രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

INS വൽസുരയ്ക്ക്  രാഷ്ട്രപതി പ്രസിഡന്റ്‌സ്‌ കളർ  സമ്മാനിച്ചു

Posted On: 25 MAR 2022 12:32PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി, മാർച്ച്  25, 2022

വിശ്വസനീയവും, ഒത്തൊരുമയുള്ളതും, യുദ്ധ സജ്ജവുമായ ഒരു ശക്തിയായി  ഇന്ത്യൻ നാവികസേന  ഇക്കഴിഞ്ഞ വർഷങ്ങളിൽ രൂപാന്തരം പ്രാപിച്ചതായി രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ' പരിഗണിക്കപ്പെടുന്ന സുരക്ഷാ പങ്കാളി'   (Preferred Security Partner) യാണ്  ഇന്ത്യൻ നാവികസേനയെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ ജാംനഗറിൽ ഇന്ന് (25 മാർച്ച് 2022 )INS വൽസുരയ്ക്ക്   പ്രസിഡന്റ്‌സ്‌ 

കളർ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി

 സമുദ്ര മേഖലയിൽ നമ്മുടെ രാജ്യ  താൽപര്യങ്ങൾ ഇന്ത്യൻ നാവികസേന സംരക്ഷിച്ചു വരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു

 നിശ്ചയദാർഢ്യത്തോടും  ഉറച്ച ബോധ്യത്തോടും  കൂടി നമ്മുടെ വിശാലമായ സമുദ്ര താൽപര്യങ്ങൾ സംരക്ഷിക്കാനുതകുന്ന വിധത്തിൽ സ്ഥിരമായി  നാവികസേന വികാസം പ്രാപിക്കുന്നത് ഏറെ അഭിമാനം നൽകുന്നതാണെന്ന് ശ്രീ കോവിന്ദ് പറഞ്ഞു  


 ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ദൗത്യങ്ങളുടെ വർദ്ധിക്കുന്ന ആവശ്യകതകളെ നിറവേറ്റാൻ ഉതകുന്ന  വിധത്തിൽ ഇന്ത്യൻ നാവികസേനാ തങ്ങളുടെ കരുത്ത് ദിനംപ്രതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും  രാഷ്ട്രപതി ചൂണ്ടിക്കാട്ടി

  അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ആയുധങ്ങൾ, സെൻസറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവകൊണ്ട് സജ്ജമാണ് നമ്മുടെ നാവിക കപ്പലുകളും അന്തർവാഹിനികളും എന്ന് അഭിപ്രായപ്പെട്ട രാഷ്ട്രപതി, യുദ്ധ മുഖങ്ങളിലും മറ്റ് ദൗത്യങ്ങളിലും ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ഇത് അവയെ സഹായിക്കുന്നതായും  ചൂണ്ടിക്കാട്ടി
 
 യുദ്ധ സമയങ്ങളിലും സമാധാന കാലത്തും  രാജ്യത്തിന് നൽകിയ അനിതരസാധാരണമായ സേവനത്തിനുള്ള ബഹുമതി എന്നവണ്ണം ഐഎൻഎസ് വൽസുരയ്ക്ക്    പ്രസിഡന്റ്‌സ്‌ 
കളർ  സമ്മാനിക്കാനായതിൽ ഏറെ  അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു


 രാഷ്ട്രപതിയുടെ പ്രസംഗത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക 


(Release ID: 1809570) Visitor Counter : 180