റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും രജിസ്ട്രേഷൻ മാർക്കിന്റെയും സാധുത സംബന്ധിച്ച വിവരങ്ങൾ, പുറപ്പെടുവിക്കപ്പെട്ട കരട് വിജ്ഞാപന പ്രകാരം, കരട് ചട്ടങ്ങളിൽ പറയും വിധം  പ്രദർശിപ്പിക്കണം

Posted On: 03 MAR 2022 2:35PM by PIB Thiruvananthpuram
കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം 28 ഫെബ്രുവരി 2022 ന് പുറപ്പെടുവിച്ച G.S.R.166 (E) കരട് വിജ്ഞാപന പ്രകാരം, മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും (DD-MM-YYYY ഫോർമാറ്റിൽ) രജിസ്ട്രേഷൻ മാർക്കിന്റെയും സാധുത സംബന്ധിച്ച വിവരങ്ങൾ, കരട് ചട്ടങ്ങളിൽ പറയും വിധം പ്രദർശിപ്പിക്കണം.

വലിയ ചരക്ക് / യാത്രാ വാഹനങ്ങൾ, ഇടത്തരം ചരക്ക് / യാത്രാ വാഹനങ്ങൾ, ചെറിയ വാഹനങ്ങൾ തുടങ്ങിയവ വിൻഡ് സ്ക്രീനിന്റെ ഇടതുവശം മുകൾ ഭാഗത്ത് ഇത് പ്രദർശിപ്പിക്കണം. ഓട്ടോറിക്ഷ, ഇ-റിക്ഷ, ഇ-കാർട്ട്, ക്വാഡ്രിസൈക്കിൾ എന്നിവയ്ക്ക് വിൻഡ് സ്‌ക്രീനുണ്ടെങ്കിൽ ഇടതുവശം മുകൾഭാഗത്ത് പ്രദർശിപ്പിക്കണം. മോട്ടോർ സൈക്കിളുകളിൽ പുറത്തു കാണത്തക്ക വിധം പ്രദർശിപ്പിക്കണം.

നീല പശ്ചാത്തലത്തിൽ മഞ്ഞ നിറത്തിൽ ടൈപ്പ് ഏരിയൽ ബോൾഡ് ഫോണ്ടിലാണ് പ്രദർശിപ്പിക്കേണ്ടത്.

ഗസറ്റ് വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/mar/doc20223322001.pdf


(Release ID: 1802769) Visitor Counter : 143