സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

മുതിർന്ന പൗരന്മാരുടെ ദേശീയ നയം

Posted On: 29 MAR 2022 4:34PM by PIB Thiruvananthpuram



ന്യൂ ഡൽഹി : മാർച്ച് 29 ,2022

1999 ജനുവരിയിൽ പ്രഖ്യാപിച്ച വയോജനങ്ങൾക്കുവേണ്ടിയുള്ള ദേശീയ നയം ഇപ്പോഴും പ്രസക്തവും സാധുതയുള്ളതുമാണ്. സാമ്പത്തിക സുരക്ഷിതത്വവും , ഭക്ഷ്യസുരക്ഷയും ആരോഗ്യ പരിരക്ഷയും പാർപ്പിടവും സംരക്ഷണവും പ്രായമായവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റ് ആവശ്യങ്ങളും ഉറപ്പാക്കുന്നതിന് രാഷ്ട്രത്തിന്റെ  പിന്തുണ  അത് വിഭാവനം ചെയ്യുന്നു.ഈ നയം മാറ്റുകയോ പുതുക്കുകയോ ചെയ്യുകയോ ചെയ്യുന്നത് വരെ സാധുതയുള്ളതാണ്.
മുതിർന്ന പൗരന്മാർക്ക് സാധാരണ ജീവിതം നയിക്കുന്നതിന് ആദായനികുതി ഇളവുകളും പെൻഷനും ഉൾപ്പെടെ വിവിധ പദ്ധതികളും പരിപാടികളും നടപ്പിലാക്കിവരുന്നു.
ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ്  സഹമന്ത്രി സുശ്രീ പ്രതിമ ഭൂമിക് ആണ് ഈ വിവരം അറിയിച്ചത്.



(Release ID: 1811023) Visitor Counter : 124


Read this release in: English , Urdu , Bengali , Tamil