യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ  കളരിപ്പയറ്റ്, യോഗാസന എന്നിവ  ഉൾപ്പെടുത്തിയിട്ടുണ്ട് : കേന്ദ്രമന്ത്രി  ശ്രീ അനുരാഗ് താക്കൂർ

Posted On: 29 MAR 2022 4:45PM by PIB Thiruvananthpuram



ന്യൂ ഡൽഹി , മാർച്ച് 29, 2022



 ഖേലോ ഇന്ത്യ പദ്ധതിയുടെ  "വിനിയോഗവും നിർമ്മാണവും /കായിക അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും" എന്ന ഘടകത്തിന് കീഴിൽ,  രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിൽ നിന്നും / കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും  കാലാകാലങ്ങളിൽ  ലഭിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ വിവിധ വിഭാഗങ്ങളിലായി 289 കായിക അടിസ്ഥാനസൗകര്യ  പദ്ധതികൾക്ക് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.  

 മന്ത്രാലയം,രാജ്യത്തെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായിമണിപ്പൂരിലെ ഇംഫാലിൽ നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി  സ്ഥാപിച്ചിട്ടുണ്ട് .  ഇത്തരത്തിലുള്ള ആദ്യ സർവ്വകലാശാലയാണ് ഇത്.കൂടാതെ, ഖേലോ ഇന്ത്യ പദ്ധതിയുടെ "ദേശീയ/പ്രാദേശിക/സംസ്ഥാന സ്‌പോർട്‌സ് അക്കാദമികൾക്കുള്ള പിന്തുണ" എന്ന ഘടകത്തിന് കീഴിൽ, ഈ മന്ത്രാലയം രാജ്യത്തുടനീളമുള്ള  സ്‌പോർട്‌സ് അക്കാദമികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

ഖേലോ ഇന്ത്യ പദ്ധതിയുടെ  ‘ഗ്രാമീണ, തദ്ദേശീയ/ഗോത്ര വർഗ  കായിക ഇനങ്ങളുടെ  പ്രോത്സാഹനം’ എന്ന ഘടകം, രാജ്യത്തെ ഗ്രാമീണ, തദ്ദേശീയ/ഗോത്ര വർഗ കായിക ഇനങ്ങളുടെ  വികസനത്തിനും പ്രോത്സാഹനത്തിനുമായുള്ളതാണ്.  ഈ ഘടകത്തിന് കീഴിൽ  കളരിപ്പയറ്റും യോഗാസനവും ഉൾപ്പെടുന്ന തദ്ദേശീയ/പരമ്പരാഗത കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ഉപകരണങ്ങൾ, പരിശീലകരുടെ  നിയമനം, അവർക്ക് വേണ്ട  പരിശീലനം, സ്കോളർഷിപ്പുകൾ എന്നിവയ്ക്കായി ഈ ഘടകത്തിന് കീഴിൽ   ഗ്രാന്റുകൾ അനുവദിച്ചിരിക്കുന്നു.

കൂടാതെ, കളരിപ്പയറ്റ്, മല്ലഖംബ്, ഗട്ക, താങ്-ട എന്നിവയിൽ മെഡൽ നേടിയ 283 പേർക്ക് (പ്രതിമാസം ₹ 10,000/- ഒരു കായികതാരത്തിന്) സ്കോളർഷിപ്പും ഈ മന്ത്രാലയം നൽകിയിട്ടുണ്ട്. കൂടാതെ മല്ലഖംബ്, കളരിപ്പയറ്റ്, ഗട്ക, താങ്-ട, യോഗാസന എന്നിവയെ ഹരിയാനയിലെ പഞ്ച്കുളയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വരാനിരിക്കുന്ന പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് താക്കൂർ ആണ് ഇക്കാര്യം അറിയിച്ചത്.

 

(Release ID: 1811262) Visitor Counter : 148