രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ നാവികസേനയും എച്ച് എ എല്ലും (HAL) ഉഭയകക്ഷി താല്പര്യ പത്രം ഒപ്പുവെച്ചു
Posted On:
25 FEB 2022 1:55PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഫെബ്രുവരി 25, 2022
കൊച്ചിയിലെ നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്കൽ ടെക്‌നോളജിയും ബെംഗളൂരുവിലെ എച്ച്എഎൽ മാനേജ്‌മെന്റ് അക്കാദമിയും തമ്മിൽ ഫാക്കൽറ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാം നടത്തുന്നതിന് 2022 ഫെബ്രുവരി 24-ന് ഇന്ത്യൻ നാവികസേനയും എച്ച്എഎല്ലും 'താൽപ്പര്യ പത്രം ' ഒപ്പുവച്ചു.
ഏറ്റവും പുതിയ വ്യോമയാന സാങ്കേതികവിദ്യകളും മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) മാനേജ്‌മെന്റ് എന്നിവയിലുള്ള നൈപുണ്യവും പരിശീലനാർത്ഥികളിൽ വികസിപ്പിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല, ക്യാപ്‌സ്യൂൾ കോഴ്‌സുകൾ, അതിഥി പ്രഭാഷണങ്ങൾ, ശില്പശാലകൾ എന്നിവ പരസ്പരം സഹകരിച്ചു നടപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്നാം IN-HAL ഉന്നതതലയോഗത്തിലാണ് ഇരുകക്ഷികളും താൽപര്യപത്രം ഒപ്പുവെച്ചത്.
(Release ID: 1801121)
Visitor Counter : 181