ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾക്കുള്ള എയർ കൊറിയർ സേവനങ്ങൾ നിർത്തിവച്ചിട്ടില്ല
Posted On:
08 APR 2022 8:21PM by PIB Thiruvananthpuram
കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾക്കുള്ള എയർ കൊറിയർ സേവനങ്ങൾ നിർത്തിവച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. . 2010 ജൂലൈ മുതലാണ് ഈ സർവീസുകൾ പ്രവർത്തിക്കുന്നത്. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം അതിർത്തി സുരക്ഷാ സേനയുടെ ടെൻഡറുകൾ അന്തിമമാക്കുന്നതിൽ ചെറിയൊരു കാലതാമസമുണ്ടാക്കി. എയർ ഇന്ത്യയുടെ തുടർ സർവീസുകൾക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ടെൻഡറും പൂർത്തിയാക്കി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട് .
വിമാന യാത്രയുടെ പേരിൽ കുടിശ്ശികയുള്ള തുകയും ചട്ടങ്ങൾ അനുസരിച്ച് നൽകും.
--ND--
(Release ID: 1815067)
Visitor Counter : 171