ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

വെർച്വൽ സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിനായി ക്വാണ്ടം കംപ്യൂട്ടിംഗിൽ സഹകരണം സാധ്യമായ മേഖലകൾ ഇന്ത്യയും ഫിൻലൻഡും ചർച്ച ചെയ്തു

Posted On: 20 APR 2022 10:39AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 20, 2022  

ക്വാണ്ടം കംപ്യൂട്ടിംഗിൽ സഹകരണത്തിനുള്ള സാധ്യമായ മേഖലകളെക്കുറിച്ചും ഇരുരാജ്യങ്ങളും സഹകരിച്ച് സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന വിർച്ച്വൽ സെന്റർ ഓഫ് എക്‌സലൻസിനുള്ള (CoE) രൂപരേഖയും ഇന്ത്യ-ഫിൻലൻഡ് പ്രതിനിധികൾ ചർച്ച ചെയ്തു.

ക്വാണ്ടം ശാസ്ത്ര-സാങ്കേതിക മേഖലയുടെ വികസനത്തിനായി അക്കാദമിക, വ്യാവസായിക പങ്കാളികളെ ലഭിക്കാൻ ഇരുരാജ്യങ്ങളും ശ്രമിച്ചു വരുന്നതായി ശാസ്ത്ര സാങ്കേതിക വകുപ്പ് സംഘടിപ്പിച്ച യോഗത്തിൽ പ്രതിനിധികളെ അഭിസംബോധന ചെയ്യവെ ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) സെക്രട്ടറി ഡോ. എസ് ചന്ദ്രശേഖർ പറഞ്ഞു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സാധ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യ സാധ്യമാക്കും വിധം ഈ രംഗത്തെ ആഗോള മുന്നേറ്റത്തിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ഇന്ത്യ സന്ദർശിക്കുന്ന ഫിൻലൻഡ് സാമ്പത്തിക കാര്യ മന്ത്രി മിക്ക ലിന്റില എന്നിവരുടെ സാന്നിധ്യത്തിൽ, ക്വാണ്ടം കംപ്യൂട്ടിംഗിൽ ഇൻഡോ-ഫിന്നിഷ് വെർച്വൽ നെറ്റ്‌വർക്ക് സെന്റർ സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ച്, ഒരു ദിവസത്തിന് ശേഷമാണ് യോഗം ചേർന്നത്.

ഫിൻലൻഡ് സാമ്പത്തിക കാര്യ
-തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പെട്രി പെൽറ്റോണൻ, ഫിൻലൻഡിലെ ഏറ്റവും മികച്ച ആശയങ്ങൾ ഇന്ത്യയിലെ മികച്ച ആശയങ്ങളുമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ശാസ്ത്രീയ ആവാസവ്യവസ്ഥയും, ശക്തമായ വിവര സാങ്കേതിക സമൂഹങ്ങളെയും പ്രയോജനപ്പെടുത്തി, 'സ്പൈ-ഓഫുകൾ' വികസിപ്പിക്കാൻ കഴിയും വിധം അവയെ ശക്തിപ്പെടുത്തുകയും വേണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 
RRTN/SKY
 



(Release ID: 1818304) Visitor Counter : 155