രാഷ്ട്രപതിയുടെ കാര്യാലയം

വിഷു, വൈശാഖി, റൊങ്കാലി ബിഹു, നബ ബാർഷ, വൈഷ്ഘടി, പുത്തണ്ടു-പിറപ്പ് തുടങ്ങിയ ഉത്സവങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ ജനങ്ങൾക്ക് രാഷ്ട്രപതി ആശംസകൾ നേർന്നു

Posted On: 13 APR 2022 5:17PM by PIB Thiruvananthpuram




ന്യൂ ഡൽഹി: ഏപ്രിൽ 13, 2022  


വിഷു, വൈശാഖി, റൊങ്കാലി ബിഹു, നബ ബാർഷ, വൈഷ്ഘടി, പുത്തണ്ടു-പിറപ്പ് തുടങ്ങിയ ഉത്സവങ്ങൾക്ക് മുന്നോടിയായി സഹപൗരന്മാർക്ക് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ആശംസകൾ നേർന്നു.  രാജ്യത്തുടനീളം ആഘോഷിക്കുന്ന ഉത്സവങ്ങൾ നമ്മുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുകയും നമ്മുടെ ഐക്യത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നുവെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു.

നാടിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന കർഷക സമൂഹത്തിന് ഈ ഉത്സവങ്ങൾ ആനന്ദത്തിന്റെ അവസരങ്ങളാണ്. സമാധാനത്തിനും സമൃദ്ധിക്കും സന്തോഷത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും രാജ്യത്തിന്റെ പുരോഗതിക്കായി ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.


****

 

 


(Release ID: 1816487) Visitor Counter : 145