രാജ്യരക്ഷാ മന്ത്രാലയം

 ഇന്ത്യൻ നാവികസേനയും റോയൽ ഓസ്‌ട്രേലിയൻ നേവിയും (IN - RAN) തമ്മിലുള്ള 14-ാമത് ഉദ്യോഗസ്ഥ തല ചർച്ചകൾ, 2022 ഏപ്രിൽ 11 മുതൽ 13 വരെ നടന്നു

Posted On: 13 APR 2022 3:52PM by PIB Thiruvananthpuramന്യൂ ഡൽഹി: ഏപ്രിൽ 13, 2022  14-ാമത് IN - RAN നാവിക ഉദ്യോഗസ്ഥ തല ചർച്ചകൾ  2022 ഏപ്രിൽ 11 മുതൽ 13 വരെ ന്യൂഡൽഹിയിൽ നടന്നു. റിയർ അഡ്മിറൽ ക്രിസ്റ്റഫർ സ്മിത്ത്, നാവികസേന ഉപ മേധാവി RAN, റിയർ അഡ്മിറൽ J സിംഗ്, ACNS (FCI), IN എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

ഇന്ത്യൻ നാവികസേനയുടെയും റോയൽ ഓസ്‌ട്രേലിയൻ നേവിയുടെയും സജീവ പങ്കാളിത്തത്തിന്  പരിപാടി സാക്ഷ്യം വഹിച്ചു. നാവിക പ്രവർത്തനങ്ങൾ, വിവര വിനിമയം, പരിശീലനം തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ചയായി. സമുദ്രമേഖലയിൽ ഉയർന്നുവരുന്ന വെല്ലുവിളികൾക്കിടയിലും ഇരു നാവികസേനകളും തമ്മിൽ വർദ്ധിച്ചുവരുന്ന സഹകരണം ഇരുപക്ഷവും അംഗീകരിക്കുകയും IOR-ൽ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സഹകരണവും പരസ്പര പ്രവർത്തനങ്ങളും വർദ്ധിപ്പിക്കാൻ ധാരണയിലെത്തുകയും ചെയ്തു.

14-ാമത് IN - RAN ഉദ്യോഗസ്ഥ തല ചർച്ചകൾ പൂർത്തിയാക്കിയ ശേഷം, റിയർ അഡ്മിറൽ  ക്രിസ്റ്റഫർ സ്മിത്ത്, ഇന്ത്യൻ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫ് വൈസ് അഡ്മിറൽ  സഞ്ജയ് മഹീന്ദ്രുവുമായി ഇന്ന് (2022 ഏപ്രിൽ 13 ന്) ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ ആശയവിനിമയം നടത്തി.

 
IE/SKY
 


(Release ID: 1816454) Visitor Counter : 84


Read this release in: English , Hindi , Tamil , Urdu