വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇലക്ട്രോണിക് സാധനങ്ങളുടെ കയറ്റുമതിയിൽ 2013-14 മുതൽ ഇതുവരെ 88% വർദ്ധന രേഖപ്പെടുത്തി

Posted On: 28 FEB 2022 2:42PM by PIB Thiruvananthpuram

ഇന്ത്യയുടെ ഇലക്ട്രോണിക് ഉത്പന്നകയറ്റുമതി 2013-14 ലെ 6,600 മില്യൺ US ഡോളറിൽ നിന്ന് 2021-22 ൽ 12,400 മില്യൺ US ഡോളറായി, ഏകദേശം 88% ഉയർന്നു. മൊബൈൽ ഫോണുകൾ, ഐടി ഹാർഡ്‌വെയർ (ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ), ഉപഭോക്‌തൃ ഇലക്ട്രോണിക്‌ വസ്‌തുക്കൾ (ടിവി, ഓഡിയോ), വ്യാവസായിക ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ, മോട്ടോർ വാഹന ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ എന്നിവ ഈ മേഖലയിലെ പ്രധാന കയറ്റുമതിയാണ്.

 



ദേശീയ ഇലക്‌ട്രോണിക്‌സ് നയം 2019 (NPE 2019) ഇന്ത്യയെ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്ങിന്റെ (ESDM) ആഗോള കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. വൻ തോതിലുള്ള ഇലക്ട്രോണിക് ഉപകരണ നിർമ്മാണത്തിനായുള്ള ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതി, ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെയും അർദ്ധചാലകങ്ങളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി (SPECS), പരിഷ്കരിച്ച ഇലക്ട്രോണിക്സ് ഉത്പാദന ക്ലസ്റ്റേഴ്സ് പദ്ധതി (EMC 2.0), ഐടി ഹാർഡ്‌വെയർ നിർമ്മാണത്തിനുള്ള ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതി, എന്നീ നാല് പദ്ധതികളാണ് അനുകൂലമായ ആവാസവ്യവസ്ഥ സജ്ജമാക്കാൻ ദേശീയതലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.  

 

***


(Release ID: 1801812) Visitor Counter : 242