രാജ്യരക്ഷാ മന്ത്രാലയം

iDEX-DIO സംഘടിപ്പിക്കുന്ന ഡിഫ് കണക്ട് -2.0 നാളെ  പ്രതിരോധ മന്ത്രി   ഉദ്ഘാടനം ചെയ്യും.

Posted On: 21 APR 2022 1:22PM by PIB Thiruvananthpuram



 
ന്യൂ ഡൽഹി: ഏപ്രിൽ 21 , 2022


പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രതിരോധ ഉപകരണ നിർമ്മാണ വകുപ്പിന്റെ   (Department of Defence Production - DDP) നേതൃത്വത്തിൽ ഇന്നോവേഷൻ ഫോർ ഡിഫൻസ് എക്‌സലൻസ്, ഡിഫൻസ് ഇന്നൊവേഷൻ ഓർഗനൈസേഷൻ (iDEX-DIO) സംഘടിപ്പിക്കുന്ന DefConnect 2.0 നാളെ (2022 ഏപ്രിൽ 22-ന്) ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. .

പ്രതിരോധ മേഖലയിലെ ഇന്ത്യയിലെ മുൻനിര വ്യവസായങ്ങളിൽ നിന്നുള്ള നൂതന സംരംഭകരുടേയും  നിക്ഷേപകരുടേയും ശ്രദ്ധ  ആകർഷിക്കുന്ന പരിപാടിയായിരിക്കും ഇത്. വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന യോഗങ്ങൾ, iDEX-DIO പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പുകളുടെ വിവിധ പ്രഖ്യാപനങ്ങൾ, പ്രദർശനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. തദ്ദേശീയ നൂതനാശയങ്ങൾ കണ്ടെത്തുന്നതിനായി സ്റ്റാർട്ടപ്പുകൾ, വ്യവസായ സ്ഥാപനങ്ങൾ, സൈനിക പ്രതിനിധികൾ എന്നിവരെ പരിപാടി ഒരു വേദിയിൽ ഒരുമിപ്പിക്കും.

iDEX-DIO-മായി ബന്ധപ്പെട്ടിരിക്കുന്ന നൂതന സംരംഭകർക്ക് അവരുടെ നൈപുണ്യവും ഉത്പന്നങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കാൻഡിഫ് കണക്ട്  സവിശേഷ അവസരം ഒരുക്കും. ഭാവിയിലെ പ്രവർത്തനങ്ങൾക്കാവശ്യമായ നിക്ഷേപവും അടിത്തറയും സൃഷ്ടിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്ക്  ഈ അവസരം പ്രയോജനപ്പെടുത്താനാകും. iDEX സ്റ്റാർട്ടപ്പുകളെ പരിചയപ്പെടാനും iDEX-ൽ നിന്നും പങ്കാളികളിൽ നിന്നുമുള്ള പിന്തുണയോടെ വികസിപ്പിച്ചെടുക്കുന്ന നൂതന സാങ്കേതികവിദ്യകൾ മനസ്സിലാക്കാനുമുള്ള ഒരു സവിശേഷ അവസരം കൂടിയാണിത്.

 2018-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ച iDEX, പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സാങ്കേതിക വികസനത്തിനും സഹകരണത്തിനും മേൽനോട്ടം വഹിക്കുന്നതിനുള്ള ഒരു ബഹുമുഖ സംവിധാനമായാണ് പ്രവർത്തിച്ചു പോരുന്നത്.

 
IE/SKY
 
****


(Release ID: 1818685) Visitor Counter : 115


Read this release in: English , Urdu , Hindi , Tamil