പ്രധാനമന്ത്രിയുടെ ഓഫീസ്
വിദ്യാഭ്യാസ നൈപുണ്യ മേഖലയില്‍ കേന്ദ്ര ബജറ്റ് 2022 ന്റെ അനുകൂല ഫലങ്ങളെ സംബന്ധിച്ച വൈബിനാറില്‍ പ്രധാന മന്ത്രി നടത്തിയ പ്രഭാഷണം
Posted On:
21 FEB 2022 2:17PM by PIB Thiruvananthpuram
നമസ്‌കാരം,
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, വിദ്യാഭ്യാസ, നൈപുണ്യവികസന, ശാസ്ത്ര സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തകളെ, മാന്യ മഹതി മഹാന്മാരെ,
കേന്ദ്ര ബജറ്റവതരണത്തിനു മുമ്പും അതിനു ശേഷവും ഗുണഭോക്തക്കളുമായി ബജറ്റ് ചര്‍ച്ചകള്‍ നടത്തുക എന്ന പ്രത്യേക പാരമ്പര്യം സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ ഗവണ്‍മെന്റ്. തദനുബന്ധമാണ് ഇന്നത്തെ ഈ പരിപാടിയും. അതിനാല്‍ വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട് ബജറ്റില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന കാര്യങ്ങള്‍ എല്ലാ ഗുണഭോക്താക്കളുമായി ഇന്ന് ഇവിടെ വിശദമായി ചര്‍ച്ച ചെയ്യുകയാണ്.
സുഹൃത്തുക്കളെ,
ഇന്ന് നമ്മുടെ രാജ്യത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ഇവിടുത്തെ യുവ തലമുറയാണ്. അവരാണ് ഭാവിയിലെ രാഷ്ട്ര പുനനിര്‍മ്മാതാക്കളും. അതിനാല്‍ യുവതലമുറയെ ശാക്തീകരിക്കുക എന്നാല്‍ ഇന്ത്യയുടെ ഭാവിയെ തന്നെ ശാക്തീകരിക്കുക എന്നാണ് അര്‍ത്ഥം. ഇക്കാര്യം ഓര്‍ത്തുകൊണ്ട്, വിദ്യാഭ്യാഭ്യാസവുമായി ബന്ധപ്പെട്ട അഞ്ചു കാര്യങ്ങള്‍ക്ക് വലിയ ഉന്നലാണ് 2022 ലെ ബജറ്റില്‍ നല്‍കിയിരിക്കുന്നത്.
ആദ്യത്തെത് വിദ്യാഭ്യാസ നിലവാരത്തിന്റെ സാര്‍വത്രികവല്‍ക്കരണം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായ വിപുലീകരണം, ഗുണനിലവാരം മെച്ചപ്പെടുത്തല്‍, വിദ്യാഭ്യാസ മേഖലയുടെ ശേഷി വിപുലീകരണം എന്നിവ സംബന്ധിച്ച് സുപ്രധാന ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു.
രണ്ട്. നൈപുണ്യ വികസനം. രാജ്യത്ത് ഡിജിറ്റല്‍ വൈദഗ്ധ്യ പരിശീലന ആവാസ വ്യവസ്ഥ വേണം.ഒരു സമയത്ത് 4.0 വ്യവസായത്തെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ വ്യവസായത്തിന്റെ ഡിമാന്റ് പ്രകാരം വൈദഗ്ധ്യ പരിശീലനത്തിനും വ്യവസായവുമായുള്ള ബന്ധം മെച്ചടുത്തുന്നതിനും ശ്രദ്ധ നല്‍കുകയും ചെയ്തിരുന്നു.
മൂന്നാമത്തെതും പ്രധാനപ്പെട്ടതുമായ ഘടകം നഗര ആസൂത്രണവും രൂപകല്‍പനയുമാണ്. ഇന്ത്യയുടെ പൗരാണിക അനുഭവജ്ഞാനത്തെയും അറിവിനെയും ഇന്നത്തെ വിദ്യാഭ്യാസവുമായി സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
നാലാമത്തെ പ്രധാന ഘടകം അന്താരാഷ്ട്രവല്‍ക്കരണമാണ്. ആഗോള നിലവാരത്തിലുള്ള സര്‍വകലാശാലകള്‍ ഇന്ത്യയില്‍ വരണം. സാമ്പത്തിക സാങ്കേതക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ഗിഫ്റ്റ് സിറ്റി പോലുള്ള വ്യവസായ മേഖലകളില്‍ മൂലധന നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കണം.
