെ, രാജ്യത്തും വിദേശത്തുമുള്ള സംരംഭകരെ, വിദഗ്ധരെ, മഹതികളേ, മാന്യരേ!
 
ആഗോള ആയുഷ് നിക്ഷേപ, നൂതനാശയ ഉച്ചകോടിയിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനായി നിക്ഷേപ ഉച്ചകോടികള്‍ നടന്നതും ഗുജറാത്ത് പ്രത്യേകിച്ചും ഈ പാരമ്പര്യം വന്‍തോതില്‍ നടപ്പിലാക്കുന്നതും നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ആയുഷ് മേഖലയ്ക്ക് മാത്രമായി ഇത്തരമൊരു നിക്ഷേപ ഉച്ചകോടി നടക്കുന്നത്.
 
സുഹൃത്തുക്കളെ,
ലോകം മുഴുവന്‍ കൊറോണയുടെ പിടിയിലായിരിക്കുന്ന സമയത്താണ് ഇത്തരമൊരു നിക്ഷേപ ഉച്ചകോടി എന്ന ആശയം എന്റെ മനസ്സില്‍ ഉടലെടുത്തത്. ആ കാലത്ത് ആയുര്‍വേദ മരുന്നുകളും ആയുഷ് കഷായം പോലുള്ള പല ഉല്‍പ്പന്നങ്ങളും ആളുകളെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത് നമ്മള്‍ എല്ലാവരും കണ്ടതാണ്. തല്‍ഫലമായി, കൊറോണ കാലത്ത് ഇന്ത്യയില്‍ നിന്നുള്ള മഞ്ഞള്‍ കയറ്റുമതി പലമടങ്ങ് വര്‍ദ്ധിച്ചു. ഇത് അതിന്റെ ഫലപ്രാപ്തിയുടെ തെളിവാണ്. ഈ കാലയളവില്‍ ആധുനിക ഫാര്‍മ കമ്പനികള്‍ക്കും വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കും നിക്ഷേപം ശരിയായ സമയത്ത് ലഭിച്ചാല്‍ പ്രശംസനീയമായ ജോലി ചെയ്യാന്‍ കഴിയുമെന്നും നാം കണ്ടു. കൊറോണയ്ക്കെതിരെ 'മെയ്ഡ് ഇന്‍ ഇന്ത്യ' വാക്സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഇത്ര പെട്ടെന്ന് കഴിയുമെന്ന് ആര്‍ക്കാണ് സങ്കല്‍പ്പിക്കാന്‍ കഴിയുക? നവീകരണവും നിക്ഷേപവും ഏതൊരു മേഖലയുടെയും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ആയുഷ് മേഖലയിലെ നിക്ഷേപം പരമാവധി വര്‍ധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നത്തെ അവസരമായ ഈ ഉച്ചകോടി ഒരു മികച്ച തുടക്കമാണ്.

സുഹൃത്തുക്കളെ,
ആയുഷ് മേഖലയില്‍ നിക്ഷേപത്തിന്റെയും നവീകരണത്തിന്റെയും സാധ്യതകള്‍ പരിധിയില്ലാത്തതാണ്. ആയുഷ് മരുന്നുകള്‍, സപ്ലിമെന്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. 2014-ന് മുമ്പ് ആയുഷ് മേഖലയുടെ മൂല്യം 300 കോടി ഡോളറില്‍ താഴെയായിരുന്നുവെങ്കിലും ഇന്ന് അത് 1800 കോടി ഡോളറായി ഉയര്‍ന്നുവെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. ലോകമെമ്പാടും ആയുഷ് ഉല്‍പന്നങ്ങളുടെ ആവശ്യം വര്‍ധിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ഈ വളര്‍ച്ച ഇനിയും വര്‍ധിക്കും. പോഷക സപ്ലിമെന്റുകളായാലും മരുന്നുകളുടെ വിതരണ ശൃംഖല മാനേജ്മെന്റായാലും ആയുഷ് അധിഷ്ഠിത രോഗനിര്‍ണയ ഉപാധികളായാലും ടെലിമെഡിസിനായാലും എല്ലായിടത്തും നിക്ഷേപത്തിനും നവീകരണത്തിനും പുതിയ അവസരങ്ങളുണ്ട്.
 
സുഹൃത്തുക്കളെ,
പരമ്പരാഗത ഔഷധ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ആയുഷ് മന്ത്രാലയം നിരവധി പ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ വികസിപ്പിച്ച ഇന്‍കുബേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. സുസംഘടിതവും അങ്ങേയറ്റം പ്രോത്സാഹജനകവുമായ സ്റ്റാര്‍ട്ടപ്പ് ചലഞ്ചിനെക്കുറിച്ച് യുവാക്കളില്‍ വലിയ ആവേശം കണ്ടു. എന്റെ യുവസുഹൃത്തുക്കളേ, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പിന്റെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചതായി നിങ്ങള്‍ക്ക് കൂടുതല്‍ അറിയാം. ഒരു തരത്തില്‍ പറഞ്ഞാല്‍, ഇത് ഇന്ത്യയില്‍ യൂണികോണുകളുടെ കാലഘട്ടമാണ്. 2022 തുടങ്ങിയിട്ട് ഇതുവരെ നാലു മാസമായിട്ടില്ല; എന്നാല്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ ക്ലബ്ബില്‍ ചേര്‍ന്നു. നമ്മുടെ ആയുഷ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും യുണികോണുകള്‍ ഉടന്‍ ഉയര്‍ന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,
 
ഔഷധ സസ്യങ്ങളുടെ ഒരു നിധിയാണ് ഇന്ത്യ. ഹിമാലയം ഇതിന് പേരുകേട്ടതാണ്. ഇത് ഒരു തരത്തില്‍ നമ്മുടെ 'ഹരിത സ്വര്‍ണം' ആണ്. ഇവിടെ ഒരു ചൊല്ലുണ്ട് - अमंत्रं अक्षरं नास्ति, नास्ति मूलं अनौषधं। . അതായത്, ഒരു മന്ത്രത്തിന്റെയെങ്കിലും തുടക്കത്തിലെ അക്ഷരമല്ലാത്ത ഒരു അക്ഷരം പോലും ഇല്ല; ഒരു ഔഷധം ഉണ്ടാക്കാന്‍ കഴിയാത്ത ഒരു വേരോ സസ്യമോ? ഇല്ല. പ്രകൃതിദത്തമായ ഈ സമ്പത്ത് മനുഷ്യരാശിയുടെ നേട്ടത്തിനായി ഉപയോഗിക്കുന്നതിന്, നമ്മുടെ ഗവണ്‍മെന്റ് സസ്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും ഉത്പാദനം തുടര്‍ച്ചയായി പ്രോത്സാഹിപ്പിക്കുന്നു.

