ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

COWIN പോർട്ടലിന്റെ പ്രയോജനങ്ങൾ

Posted On: 15 MAR 2022 5:00PM by PIB Thiruvananthpuram
കോവിഡ്-19 പ്രതിരോധകുത്തിവയ്പ്പിന്റെ വിശദാംശങ്ങൾ ഭദ്രമായി സൂക്ഷിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് CoWIN പോർട്ടൽ. വാക്‌സിൻ നിർമ്മാതാക്കൾ, കത്തിവയ്‌പ്പ് നൽകുന്നവർ, പരിശോധകർ, പൊതു-സ്വകാര്യ വാക്‌സിനേഷൻ സൗകര്യങ്ങൾ, വാക്‌സിൻ സ്വീകർത്താക്കൾ തുടങ്ങി വിവിധ ഘടകങ്ങളെ CoWIN കൂട്ടിയോജിപ്പിക്കുന്നു.

CoWIN പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷതകൾ:

(i) സമ്മിശ്ര രജിസ്‌ട്രേഷൻ - വാക്സിനേഷൻ കേന്ദ്രം തെരഞ്ഞെടുത്ത ശേഷം ഗുണഭോക്താക്കൾക്ക് ഓൺലൈനായോ തത്സമയമോ രജിസ്റ്റർ ചെയ്യാവുന്നതാണ് (walk-in)
(ii) ഗുണഭോക്താക്കൾക്ക് സൗകര്യപ്രദമായ സമയവും സ്ഥലവും തിരഞ്ഞെടുത്ത് ഓൺലൈൻ അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണ്
(iii) വാക്സിനേഷൻ സമയവിവരപ്പട്ടിക നിരീക്ഷിക്കാവുന്നതാണ്
(iv) ആവശ്യമെങ്കിൽ തിരുത്തു വരുത്താവുന്ന തൽക്ഷണ ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാണ് (v) 12 ഭാഷകളിൽ ലഭ്യമായ ബഹുഭാഷാ പോർട്ടൽ 
(vi) പ്രതിരോധകുത്തിവയ്‌പ്പ് നൽകുന്ന ആരോഗ്യ പ്രവത്തകർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മൊബൈൽ ആപ്ലിക്കേഷൻ
(vii) വാക്സിൻ സ്റ്റോക്ക് മാനേജ്മെന്റ്
(viii) വാക്സിൻ സമയ വിവരപ്പട്ടിക മുൻകൂട്ടി പ്രസിദ്ധീകരിക്കൽ
(ix) തത്സമയ ഡാഷ്ബോർഡുകൾ
(x) പ്രതിരോധ കുത്തിവയ്പ്പിന് ശേഷമുള്ള പ്രതികൂല സംഭവങ്ങളുടെ നിരീക്ഷണം (AEFI)

(xi) കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ട്രാക്കിങ്
(xii) ഫെസിലിറ്റി-തല കവറേജ്.

 

CoWIN പ്ലാറ്റ്‌ഫോം അതിന്റെ വൈപുല്യവും പരസ്പര ബന്ധിത പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താവുന്ന തരത്തിൽ റെക്കോർഡ് വേഗതയിലാണ് വികസിപ്പിച്ചെടുത്തത്. വർദ്ധിത ഫലപ്രാപ്തിയ്ക്കായി, മറ്റ് സർക്കാർ മൊബൈൽ ആപ്ലിക്കേഷനുകളായ ആരോഗ്യ സേതു, UMANG എന്നിവയുമായി CoWIN സംയോജിപ്പിച്ചിരിക്കുന്നു. ഉപയോക്താക്കൾക്ക് ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ മുതലായവ വഴി പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ കഴിയും. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റുകൾ, രണ്ടാം ഡോസ്, മുൻകരുതൽ ഡോസ് മുന്നറിയിപ്പ്, ഡിജിറ്റൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിലേക്കുള്ള ലിങ്ക് തുടങ്ങിയവയെ കുറിച്ച് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ സ്വയം പ്രേരിത സന്ദേശങ്ങൾ ലഭിക്കും.

ഒമ്പത് രാജ്യങ്ങൾ ഈ ഉദ്യമത്തിൽ ഇന്ത്യയുടെ സഹകരണം തേടിയിട്ടുണ്ട്.

ഇന്ന് രാജ് യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇക്കാര്യം വ്യക്തമാക്കിയത്.

 

*** 



(Release ID: 1806433) Visitor Counter : 186


Read this release in: English , Urdu , Bengali , Manipuri