അഞ്ച് എവിജിസി അഥവ ആനിമേഷന്‍ വിഷ്വല്‍ ഇഫക്ട്‌സ് ഗെയിമിംങ്. ഇതിന് അതിബൃഹത്തായ ആഗോള വിപണിയുണ്ട്, ഒപ്പം ആഭ്യന്തര തൊഴില്‍ സാധ്യതയും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ കഴിവുകളെ അവയുമായി പൊരുത്തപ്പെടുത്തുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനാണ് ഈ വര്‍ഷത്തെ ബജറ്റ് മുന്നോട്ടു ബഹുദൂരം പോകുന്നത്.
സുഹൃത്തുക്കളെ,
കൊറോണയുടെ വരവിന് വളരെ മുന്നേ തന്നെ ഞാന്‍, രാജ്യത്തിന്റെ ഡിജിറ്റല്‍ ഭാവിക്ക് ഊന്നല്‍ നല്‍കുന്നുണ്ടായിരുന്നു. അന്നു പക്ഷെ ഗ്രാമങ്ങളെ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുമായി ബന്ധിപ്പിക്കുന്നതിനെയും വിവരശേഖരണ ചെലവ് കുറയ്ക്കുന്നതിനെയും ആശയവിനിമയ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനെയും ചിലയാളുകള്‍ ചോദ്യം ചെയ്തു. എന്നാല്‍ ഇതിന്റെയെല്ലാം പ്രാധാന്യം മഹാമാരിക്കാലത്ത് എല്ലാവരും കണ്ടു. ഈ ആഗോള മഹാമാരിക്കാലത്ത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ നിലനിര്‍ത്തിയത് ഈ ഡിജിറ്റല്‍ ആശയവിനമിയ സംവിധാനങ്ങളാണ്. ഇന്ത്യയില്‍ ഡിജിറ്റല്‍ സാക്ഷരത ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം അതിവേഗം കുറഞ്ഞുവരുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. ഉള്‍ക്കൈാള്ളാവുന്നതിനുമപ്പുറം ഏകീകരണത്തിലേയ്ക്ക് രാജ്യം മുന്നേറുകയാണ് ഇപ്പോള്‍. ഈ ദശകത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നവീകരണം കൊണ്ടുവരുന്നതിന്റെ അടിത്തറ ശക്തമാക്കാനുള്ള പ്രഖ്യാപനങ്ങളാണ് 2022 ലെ ബജറ്റില്‍ നടത്തിയിരിക്കുന്നത്. ഡിജിറ്റല്‍ ഭാവിയിലേയ്ക്ക് ചുവടുവയ്ക്കുന്നതിനുള്ള ഇന്ത്യയുടെ വിശാല കാഴ്ച്ചപ്പാടിന്റെ ഭാഗമാണ് ഡിജിറ്റല്‍ വിദ്യാഭ്യാസം. അതിനാല്‍ ഇ - വിദ്യ, ഒരു ക്ലാസ് ഒരു ചാനല്‍, ഡിജിറ്റല്‍ ലാബ്,ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങിയ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ വലിയ അളവില്‍ യുവാക്കളെ സഹായിക്കാന്‍ പോവുകയാണ്. ഗ്രാമങ്ങളിലാവട്ടെ, പാവപ്പെട്ടവര്‍ക്കാകട്ടെ. ദളിതര്‍ക്കാവട്ടെ, പിന്നോക്ക വിഭാഗങ്ങള്‍ക്കാകട്ടെ, ആദിവാസി സമൂഹത്തിനാകട്ടെ, ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സംവിധാനത്തില്‍, എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസ പരിഹാരം ലഭ്യമാക്കുന്നതിനുള്ള ഒരു ശ്രമമാണ് ഇത്.