സുഹൃത്തുക്കളെ,
ഔഷധസസ്യങ്ങളുടെ ഉത്പാദനം കര്‍ഷകരുടെ വരുമാനവും ഉപജീവനവും വര്‍ധിപ്പിക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ്. ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഏറെ സാധ്യതകളുണ്ട്. പക്ഷേ, അത്തരം സസ്യങ്ങളുടെയും ഉല്‍പന്നങ്ങളുടെയും വിപണി വളരെ പരിമിതവും പ്രത്യേകതയുള്ളതുമാണെന്ന് നാം കണ്ടു. ഔഷധ സസ്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് വിപണിയുമായി എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള സൗകര്യം ലഭിക്കേണ്ടത് നിര്‍ണായകമാണ്. ആയുഷ് ഇ-മാര്‍ക്കറ്റ് പ്ലേസിന്റെ നവീകരണത്തിനും വിപുലീകരണത്തിനുമായി ഗവണ്‍മെന്റ് അതിവേഗം പ്രവര്‍ത്തിക്കുന്നു. ഈ പോര്‍ട്ടലിലൂടെ, ഔഷധസസ്യങ്ങളുടെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെ ആയുഷ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായി ബന്ധിപ്പിക്കും.

സുഹൃത്തുക്കളെ,
ആയുഷ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ അഭൂതപൂര്‍വമായ ശ്രമങ്ങളും നടന്നിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി ആയുഷ് മരുന്നുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളുമായി 50-ലധികം ധാരണാപത്രങ്ങള്‍ നാം ഒപ്പുവച്ചു. നമ്മുടെ ആയുഷ് വിദഗ്ധര്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സുമായി സഹകരിച്ച് ഐഎസ്ഒ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നു. ഇത് 150-ലധികം രാജ്യങ്ങളില്‍ ആയുഷിന് വലിയ കയറ്റുമതി വിപണി തുറക്കും. അതുപോലെ, എഫ്.എസ്.എസ്.എ.ഐ. കഴിഞ്ഞയാഴ്ച അതിന്റെ നിയന്ത്രണങ്ങളില്‍ ഒരു പുതിയ വിഭാഗമായ 'ആയുഷ് ആഹാര്‍' പ്രഖ്യാപിച്ചു. ഇത് ഹെര്‍ബല്‍ പോഷകാഹാര സപ്ലിമെന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കു വളരെയധികം ഗുണകരമാകും. ഒരു വിവരം കൂടി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയും ഒരു പ്രത്യേക ആയുഷ് മാര്‍ക്ക് വികസിപ്പിക്കാന്‍ പോകുന്നു. അതിന് ആഗോള സവിശേഷതയും ഉണ്ടാകും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ആയുഷ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വ്യതിരിക്തത ഉണ്ടായിരിക്കും. ഈ ആയുഷ് അടയാളം ആധുനിക സാങ്കേതിക വിദ്യയുടെ വ്യവസ്ഥകളാല്‍ സജ്ജീകരിക്കും. ഇത് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ആയുഷ് ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയെ സംബന്ധിച്ചുള്ള ആത്മവിശ്വാസം പകരും. അടുത്തിടെ രൂപീകരിച്ച ആയുഷ് കയറ്റുതി പ്രോല്‍സാഹക കൗണ്‍സില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
ഇന്ന് ഞാന്‍ നിങ്ങളുടെ മുന്നില്‍ മറ്റൊരു പ്രഖ്യാപനം നടത്തുകയാണ്. രാജ്യത്തുടനീളമുള്ള ആയുഷ് ഉല്‍പ്പന്നങ്ങള്‍ക്കു പ്രോല്‍സാഹനമേകുന്നതിനും ഗവേഷണവും നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഞങ്ങളുടെ ഗവണ്‍മെന്റ് ആയുഷ് പാര്‍ക്കുകളുടെ ഒരു ശൃംഖല വികസിപ്പിക്കും. ഈ ആയുഷ് പാര്‍ക്കുകള്‍ രാജ്യത്തെ ആയുഷ് നിര്‍മ്മാണത്തിന് പുതിയ ദിശാബോധം നല്‍കും.

സുഹൃത്തുക്കളെ,
ഇന്ന് ലോകമെമ്പാടുമുള്ള പല രാജ്യങ്ങള്‍ക്കും വൈദ്യശാസ്ത്ര വിനോദസഞ്ചാരത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ ആകര്‍ഷകമായ സ്ഥലമായി മാറിയിരിക്കുന്നത് നാം കണ്ടു. അത് മനസ്സില്‍ വെച്ചുകൊണ്ട്, വെദ്യശാസ്ത്ര വിനോദസഞ്ചാരത്തിന്റെ ഈ മേഖലയില്‍ ധാരാളം നിക്ഷേപ സാധ്യതകളുണ്ട്. കേരളത്തിലെ വിനോദസഞ്ചാരം വര്‍ധിപ്പിക്കാന്‍ പരമ്പരാഗത വൈദ്യശാസ്ത്രം എങ്ങനെ സഹായിച്ചുവെന്ന് നാം കണ്ടു. ഈ ശക്തി മുഴുവന്‍ ഇന്ത്യയിലും ഒപ്പം ഇന്ത്യയുടെ എല്ലാ കോണുകളിലും ഉണ്ട്. 'ഹീല്‍ ഇന്‍ ഇന്ത്യ' ഈ ദശകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറും. ആയുര്‍വേദം, യുനാനി, സിദ്ധ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വെല്‍നസ് സെന്ററുകള്‍ വളരെ ജനപ്രിയമാണ്. രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക കണക്റ്റിവിറ്റി അടിസ്ഥാന സൗകര്യം ഇത് കൂടുതല്‍ സുഗമമാക്കും. ഞാന്‍ പറഞ്ഞതുപോലെ, ഇന്ന് ഇന്ത്യ വൈദ്യശാസ്ത്ര വിനോദസഞ്ചാരത്തിന്റെ ആകര്‍ഷകമായ സ്ഥലമായി മാറുകയാണ്. വിദേശ പൗരന്മാര്‍ ആയുഷ് തെറാപ്പി പ്രയോജനപ്പെടുത്താന്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതിനാല്‍, ഗവണ്‍മെന്റ് മറ്റൊരു കാര്യത്തില്‍ മുന്‍കൈയെടുക്കുന്നു. അധികം താമസിയാതെ, ഇന്ത്യ ഒരു പ്രത്യേക ആയുഷ് വിസ വിഭാഗം അവതരിപ്പിക്കാന്‍ പോകുന്നു. ആയുഷ് തെറാപ്പിക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഇത് ആളുകളെ സഹായിക്കും.

