പ്രധാനമന്ത്രിയുടെ ഓഫീസ്
അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടി
Posted On:
30 MAR 2022 12:01PM by PIB Thiruvananthpuram
ബിംസ്റ്റെക്കിന്റെ നിലവിലെ ചെയർമാനായ ശ്രീലങ്ക വെർച്വൽ മോഡിൽ ആതിഥേയത്വം വഹിച്ച
അഞ്ചാമത് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോപ്പറേഷൻ) ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.
അഞ്ചാമത് ബിംസ്‌റ്റെക് ഉച്ചകോടിക്ക് മുന്നോടിയായി, ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശകാര്യ മന്ത്രിമാരുടെയും തലത്തിലുള്ള തയ്യാറെടുപ്പ് യോഗങ്ങൾ മാർച്ച് 28, 29 തീയതികളിൽ കൊളംബോയിൽ ഹൈബ്രിഡ് മോഡിൽ നടന്നു.
"പ്രതിരോധശേഷിയുള്ള മേഖലയിലേക്ക്, സമൃദ്ധമായ സമ്പദ്‌വ്യവസ്ഥയിലേക്ക്, ആരോഗ്യമുള്ള ജനത ", എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. അംഗരാജ്യങ്ങളുടെ നിലവിലെ പ്രധാന മുൻഗണനകളും, കോവിഡ് 19 പകർച്ചവ്യാധിയുടെ സാമ്പത്തിക, വികസന പ്രത്യാഘാതങ്ങളെ നേരിടാൻ അംഗരാജ്യങ്ങളുടെ പരിപാടികളെ പിന്തുണയ്ക്കുന്ന സഹകരണ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ബിംസ്റ്റെക്കിന്റെ ശ്രമങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. ഉച്ചകോടിയുടെ പ്രധാന ഫലം ബിംസ്റ്റെക് ചാർട്ടർ അംഗീകരിക്കുകയും ഒപ്പിടുകയും ചെയ്തു, ഇത് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ളതും ആശ്രയിക്കുന്നതുമായ അംഗരാജ്യങ്ങളുടെ സംഘടനയായി ഗ്രൂപ്പിംഗിനെ ഔപചാരികമാക്കുന്നു.
നേതാക്കൾ 'ഗതാഗത കണക്റ്റിവിറ്റിക്കായുള്ള മാസ്റ്റർ പ്ലാൻ' സ്വീകരിച്ചതോടെ ബിംസ്റ്റെക് കണക്റ്റിവിറ്റി അജണ്ടയിൽ കാര്യമായ പുരോഗതി കൈവരിച്ചതായും ഉച്ചകോടി കണ്ടു, ഇത് ഭാവിയിൽ മേഖലയിലെ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി വർത്തിക്കും .
മെച്ചപ്പെടുത്തിയ ബിംസ്റ്റെക് പ്രാദേശിക കണക്റ്റിവിറ്റി, സഹകരണം, സുരക്ഷ എന്നിവയുടെ പ്രാധാന്യം അടിവരയിട്ട പ്രധാനമന്ത്രി ശ്രീ, നരേന്ദ്ര മോദി , ഇക്കാര്യത്തിൽ നിരവധി നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ബംഗാൾ ഉൾക്കടലിനെ ബിംസ്റ്റെക് അംഗ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും സമൃദ്ധിയുടെയും സുരക്ഷയുടെയും പാലമാക്കി മാറ്റാൻ സഹ നേതാക്കളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
നിലവിലുള്ള സഹകരണ പ്രവർത്തനങ്ങളിലെ പുരോഗതിയെ പ്രതിനിധീകരിക്കുന്ന മൂന്ന് ബിംസ്റ്റെക് കരാറുകളിൽ ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി മോദിയും മറ്റ് നേതാക്കളും സാക്ഷ്യം വഹിച്ചു: (i) ക്രിമിനൽ കാര്യങ്ങളിൽ പരസ്പര നിയമസഹായം സംബന്ധിച്ച ബിംസ്റ്റെക് കൺവെൻഷൻ; (ii) നയതന്ത്ര പരിശീലന മേഖലയിലെ പരസ്പര സഹകരണത്തെക്കുറിച്ചുള്ള ബിംസ്റ്റെക് ധാരണാപത്രം, (iii) ബിംസ്റ്റെക് സാങ്കേതിക കൈമാറ്റ സൗകര്യം സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രം .
(Release ID: 1811288)
Visitor Counter : 214
Read this release in:
Marathi
,
English
,
Punjabi
,
Gujarati
,
Tamil
,
Kannada
,
Manipuri
,
Urdu
,
Hindi
,
Bengali
,
Odia
,
Telugu