രാജ്യരക്ഷാ മന്ത്രാലയം

മാരിടൈം പട്രോൾ റെക്കണൈസൻസ് എയർക്രാഫ്റ്റുമായി (Mpra) ബന്ധപ്പെട്ട്  ഇന്ത്യ - ഓസ്‌ട്രേലിയ സംയുക്ത പ്രവർത്തനങ്ങൾ

Posted On: 12 APR 2022 9:42AM by PIB Thiruvananthpuram



ന്യൂ ഡെൽഹി, ഏപ്രിൽ 12, 2022

ഇന്ത്യൻ നാവികസേനയുടെ P8I മാരിടൈം പട്രോൾ ആൻഡ് റിക്കണൈസൻസ് എയർക്രാഫ്റ്റ് ഓസ്‌ട്രേലിയയിലെ ഡാർവിനിൽ എത്തി.

ഓസ്‌ട്രേലിയയിലെത്തിയ വിമാനവും അതിലെ വൈമാനികരും ഡാർവിനിൽ സൈനിക പ്രവർത്തനങ്ങളിലേർപ്പെടും. ഇന്ത്യൻ നാവികസേനയുടെ മാരിടൈം പട്രോൾ സ്ക്വാഡ്രൺ ആയ ആൽബട്രോസിൽ നിന്നുള്ള സംഘം, റോയൽ ഓസ്‌ട്രേലിയൻ എയർഫോഴ്‌സിന്റെ 92-ാം വിംഗിൽ നിന്നുള്ള സംഘവുമായി സംയുക്ത അഭ്യാസങ്ങൾ നടത്തും. നാവിക മേഖലയിലെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിൽ നിന്നുമുള്ള P8 വിമാനങ്ങൾ, അന്തർവാഹിനി പ്രതിരോധത്തിലും ഉപരിതല നിരീക്ഷണത്തിലും ഏകോപിത പ്രവർത്തനങ്ങൾ നടത്തും.

 

ഉഭയകക്ഷി, ബഹുരാഷ്ട്ര സമുദ്രാഭ്യാസങ്ങളിലൂടെ സമുദ്രാതിർത്തികളുള്ള ഇരു രാഷ്ട്രങ്ങളും തമ്മിൽ സമീപകാലത്ത് വർദ്ധിച്ച ആശയവിനിമയം, പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും സൗഹൃദം വളർത്തുകയും ചെയ്തു. മലബാർ, AUSINDEX സംയുക്ത അഭ്യാസങ്ങളിലൂടെ P8 വിമാനങ്ങൾ ദീർഘ ദൂര പ്രവർത്തനമികവ് തെളിയിച്ചിട്ടുണ്ട്. വിവരവിനിമയത്തിലും പ്രവർത്തന നടപടിക്രമങ്ങളിലും പൊതു ധാരണയോടെ ഇവ ഉപയോഗത്തിനും സജ്ജമാണ്.
 

ഇന്തോനേഷ്യയ്ക്കും വടക്കൻ ഓസ്‌ട്രേലിയയ്ക്കും ഇടയിലെ സമുദ്രമേഖല ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കുള്ള കവാടമായതിനാൽ ഇരു രാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള പ്രദേശമാണ്. ഒട്ടേറെ തന്ത്രപരമായ താൽപ്പര്യങ്ങൾ പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക് മേഖലയാണ് ഇരുരാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നത്.

 
 
RRTN/SKY
 


(Release ID: 1815943) Visitor Counter : 148