കൃഷി മന്ത്രാലയം

കൃഷി വിജ്ഞാന കേന്ദ്രങ്ങൾ

Posted On: 15 MAR 2022 4:22PM by PIB Thiruvananthpuram

സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ 38 കൃഷി വിജ്ഞാന കേന്ദ്രങ്ങളും, ICAR സ്ഥാപനങ്ങൾക്ക് കീഴിൽ 66 എണ്ണവും, സർക്കാരിതര സംഘടനകൾക്ക് കീഴിൽ 103 എണ്ണവും, കാർഷിക സർവകലാശാലകൾക്ക് കീഴിൽ 506 എണ്ണവും, കേന്ദ്ര സർവകലാശാലകൾക്ക് കീഴിൽ 3 എണ്ണവും, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കീഴിൽ 3 എണ്ണവും, ഡീംഡ് സർവകലാശാലകൾക്ക് കീഴിൽ 7 എണ്ണവും, മറ്റ് വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് കീഴിൽ 5 കൃഷി വിജ്ഞാന കേന്ദ്രങ്ങളും നിലവിൽ ഉണ്ട്.

ICAR നടത്തുന്ന ഗവേഷണങ്ങളിലൂടെ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ KVK-കൾ കർഷകർക്ക് പരീക്ഷണാർത്ഥം നൽകുന്നു. വിവിധ കാർഷിക സംവിധാനങ്ങൾക്ക് കീഴിൽ ഇത്തരം സാങ്കേതിക വിദ്യകളുടെ പ്രായോഗിക വശങ്ങൾ ഇതിലൂടെ KVK-കൾ വിലയിരുത്തുന്നു. അതിലൂടെ ഒരു സ്ഥലത്തിനും അനുയോജ്യമായ സാങ്കേതിക വിദ്യകൾ ഏതെന്ന് മനസ്സിലാക്കുന്നു. KVK-കൾ കർഷകർക്ക് ഇത്തരം സാങ്കേതിക വിദ്യകൾ പരിചയപെടുത്തുന്നതിനായി പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.
 
സാങ്കേതിക വിദ്യകൾ വിലയിരുത്തുന്നതിനായി 1.12 ലക്ഷം പരീക്ഷണങ്ങൾ  KVK-കൾ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 7.35 ലക്ഷം പ്രദർശനങ്ങളും KVK-കൾ നടത്തി.  

731 KVK-കളിൽ, 14 എണ്ണം കേരളത്തിൽ ആണ്.                                                                              

കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി ശ്രി നരേന്ദ്ര സിംഗ് തോമർ ഇന്ന് ലോക് സഭയിൽ രേഖ മൂലം നൽകിയ മറുപടിയിൽ അറിയിച്ചതാണ് ഈ കാര്യം. 

(Release ID: 1806241) Visitor Counter : 158