സുഹൃത്തുക്കളെ,
നമ്മള്‍ ആയുര്‍വേദത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട മറ്റൊരു വിവരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സുഹൃത്തും കെനിയയുടെ മുന്‍ പ്രസിഡന്റുമായ റെയ്ല ഒഡിംഗയെയും അദ്ദേഹത്തിന്റെ മകള്‍ റോസ്മേരിയെയും കുറിച്ച് പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. റോസ്‌മേരി, നീ ഇവിടെ ഉണ്ടോ? അതെ, അവളുണ്ട്. റോസ്‌മേരി, ഗുജറാത്തിലേക്ക് സ്വാഗതം. റോസ്‌മേരിയെപ്പറ്റിയുള്ള രസകരമായ ഒരു സംഭവമുണ്ട്. ഞാന്‍ തീര്‍ച്ചയായും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അവളുടെ അച്ഛന്‍, എന്റെ നല്ല സുഹൃത്ത് ഒഡിംഗ ജി ഡല്‍ഹിയില്‍ എന്നെ കാണാന്‍ വന്നിരുന്നു. അന്നൊരു ഞായറാഴ്ച ആയിരുന്നു, ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയതിനാല്‍ ഞങ്ങള്‍ ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് റോസ്‌മേരിയുടെ ജീവിതത്തിലെ വേദനാജനകമായ ദുരന്തത്തെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞത്. അദ്ദേഹം അങ്ങേയറ്റം വികാരഭരിതനായിരുന്നു. റോസ്‌മേരിയുടെ കണ്ണിന് എന്തോ പ്രശ്‌നമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അവള്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു; അത് ഒരുപക്ഷേ ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നിരിക്കാം. ആ ശസ്ത്രക്രിയയില്‍ റോസ്‌മേരിയുടെ കാഴ്ച നഷ്ടപ്പെട്ടു. അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ഒന്നു ചിന്തിച്ചു നോക്കു! ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ഒരാള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടാല്‍, ഒരു വ്യക്തി എത്രമാത്രം അസ്വസ്ഥനും നിരാശനുമായിരിക്കും. ഒരു പിതാവെന്ന നിലയില്‍, എന്റെ സുഹൃത്ത് ഒഡിംഗ ജി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പോയി. കെനിയയുടെ വളരെ മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. അതിനാല്‍ ലോകത്തെവിടെയും എത്തുക അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. റോസ്‌മേരിയെ ചികിത്സിക്കാത്ത വന്‍കിട രാജ്യങ്ങളില്ല. എന്നാല്‍ റോസ്‌മേരിക്ക് വെളിച്ചം കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അവര്‍ ഇന്ത്യയില്‍; അതും ആയുര്‍വേദ ചികിത്സയ്ക്ക് ശേഷം വിജയം നേടി. റോസ്‌മേരിക്ക് ആയുര്‍വേദ ചികിത്സ നല്‍കുകയും കാഴ്ചശക്തി വീണ്ടെടുക്കുകയും ചെയ്തു. അവള്‍ക്ക് ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞു. അവള്‍ തന്റെ മക്കളെ ആദ്യമായി കണ്ട നിമിഷങ്ങളാണ് തന്റെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളെന്ന് ഒഡിംഗ ജി എന്നോട് പറഞ്ഞു. ഇന്ന് ഈ ഉച്ചകോടിയില്‍ റോസ്‌മേരിയും പങ്കെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അവളുടെ സഹോദരിയും ഇവിടെയുണ്ട്. അവളുടെ സഹോദരി ഇപ്പോള്‍ പാരമ്പര്യ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നു, നാളെ അവളും അവളുടെ അനുഭവങ്ങള്‍ നിങ്ങളോട് പങ്കിടാന്‍ പോകുന്നു.

സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ തങ്ങളുടെ അനുഭവങ്ങളും അറിവുകളും ലോകവുമായി പങ്കുവെച്ച് മുന്നേറാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ പൈതൃകം മുഴുവന്‍ മനുഷ്യരാശിക്കും ഒരു പൈതൃകം പോലെയാണ്. 'വസുധൈവ കുടുംബക'ത്തില്‍ വിശ്വസിക്കുന്നവരാണ് നാം. ലോകത്തിന്റെ വേദന ലഘൂകരിക്കാന്‍ തീരുമാനിച്ച ആളുകളാണ് നാം. 'സര്‍വേ സന്തു നിരാമയ' എന്നത് നമ്മുടെ ജീവിതമന്ത്രമാണ്. നമ്മുടെ ആയുര്‍വേദം ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യത്തിന്റെയും തപസ്സിന്റെയും പ്രതീകമാണ്. ലക്ഷ്മണ്‍ജിക്ക് പരിക്കേറ്റപ്പോള്‍ ഹനുമാന്‍ ജി അവിടെനിന്ന് ഔഷധസസ്യങ്ങള്‍ വാങ്ങാന്‍ ഹിമാലയത്തിലേക്ക് പോയിരുന്നുവെന്ന് രാമായണത്തിലൂടെ നാം കേട്ടിട്ടുണ്ട്. അക്കാലത്തും സ്വാശ്രയ ഇന്ത്യ നിലനിന്നിരുന്നു. ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ രഹസ്യമില്ലാത്ത മാതൃകയാണ്. ഇന്ന് ഡിജിറ്റല്‍ ലോകത്ത് പരസ്യ മാതൃകയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത് തങ്ങളുടെ കണ്ടെത്തലാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഈ രഹസ്യമില്ലായ്മയുടെ പാരമ്പര്യം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ മണ്ണില്‍ ഉണ്ടെന്നും ആ തുറന്ന പാരമ്പര്യത്തിലാണ് ആയുര്‍വേദം പൂര്‍ണ്ണമായും വികസിപ്പിച്ചതെന്നും അവര്‍ക്കറിയില്ല. വ്യത്യസ്ത കാലഘട്ടങ്ങളില്‍, വ്യത്യസ്ത ആളുകള്‍ അതിനോട് അവരുടെ അറിവ് കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു. അതായത്, ആയുര്‍വേദം വികസിപ്പിക്കുന്നതിനുള്ള പ്രസ്ഥാനം ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്നു. ഒരു കാലഘട്ടത്തില്‍ പുതിയ കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. തടസ്സങ്ങളില്ല. പുതിയ ആശയങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്നു. കാലക്രമേണ, വ്യത്യസ്ത പണ്ഡിതന്മാരുടെ അനുഭവങ്ങളും അവരുടെ ഗവേഷണങ്ങളും ആയുര്‍വേദത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. ഇന്നത്തെ കാലത്തും നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് പഠിക്കുമ്പോള്‍ ഈ ബൗദ്ധിക സുതാര്യതയോടെ പ്രവര്‍ത്തിക്കണം. നാടിനും കാലത്തിനും സാഹചര്യത്തിനും അനുസൃതമായി അവയെ ശാസ്ത്രീയ മനോഭാവത്തില്‍ കാണുകയും വാര്‍ത്തെടുക്കുകയും ചെയ്യുമ്പോള്‍ മാത്രമേ പരമ്പരാഗത ഔഷധങ്ങളെക്കുറിച്ചുള്ള അറിവിന്റെ വികാസം സാധ്യമാകൂ.

സുഹൃത്തുക്കളെ,
ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യത്തിനായുള്ള ആഗോള കേന്ദ്രം ഇന്നലെ ജാംനഗറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. അതായത്, ഗുജറാത്തിന്റെ മണ്ണില്‍ ജാംനഗറില്‍ പാരമ്പര്യ വൈദ്യശാസ്ത്രത്തിനായുള്ള ആഗോള കേന്ദ്രം സ്ഥാപിക്കപ്പെട്ടത് ഓരോ ഇന്ത്യക്കാരനും, ഓരോ ഗുജറാത്തിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ന് നാം ഒന്നാം ആയുഷ് നൂതനാശയ, നിക്ഷേപ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. അത് ശുഭകരമായ ഒരു തുടക്കമാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ ഉത്സവം ആഘോഷിക്കുകയാണ്, അതായത് ആസാദി കാ അമൃത് മഹോത്സവ്. അടുത്ത 25 വര്‍ഷത്തെ നമ്മുടെ 'അമൃത് കാലം' ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഒരു തരത്തില്‍, ലോകമെമ്പാടും പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ ഒരു പുതിയ യുഗം ആരംഭിച്ചു. ഇന്നത്തെ ആഗോള ആയുഷ് നിക്ഷേപ, നൂതനാശയ ഉച്ചകോടി ആയുഷ് മേഖലയിലെ നിക്ഷേപത്തിനും വ്യാപാരത്തിനും നവീകരണത്തിനും പുതിയ വഴികള്‍ തുറക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് ഇവിടെ വന്നിട്ടുള്ള വിദേശ രാജ്യങ്ങളിലെ അതിഥികളോടും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ആദ്യമായി വന്നവരോടും ഈ മഹാത്മാ മന്ദിറിലെ ദണ്ഡികുടിര്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ തീര്‍ച്ചയായും അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാഗാന്ധി പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ തുടക്കക്കാരനാണ്. ഈ 'ആസാദി കാ അമൃത് കാലി'ല്‍ മഹാത്മാഗാന്ധിയെ അടുത്തറിയാന്‍ ശ്രമിക്കുക. ഈ അവസരം കൈവിടരുത്.

ഗുജറാത്ത് ഗാന്ധിനഗറില്‍ ആഗോള ആയുഷ് നിക്ഷേപ, നൂതനാശയ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

നമസ്തെ!
നിങ്ങള്‍ക്കെല്ലാം സുഖമല്ലേ?

ബഹുമാനപ്പെട്ട മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് ജി, ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ്, ശുഷ്‌കാന്തിയുള്ള ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍വാനന്ദ സോനോവാള്‍ ജി, മന്‍സുഖ് ഭായ് മാണ്ഡവ്യ ജി, മഹേന്ദ്ര ഭായ് മുഞ്ജപര ജി, നയതന്ത്രജ്ഞരെ, രാജ്യത്തും വിദേശത്തുമുള്ള സംരംഭകരെ, വിദഗ്ധരെ, മഹതികളേ, മാന്യരേ!
 
ആഗോള ആയുഷ് നിക്ഷേപ, നൂതനാശയ ഉച്ചകോടിയിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനായി നിക്ഷേപ ഉച്ചകോടികള്‍ നടന്നതും ഗുജറാത്ത് പ്രത്യേകിച്ചും ഈ പാരമ്പര്യം വന്‍തോതില്‍ നടപ്പിലാക്കുന്നതും നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ആയുഷ് മേഖലയ്ക്ക് മാത്രമായി ഇത്തരമൊരു നിക്ഷേപ ഉച്ചകോടി നടക്കുന്നത്.
 
