പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ മാറുന്ന പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയും ഊർജ്ജ വിതരണത്തിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയും ഗവൺമെന്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു
Posted On:
14 MAR 2022 2:54PM by PIB Thiruvananthpuram
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം ആഗോള തലത്തിൽ അസംസ്‌കൃത എണ്ണ, വാതകം എന്നിവയുടെ വിലയിൽ കുത്തനെയുള്ള വർധനയ്ക്ക് കാരണമായെന്ന് പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി ശ്രീ രാമേശ്വർ തെലി ഇന്ന് രാജ്യ സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു.
ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ മാറുന്ന പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയും ഊർജ്ജ വിതരണത്തിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയും കേന്ദ്ര ഗവൺമെന്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
2021 നവംബറിൽ, പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ, കേന്ദ്ര ഗവൺമെന്റ്, പ്രധാന ഊർജ്ജ ഉപഭോക്താക്കളുമായി കൂടിയാലോചിച്ച്, അവർക്ക് സമാന്തരമായി നയതന്ത്ര പെട്രോളിയം ശേഖരത്തിൽ നിന്ന് 5 ദശലക്ഷം ബാരൽ വിട്ടു നൽകി.
അസംസ്‌കൃത എണ്ണ വിപണിയിലെ ചാഞ്ചാട്ടം ലഘൂകരിക്കുന്നതിനും വിലക്കയറ്റം കുറയ്ക്കുന്നതിനും ഉചിതമെന്ന് തോന്നുന്ന എല്ലാ നടപടികളും സ്വീകരിക്കാൻ കേന്ദ്ര ഗവണ്മെന്റ് തയ്യാറാണ്.
***
(Release ID: 1805801)
Visitor Counter : 136