ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

രാജ്യത്തെ പൊതു സേവന കേന്ദ്രങ്ങൾ

Posted On: 06 APR 2022 1:38PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഏപ്രിൽ 6 , 2022    

ഇലക്ട്രോണിക്സ്  &  ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കീഴിൽ പൊതു സേവന കേന്ദ്രങ്ങളുടെ (CSC) ശൃംഖല ആരംഭിച്ചു .  രാജ്യത്തുടനീളമുള്ള 2.50 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ  കുറഞ്ഞത് ഒരു സിഎസ്‌സി രൂപീകരിക്കാൻ ഈ  പദ്ധതി വിഭാവനം ചെയ്യുന്നു.  പൗരന്മാർക്ക് ഗവൺമെന്റിൽ  (ജി 2 സി) നിന്നുള്ളതും , മറ്റ് പൗര കേന്ദ്രീകൃത ഇ-സേവനങ്ങളും  വിതരണം ചെയ്യുന്നതിനായാണ് ഇവ ആരംഭിച്ചത് .  

 ഗ്രാമ തലത്തിലുള്ള സംരംഭകരാൽ (വിഎൽഇ) നടത്തുപ്പെടുന്ന  ഒരു സ്വയം സുസ്ഥിര സംരംഭകത്വ മാതൃകയാണിത്.

2022 ഫെബ്രുവരി 28 ലെ കണക്കനുസരിച്ച്, രാജ്യത്തുടനീളം 4,63,705 പ്രവർത്തനക്ഷമമായ CSC-കൾ ഉണ്ട്. ഓരോ സിഎസ്‌സിയിലും ശരാശരി നാല്  പേർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. അതനുസരിച്ച്, ഏകദേശം 15 ലക്ഷത്തോളം ആളുകൾ ഇപ്പോൾ രാജ്യത്തുടനീളമുള്ള സിഎസ്‌സികളിൽ നേരിട്ടോ അല്ലാതെയോ ജോലി ചെയ്യുന്നു.

ഇന്ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറാണ് ഈ വിവരം അറിയിച്ചത്.

 
IE/SKY


(Release ID: 1814098) Visitor Counter : 142