സുഹൃത്തുക്കളെ,
ലോകം മുഴുവന്‍ കൊറോണയുടെ പിടിയിലായിരിക്കുന്ന സമയത്താണ് ഇത്തരമൊരു നിക്ഷേപ ഉച്ചകോടി എന്ന ആശയം എന്റെ മനസ്സില്‍ ഉടലെടുത്തത്. ആ കാലത്ത് ആയുര്‍വേദ മരുന്നുകളും ആയുഷ് കഷായം പോലുള്ള പല ഉല്‍പ്പന്നങ്ങളും ആളുകളെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത് നമ്മള്‍ എല്ലാവരും കണ്ടതാണ്. തല്‍ഫലമായി, കൊറോണ കാലത്ത് ഇന്ത്യയില്‍ നിന്നുള്ള മഞ്ഞള്‍ കയറ്റുമതി പലമടങ്ങ് വര്‍ദ്ധിച്ചു. ഇത് അതിന്റെ ഫലപ്രാപ്തിയുടെ തെളിവാണ്. ഈ കാലയളവില്‍ ആധുനിക ഫാര്‍മ കമ്പനികള്‍ക്കും വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്കും നിക്ഷേപം ശരിയായ സമയത്ത് ലഭിച്ചാല്‍ പ്രശംസനീയമായ ജോലി ചെയ്യാന്‍ കഴിയുമെന്നും നാം കണ്ടു. കൊറോണയ്‌ക്കെതിരെ 'മെയ്ഡ് ഇന്‍ ഇന്ത്യ' വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഇത്ര പെട്ടെന്ന് കഴിയുമെന്ന് ആര്‍ക്കാണ് സങ്കല്‍പ്പിക്കാന്‍ കഴിയുക? നവീകരണവും നിക്ഷേപവും ഏതൊരു മേഖലയുടെയും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ആയുഷ് മേഖലയിലെ നിക്ഷേപം പരമാവധി വര്‍ധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നത്തെ അവസരമായ ഈ ഉച്ചകോടി ഒരു മികച്ച തുടക്കമാണ്.

സുഹൃത്തുക്കളെ,
ആയുഷ് മേഖലയില്‍ നിക്ഷേപത്തിന്റെയും നവീകരണത്തിന്റെയും സാധ്യതകള്‍ പരിധിയില്ലാത്തതാണ്. ആയുഷ് മരുന്നുകള്‍, സപ്ലിമെന്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. 2014-ന് മുമ്പ് ആയുഷ് മേഖലയുടെ മൂല്യം 300 കോടി ഡോളറില്‍ താഴെയായിരുന്നുവെങ്കിലും ഇന്ന് അത് 1800 കോടി ഡോളറായി ഉയര്‍ന്നുവെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. ലോകമെമ്പാടും ആയുഷ് ഉല്‍പന്നങ്ങളുടെ ആവശ്യം വര്‍ധിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ഈ വളര്‍ച്ച ഇനിയും വര്‍ധിക്കും. പോഷക സപ്ലിമെന്റുകളായാലും മരുന്നുകളുടെ വിതരണ ശൃംഖല മാനേജ്‌മെന്റായാലും ആയുഷ് അധിഷ്ഠിത രോഗനിര്‍ണയ ഉപാധികളായാലും ടെലിമെഡിസിനായാലും എല്ലായിടത്തും നിക്ഷേപത്തിനും നവീകരണത്തിനും പുതിയ അവസരങ്ങളുണ്ട്.
 
സുഹൃത്തുക്കളെ,
പരമ്പരാഗത ഔഷധ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ആയുഷ് മന്ത്രാലയം നിരവധി പ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ വികസിപ്പിച്ച ഇന്‍കുബേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. സുസംഘടിതവും അങ്ങേയറ്റം പ്രോത്സാഹജനകവുമായ സ്റ്റാര്‍ട്ടപ്പ് ചലഞ്ചിനെക്കുറിച്ച് യുവാക്കളില്‍ വലിയ ആവേശം കണ്ടു. എന്റെ യുവസുഹൃത്തുക്കളേ, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പിന്റെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചതായി നിങ്ങള്‍ക്ക് കൂടുതല്‍ അറിയാം. ഒരു തരത്തില്‍ പറഞ്ഞാല്‍, ഇത് ഇന്ത്യയില്‍ യൂണികോണുകളുടെ കാലഘട്ടമാണ്. 2022 തുടങ്ങിയിട്ട് ഇതുവരെ നാലു മാസമായിട്ടില്ല; എന്നാല്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ ക്ലബ്ബില്‍ ചേര്‍ന്നു. നമ്മുടെ ആയുഷ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും യുണികോണുകള്‍ ഉടന്‍ ഉയര്‍ന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,
 
ഔഷധ സസ്യങ്ങളുടെ ഒരു നിധിയാണ് ഇന്ത്യ. ഹിമാലയം ഇതിന് പേരുകേട്ടതാണ്. ഇത് ഒരു തരത്തില്‍ നമ്മുടെ 'ഹരിത സ്വര്‍ണം' ആണ്. ഇവിടെ ഒരു ചൊല്ലുണ്ട് - -------------------------. അതായത്, ഒരു മന്ത്രത്തിന്റെയെങ്കിലും തുടക്കത്തിലെ അക്ഷരമല്ലാത്ത ഒരു അക്ഷരം പോലും ഇല്ല; ഒരു ഔഷധം ഉണ്ടാക്കാന്‍ കഴിയാത്ത ഒരു വേരോ സസ്യമോ? ഇല്ല. പ്രകൃതിദത്തമായ ഈ സമ്പത്ത് മനുഷ്യരാശിയുടെ നേട്ടത്തിനായി ഉപയോഗിക്കുന്നതിന്, നമ്മുടെ ഗവണ്‍മെന്റ് സസ്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും ഉത്പാദനം തുടര്‍ച്ചയായി പ്രോത്സാഹിപ്പിക്കുന്നു.

സുഹൃത്തുക്കളെ,
ഔഷധസസ്യങ്ങളുടെ ഉത്പാദനം കര്‍ഷകരുടെ വരുമാനവും ഉപജീവനവും വര്‍ധിപ്പിക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ്. ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഏറെ സാധ്യതകളുണ്ട്. പക്ഷേ, അത്തരം സസ്യങ്ങളുടെയും ഉല്‍പന്നങ്ങളുടെയും വിപണി വളരെ പരിമിതവും പ്രത്യേകതയുള്ളതുമാണെന്ന് നാം കണ്ടു. ഔഷധ സസ്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് വിപണിയുമായി എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള സൗകര്യം ലഭിക്കേണ്ടത് നിര്‍ണായകമാണ്. ആയുഷ് ഇ-മാര്‍ക്കറ്റ് പ്ലേസിന്റെ നവീകരണത്തിനും വിപുലീകരണത്തിനുമായി ഗവണ്‍മെന്റ് അതിവേഗം പ്രവര്‍ത്തിക്കുന്നു. ഈ പോര്‍ട്ടലിലൂടെ, ഔഷധസസ്യങ്ങളുടെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെ ആയുഷ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായി ബന്ധിപ്പിക്കും.

