ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 177.17 കോടി പിന്നിട്ടു

പോസ്റ്റഡ് ഓണ്‍: 26 FEB 2022 9:36AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിൽ 28.29 ലക്ഷത്തിലധികം (28,29,582) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 177.17 കോടി (1,77,17,68,379) കടന്നു. 2,02,74,848 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,598 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,22,70,482 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.52%.


കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,499 പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1,21,881 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.28% ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിൽ 11,36,133 പരിശോധനകൾ നടത്തി. 76.57 കോടിയിൽ അധികം (76,57,35,314) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.36 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.01 ശതമാനമാണ്.

 

***

 


( റിലീസ് ഐ.ഡി: 1806491) സന്ദര്‍ശക കൗണ്ടര്‍ : 238