ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

ഷിപ്പിംഗ് മേഖലയിൽ റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന്റെ പ്രതിഫലനം

Posted On: 01 APR 2022 3:13PM by PIB Thiruvananthpuram

 

 

 

ന്യൂ ഡൽഹി: ഏപ്രിൽ 1, 2022  
 
 

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം മൂലം ഷിപ്പിംഗ് കമ്പനികൾ ഇനിപ്പറയുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു:

    i. വടക്കൻ കരിങ്കടലിലെ ഷിപ്പിംഗ് പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നു.

    ii. P&I ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ചു.

    iii. ഉക്രെയ്നിലേക്കും റഷ്യയിലേക്കും പോകുന്ന കണ്ടെയ്നറുകൾ വിവിധ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു.

   iv. റഷ്യയിൽ SWIFT തടസ്സപ്പെട്ടതിനാൽ പണം കൈമാറ്റത്തെ ബാധിച്ചു.

   v. അയൽ തുറമുഖങ്ങളിലും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളിലും തിരക്ക് അനുഭവപ്പെടുന്നു.

   vi. റഷ്യയിലേക്കും CIS  രാജ്യങ്ങളിലേക്കുമുള്ള വ്യാപാരത്തെ ബാധിച്ചു. ഷിപ്പിംഗ് ലൈനുകൾ റഷ്യൻ തുറമുഖങ്ങളിലേക്കുള്ള ചരക്കുകൾ സ്വീകരിക്കുന്നില്ല.

ഈ പ്രതിസന്ധിയുടെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ ഷിപ്പിംഗ് കമ്പനികളെ സംരക്ഷിക്കുന്നതിന് ഇനിപ്പറയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്:-

           i.  സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ബന്ധപ്പെട്ട പങ്കാളികളുമായി  കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേർന്നു വരുന്നു.

           ii. CIS / റഷ്യൻ,  കപ്പൽ ചരക്കുകൾക്കായി ഇതര റൂട്ടുകൾ കണ്ടെത്താൻ ഷിപ്പിംഗ് ലൈനുകളോട്   അഭ്യർത്ഥിച്ചു.

           iii. M/s വൺ ഷിപ്പിംഗ് വ്ളാഡിവോസ്റ്റോക്കിലേക്ക് കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതായി EXIM വ്യാപാരികളെ അറിയിച്ചു.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.


(Release ID: 1812457) Visitor Counter : 134


Read this release in: English , Urdu , Bengali , Gujarati