സുഹൃത്തുക്കളെ,
ആയുഷ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ അഭൂതപൂര്‍വമായ ശ്രമങ്ങളും നടന്നിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി ആയുഷ് മരുന്നുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളുമായി 50-ലധികം ധാരണാപത്രങ്ങള്‍ നാം ഒപ്പുവച്ചു. നമ്മുടെ ആയുഷ് വിദഗ്ധര്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സുമായി സഹകരിച്ച് ഐഎസ്ഒ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നു. ഇത് 150-ലധികം രാജ്യങ്ങളില്‍ ആയുഷിന് വലിയ കയറ്റുമതി വിപണി തുറക്കും. അതുപോലെ, എഫ്.എസ്.എസ്.എ.ഐ. കഴിഞ്ഞയാഴ്ച അതിന്റെ നിയന്ത്രണങ്ങളില്‍ ഒരു പുതിയ വിഭാഗമായ 'ആയുഷ് ആഹാര്‍' പ്രഖ്യാപിച്ചു. ഇത് ഹെര്‍ബല്‍ പോഷകാഹാര സപ്ലിമെന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കു വളരെയധികം ഗുണകരമാകും. ഒരു വിവരം കൂടി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയും ഒരു പ്രത്യേക ആയുഷ് മാര്‍ക്ക് വികസിപ്പിക്കാന്‍ പോകുന്നു. അതിന് ആഗോള സവിശേഷതയും ഉണ്ടാകും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ആയുഷ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വ്യതിരിക്തത ഉണ്ടായിരിക്കും. ഈ ആയുഷ് അടയാളം ആധുനിക സാങ്കേതിക വിദ്യയുടെ വ്യവസ്ഥകളാല്‍ സജ്ജീകരിക്കും. ഇത് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ആയുഷ് ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയെ സംബന്ധിച്ചുള്ള ആത്മവിശ്വാസം പകരും. അടുത്തിടെ രൂപീകരിച്ച ആയുഷ് കയറ്റുതി പ്രോല്‍സാഹക കൗണ്‍സില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
ഇന്ന് ഞാന്‍ നിങ്ങളുടെ മുന്നില്‍ മറ്റൊരു പ്രഖ്യാപനം നടത്തുകയാണ്. രാജ്യത്തുടനീളമുള്ള ആയുഷ് ഉല്‍പ്പന്നങ്ങള്‍ക്കു പ്രോല്‍സാഹനമേകുന്നതിനും ഗവേഷണവും നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഞങ്ങളുടെ ഗവണ്‍മെന്റ് ആയുഷ് പാര്‍ക്കുകളുടെ ഒരു ശൃംഖല വികസിപ്പിക്കും. ഈ ആയുഷ് പാര്‍ക്കുകള്‍ രാജ്യത്തെ ആയുഷ് നിര്‍മ്മാണത്തിന് പുതിയ ദിശാബോധം നല്‍കും.

സുഹൃത്തുക്കളെ,
ഇന്ന് ലോകമെമ്പാടുമുള്ള പല രാജ്യങ്ങള്‍ക്കും വൈദ്യശാസ്ത്ര വിനോദസഞ്ചാരത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ ആകര്‍ഷകമായ സ്ഥലമായി മാറിയിരിക്കുന്നത് നാം കണ്ടു. അത് മനസ്സില്‍ വെച്ചുകൊണ്ട്, വെദ്യശാസ്ത്ര വിനോദസഞ്ചാരത്തിന്റെ ഈ മേഖലയില്‍ ധാരാളം നിക്ഷേപ സാധ്യതകളുണ്ട്. കേരളത്തിലെ വിനോദസഞ്ചാരം വര്‍ധിപ്പിക്കാന്‍ പരമ്പരാഗത വൈദ്യശാസ്ത്രം എങ്ങനെ സഹായിച്ചുവെന്ന് നാം കണ്ടു. ഈ ശക്തി മുഴുവന്‍ ഇന്ത്യയിലും ഒപ്പം ഇന്ത്യയുടെ എല്ലാ കോണുകളിലും ഉണ്ട്. 'ഹീല്‍ ഇന്‍ ഇന്ത്യ' ഈ ദശകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറും. ആയുര്‍വേദം, യുനാനി, സിദ്ധ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വെല്‍നസ് സെന്ററുകള്‍ വളരെ ജനപ്രിയമാണ്. രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക കണക്റ്റിവിറ്റി അടിസ്ഥാന സൗകര്യം ഇത് കൂടുതല്‍ സുഗമമാക്കും. ഞാന്‍ പറഞ്ഞതുപോലെ, ഇന്ന് ഇന്ത്യ വൈദ്യശാസ്ത്ര വിനോദസഞ്ചാരത്തിന്റെ ആകര്‍ഷകമായ സ്ഥലമായി മാറുകയാണ്. വിദേശ പൗരന്മാര്‍ ആയുഷ് തെറാപ്പി പ്രയോജനപ്പെടുത്താന്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതിനാല്‍, ഗവണ്‍മെന്റ് മറ്റൊരു കാര്യത്തില്‍ മുന്‍കൈയെടുക്കുന്നു. അധികം താമസിയാതെ, ഇന്ത്യ ഒരു പ്രത്യേക ആയുഷ് വിസ വിഭാഗം അവതരിപ്പിക്കാന്‍ പോകുന്നു. ആയുഷ് തെറാപ്പിക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഇത് ആളുകളെ സഹായിക്കും.

