ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 28 MAR 2022 8:53AM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: മാർച്ച് 28, 2022  
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 183.26 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 15,859 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.04%.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,567 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,24,83,829 ആയി; രോഗമുക്തി നിരക്ക് 98.75%

കഴിഞ്ഞ 24 മണിക്കൂറിൽ 1,270 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.29%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.26%
 
ആകെ നടത്തിയത് 78.73 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,32,389 പരിശോധനകൾ


RRTN


(Release ID: 1810380) Visitor Counter : 157