കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം

2021-22 സാമ്പത്തിക വർഷത്തിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, 1.67 ലക്ഷം കമ്പനികൾ രജിസ്റ്റർ ചെയ്തു; എക്കാലത്തെയും ഉയർന്ന കണക്കാണിത്    

Posted On: 18 APR 2022 4:24PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 18, 2022
 
2020-21 സാമ്പത്തിക വർഷത്തിലെ 1.55 ലക്ഷം കമ്പനികളെ അപേക്ഷിച്ച്, 2021-22 സാമ്പത്തിക വർഷത്തിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) 1.67 ലക്ഷത്തിലധികം കമ്പനികൾ രജിസ്റ്റർ ചെയ്തു.

2020-21 സാമ്പത്തിക വർഷത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം മുൻ വർഷങ്ങളിലെ അപേക്ഷിച്ചു ഏറ്റവും ഉയർന്ന നിരക്കായതിനാൽ, ഈ വർധന ശ്രദ്ധേയമാണ്. 2021-22 സാമ്പത്തിക വർഷത്തിലെ രജിസ്ട്രേഷൻ 2020-21 സാമ്പത്തിക വർഷത്തിനേക്കാൾ 8% കൂടുതലാണ്. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, 2018-19 സാമ്പത്തിക വർഷത്തിൽ 1.24 ലക്ഷം കമ്പനികളും, 2019-20ൽ 1.22 ലക്ഷം കമ്പനികളും രജിസ്റ്റർ ചെയ്തപ്പോൾ, 2020-21 സാമ്പത്തിക വർഷത്തിൽ 1.55 ലക്ഷം കമ്പനികളാണ് രജിസ്റ്റർ ചെയ്തത്.

ബിസിനസ് നടപടികൾ ലളിതമാക്കുന്നതിനായുള്ള (EoDB) കേന്ദ്ര ഗവൺമെന്റിന്റെ നയത്തിന്റെ ഭാഗമായി, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അത് വഴി രാജ്യത്ത് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും സമയവും ചെലവും ലാഭിക്കുന്നു.

2021-22 സാമ്പത്തിക വർഷത്തിൽ, 31,107 കമ്പനികളുമായി മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷനുള്ള സംസ്ഥാനം.

മേഖലാ അടിസ്ഥാനത്തിൽ, ബിസിനസ് സേവനങ്ങളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ കമ്പനികൾ (44,168) രജിസ്റ്റർ ചെയ്തത്. അതിനെ തുടർന്ന് ഉത്പാദന മേഖല (34,640), വ്യക്തിഗത, സാമൂഹിക സേവനങ്ങൾ (23,416), കൃഷി-അനുബന്ധ മേഖല (13,387) എന്നിവ ഉൾപ്പെടുന്നു  



RRTN/SKY


(Release ID: 1817809) Visitor Counter : 147


Read this release in: English , Urdu , Marathi , Hindi