സുഹൃത്തുക്കളെ,
നമ്മള്‍ ആയുര്‍വേദത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട മറ്റൊരു വിവരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സുഹൃത്തും കെനിയയുടെ മുന്‍ പ്രസിഡന്റുമായ റെയ്‌ല ഒഡിംഗയെയും അദ്ദേഹത്തിന്റെ മകള്‍ റോസ്‌മേരിയെയും കുറിച്ച് പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. റോസ്മേരി, നീ ഇവിടെ ഉണ്ടോ? അതെ, അവളുണ്ട്. റോസ്മേരി, ഗുജറാത്തിലേക്ക് സ്വാഗതം. റോസ്മേരിയെപ്പറ്റിയുള്ള രസകരമായ ഒരു സംഭവമുണ്ട്. ഞാന്‍ തീര്‍ച്ചയായും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അവളുടെ അച്ഛന്‍, എന്റെ നല്ല സുഹൃത്ത് ഒഡിംഗ ജി ഡല്‍ഹിയില്‍ എന്നെ കാണാന്‍ വന്നിരുന്നു. അന്നൊരു ഞായറാഴ്ച ആയിരുന്നു, ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയതിനാല്‍ ഞങ്ങള്‍ ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് റോസ്മേരിയുടെ ജീവിതത്തിലെ വേദനാജനകമായ ദുരന്തത്തെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞത്. അദ്ദേഹം അങ്ങേയറ്റം വികാരഭരിതനായിരുന്നു. റോസ്മേരിയുടെ കണ്ണിന് എന്തോ പ്രശ്നമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അവള്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു; അത് ഒരുപക്ഷേ ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നിരിക്കാം. ആ ശസ്ത്രക്രിയയില്‍ റോസ്മേരിയുടെ കാഴ്ച നഷ്ടപ്പെട്ടു. അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ഒന്നു ചിന്തിച്ചു നോക്കു! ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ഒരാള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടാല്‍, ഒരു വ്യക്തി എത്രമാത്രം അസ്വസ്ഥനും നിരാശനുമായിരിക്കും. ഒരു പിതാവെന്ന നിലയില്‍, എന്റെ സുഹൃത്ത് ഒഡിംഗ ജി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പോയി. കെനിയയുടെ വളരെ മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. അതിനാല്‍ ലോകത്തെവിടെയും എത്തുക അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. റോസ്മേരിയെ ചികിത്സിക്കാത്ത വന്‍കിട രാജ്യങ്ങളില്ല. എന്നാല്‍ റോസ്മേരിക്ക് വെളിച്ചം കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അവര്‍ ഇന്ത്യയില്‍; അതും ആയുര്‍വേദ ചികിത്സയ്ക്ക് ശേഷം വിജയം നേടി. റോസ്മേരിക്ക് ആയുര്‍വേദ ചികിത്സ നല്‍കുകയും കാഴ്ചശക്തി വീണ്ടെടുക്കുകയും ചെയ്തു. അവള്‍ക്ക് ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞു. അവള്‍ തന്റെ മക്കളെ ആദ്യമായി കണ്ട നിമിഷങ്ങളാണ് തന്റെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളെന്ന് ഒഡിംഗ ജി എന്നോട് പറഞ്ഞു. ഇന്ന് ഈ ഉച്ചകോടിയില്‍ റോസ്മേരിയും പങ്കെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അവളുടെ സഹോദരിയും ഇവിടെയുണ്ട്. അവളുടെ സഹോദരി ഇപ്പോള്‍ പാരമ്പര്യ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നു, നാളെ അവളും അവളുടെ അനുഭവങ്ങള്‍ നിങ്ങളോട് പങ്കിടാന്‍ പോകുന്നു.

സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ തങ്ങളുടെ അനുഭവങ്ങളും അറിവുകളും ലോകവുമായി പങ്കുവെച്ച് മുന്നേറാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ പൈതൃകം മുഴുവന്‍ മനുഷ്യരാശിക്കും ഒരു പൈതൃകം പോലെയാണ്. 'വസുധൈവ കുടുംബക'ത്തില്‍ വിശ്വസിക്കുന്നവരാണ് നാം. ലോകത്തിന്റെ വേദന ലഘൂകരിക്കാന്‍ തീരുമാനിച്ച ആളുകളാണ് നാം. 'സര്‍വേ സന്തു നിരാമയ' എന്നത് നമ്മുടെ ജീവിതമന്ത്രമാണ്. നമ്മുടെ ആയുര്‍വേദം ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യത്തിന്റെയും തപസ്സിന്റെയും പ്രതീകമാണ്. ലക്ഷ്മണ്‍ജിക്ക് പരിക്കേറ്റപ്പോള്‍ ഹനുമാന്‍ ജി അവിടെനിന്ന് ഔഷധസസ്യങ്ങള്‍ വാങ്ങാന്‍ ഹിമാലയത്തിലേക്ക് പോയിരുന്നുവെന്ന് രാമായണത്തിലൂടെ നാം കേട്ടിട്ടുണ്ട്. അക്കാലത്തും സ്വാശ്രയ ഇന്ത്യ നിലനിന്നിരുന്നു. ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ രഹസ്യമില്ലാത്ത മാതൃകയാണ്. ഇന്ന് ഡിജിറ്റല്‍ ലോകത്ത് പരസ്യ മാതൃകയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത് തങ്ങളുടെ കണ്ടെത്തലാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഈ രഹസ്യമില്ലായ്മയുടെ പാരമ്പര്യം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ മണ്ണില്‍ ഉണ്ടെന്നും ആ തുറന്ന പാരമ്പര്യത്തിലാണ് ആയുര്‍വേദം പൂര്‍ണ്ണമായും വികസിപ്പിച്ചതെന്നും അവര്‍ക്കറിയില്ല. വ്യത്യസ്ത കാലഘട്ടങ്ങളില്‍, വ്യത്യസ്ത ആളുകള്‍ അതിനോട് അവരുടെ അറിവ് കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു. അതായത്, ആയുര്‍വേദം വികസിപ്പിക്കുന്നതിനുള്ള പ്രസ്ഥാനം ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്നു. ഒരു കാലഘട്ടത്തില്‍ പുതിയ കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. തടസ്സങ്ങളില്ല. പുതിയ ആശയങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്നു. കാലക്രമേണ, വ്യത്യസ്ത പണ്ഡിതന്മാരുടെ അനുഭവങ്ങളും അവരുടെ ഗവേഷണങ്ങളും ആയുര്‍വേദത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. ഇന്നത്തെ കാലത്തും നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് പഠിക്കുമ്പോള്‍ ഈ ബൗദ്ധിക സുതാര്യതയോടെ പ്രവര്‍ത്തിക്കണം. നാടിനും കാലത്തിനും സാഹചര്യത്തിനും അനുസൃതമായി അവയെ ശാസ്ത്രീയ മനോഭാവത്തില്‍ കാണുകയും വാര്‍ത്തെടുക്കുകയും ചെയ്യുമ്പോള്‍ മാത്രമേ പരമ്പരാഗത ഔഷധങ്ങളെക്കുറിച്ചുള്ള അറിവിന്റെ വികാസം സാധ്യമാകൂ.

സുഹൃത്തുക്കളെ,
ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യത്തിനായുള്ള ആഗോള കേന്ദ്രം ഇന്നലെ ജാംനഗറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. അതായത്, ഗുജറാത്തിന്റെ മണ്ണില്‍ ജാംനഗറില്‍ പാരമ്പര്യ വൈദ്യശാസ്ത്രത്തിനായുള്ള ആഗോള കേന്ദ്രം സ്ഥാപിക്കപ്പെട്ടത് ഓരോ ഇന്ത്യക്കാരനും, ഓരോ ഗുജറാത്തിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ന് നാം ഒന്നാം ആയുഷ് നൂതനാശയ, നിക്ഷേപ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. അത് ശുഭകരമായ ഒരു തുടക്കമാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ ഉത്സവം ആഘോഷിക്കുകയാണ്, അതായത് ആസാദി കാ അമൃത് മഹോത്സവ്. അടുത്ത 25 വര്‍ഷത്തെ നമ്മുടെ 'അമൃത് കാലം' ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഒരു തരത്തില്‍, ലോകമെമ്പാടും പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ ഒരു പുതിയ യുഗം ആരംഭിച്ചു. ഇന്നത്തെ ആഗോള ആയുഷ് നിക്ഷേപ, നൂതനാശയ ഉച്ചകോടി ആയുഷ് മേഖലയിലെ നിക്ഷേപത്തിനും വ്യാപാരത്തിനും നവീകരണത്തിനും പുതിയ വഴികള്‍ തുറക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് ഇവിടെ വന്നിട്ടുള്ള വിദേശ രാജ്യങ്ങളിലെ അതിഥികളോടും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ആദ്യമായി വന്നവരോടും ഈ മഹാത്മാ മന്ദിറിലെ ദണ്ഡികുടിര്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ തീര്‍ച്ചയായും അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാഗാന്ധി പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ തുടക്കക്കാരനാണ്. ഈ 'ആസാദി കാ അമൃത് കാലി'ല്‍ മഹാത്മാഗാന്ധിയെ അടുത്തറിയാന്‍ ശ്രമിക്കുക. ഈ അവസരം കൈവിടരുത്.
ഇന്ന് ഞാന്‍ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് എന്റെ ഒരു നല്ല സുഹൃത്താണ്. ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം ഒരു കാര്യം പറയുമായിരുന്നു - 'മോദി ജീ, ഞാന്‍ ആരായിരുന്നാലും, കുട്ടിക്കാലം മുതല്‍ ഞാന്‍ പഠിച്ചതെല്ലാം ഇന്ത്യന്‍ അധ്യാപകര്‍ എന്നെ പഠിപ്പിച്ചതാണ്. എന്റെ ജീവിതത്തിലെ ഓരോ നിര്‍ണായക ഘട്ടത്തിലും ഇന്ത്യന്‍ അധ്യാപകര്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, ഇന്ത്യയുമായി സഹകരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ന് രാവിലെ എന്നെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു - 'നോക്കൂ, ഞാന്‍ ഒരു സമ്പൂര്‍ണ്ണ ഗുജറാത്തിയായി'. അതുകൊണ്ട് ഒരു ഗുജറാത്തി പേര് നല്‍കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. സ്റ്റേജില്‍വെച്ചു പോലും പേര് തീരുമാനിച്ചോ ഇല്ലയോ എന്ന് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് ഇന്ന് മഹാത്മാഗാന്ധിയുടെ ഈ പുണ്യഭൂമിയില്‍ ഒരു ഗുജറാത്തി എന്ന നിലയില്‍ ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ 'തുളസിഭായി' എന്നു വിളിക്കുന്നു. ഇന്നത്തെ തലമുറ മറന്നു പോയേക്കാവുന്ന ഒരു ചെടിയാണ് തുളസി. ഇന്ത്യയിലെ എല്ലാ വീടുകളുടെയും മുന്നിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആത്മീയ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണ് തുളസി. അതിനാല്‍, ഈ ആയുര്‍വേദ ഉച്ചകോടിയില്‍, ദീപാവലിക്ക് ശേഷം നമ്മുടെ രാജ്യത്ത് തുളസിയുടെ വിവാഹ ചടങ്ങ് ആഘോഷിക്കുന്ന ഒരു ഉത്സവം ഉണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും. അതായത്, ഈ തുളസി ആയുര്‍വേദവുമായി ബന്ധപ്പെട്ടതാണ്. ഇത് ഒരു ഗുജറാത്തി പേരായതിനാല്‍, 'ഭായി' എന്ന് ചേര്‍ക്കുന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. ഗുജറാത്തിനോടുള്ള നിങ്ങളുടെ അടുപ്പം വളരെ ആഴമേറിയതാണ്. ഓരോ തവണയും ഗുജറാത്തി വാക്കുകള്‍ സംസാരിക്കാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ട്. നിങ്ങളെ പഠിപ്പിച്ച ഗുരുക്കന്മാരോട് നിങ്ങള്‍ നിരന്തരം ബഹുമാനം പ്രകടിപ്പിക്കുന്നു. ഈ മഹാത്മാ മന്ദിറിന്റെ പുണ്യഭൂമിയില്‍ നിന്ന് നിങ്ങളെ 'തുളസീഭായി' എന്ന് വിളിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ സുപ്രധാന അവസരത്തില്‍ ഇവിടെ നമ്മളോടൊപ്പം ചേര്‍ന്ന രണ്ട് പ്രമുഖര്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഒത്തിരി നന്ദി!

-ND-

(Release ID: 1818830) Visitor Counter : 151