സുഹൃത്തുക്കളെ
ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തന്നെ അഭൂതപൂര്‍വവും അസാധാരണവുമായ ഒരു കാല്‍വയ്പ്പാണ് ദേശീയ ഡിജിറ്റല്‍ സര്‍വകലാശാല. നമ്മുടെ രാജ്യത്തെ സീറ്റുകളുടെ കാര്യത്തിലുള്ള പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതിന് ഡിജിറ്റല്‍ സര്‍വകലാശാല വലിയ സാധ്യതയായി ഞാന്‍ കാണുന്നു. എല്ലാ വിഷയങ്ങള്‍ക്കും എണ്ണമില്ലാത്ത സീറ്റുകള്‍ ലഭ്യമാകുമ്പോള്‍ തന്നെ വിദ്യാഭ്യാസ ലോകത്ത് സംഭവിക്കാന്‍ പോകുന്ന ബൃഹത്തായ മാറ്റം നിങ്ങള്‍ക്കു സങ്കല്‍പിക്കാന്‍ സാധിക്കും പഠനച്ചിന്റെയും പുനര്‍പഠനത്തിന്റെയും വര്‍ത്തമാനകാല ഭാവി ആവശ്യങ്ങള്‍ക്കു ഡിജിറ്റല്‍ സര്‍വകലാശാല യുവാക്കളെ സജ്ജരാക്കും. അതിനാല്‍ ഈ ഡിജിറ്റല്‍ സര്‍വകലാശാല എത്രയും വേഗത്തില്‍ ആരംഭിക്കുവാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോടും യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷനോടും അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിനോടും എല്ലാ ഗുണഭോക്താക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ ഡിജിറ്റല്‍ സര്‍വകലാശാല തുടക്കം മുതല്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നമ്മള്‍ എല്ലാവരുടേതുമാണ്.
സുഹൃത്തുക്കളെ,
ആഗോള നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ രാജ്യത്ത് തുടങ്ങുവാനുള്ള ഗവണ്‍മെന്റിന്റെ ഉദ്ദേശ്യവും അതിനാവശ്യമായ നയചട്ടക്കുടൂം നിങ്ങള്‍ക്കു മുന്നിലുണ്ട്. ഇനി ഈ ലക്ഷ്യങ്ങള്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ കൊണ്ട് സാക്ഷാത്ക്കരിക്കണം. ഇന്ന് ലോക മാതൃഭാഷാ ദിനമാണ്. മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനു കുട്ടികളുടെ മാനസിക വളര്‍ച്ചയുമായി ബന്ധമുണ്ട്. പല സംസ്ഥാനങ്ങളിലും മെഡിക്കല്‍ എന്‍ജിനിയറിംങ് വിദ്യാഭ്യാസം മാതൃഭാഷയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ എല്ലാ മികച്ച ഉള്ളടക്കങ്ങളും അതിന്റെ ഡിജിറ്റല്‍ പതിപ്പും ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മ്മിക്കുന്ന നടപടി ത്വരിതപ്പെടുത്തുക എന്നതാണ് എല്ലാ അക്കാദമിക പണ്ഡിതരുടെയും പ്രത്യേക ഉത്തരവാദിത്വം. ഉള്ളടക്കത്തിന്റെ ഇലക്ട്രോണിക് പതിപ്പ് ഇന്റര്‍നെറ്റ്, ടിവി. മൊബൈല്‍ ഫോണ്‍, ടിവി, റേഡിയോ തുടങ്ങിയവയില്‍ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
നാം ഇത്തരം പാഠ്യക്രമങ്ങള്‍ ഇന്ത്യന്‍ ഭാഷകളില്‍ വികസിപ്പിക്കുന്നുണ്ട്. ഇത് ദിവ്യാംഗ യുവാക്കളെ ശാക്തീകരിക്കുന്നു. ഇത് തുടര്‍ച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഡിജിറ്റര്‍ സാമഗ്രികളില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിലും ഡിജിറ്റല്‍ ഉള്ളടക്കം എങ്ങനെ കൂടുതല്‍ മികച്ച രീതിയില്‍ വിതരണം ചെയ്യാമെന്നതിനും നാം ഊന്നല്‍ നല്‍കണം.
സുഹൃത്തുക്കളെ,
സ്വാശ്രയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള ശേഷിക്കനുസരിച്ച് ചലനാത്മകമായ വൈദഗ്ധ്യ പരിശീലനം വളരെ സുപ്രധാനമാണ്. പഴയ ജോലികളുടെ സ്വഭാവം മാറുന്നതനുസരിച്ച് ,അതി വേഗത്തില്‍ നമ്മുടെ ജനസംഖ്യാപരമായ നേട്ടത്തെ നാം സജ്ജരാക്കണം.അതിനാല്‍ അക്കാദമിക് , വ്യാവസായിക മേഖലകൾ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഉണ്ട്. ഇതാണ് നൈപുണ്യ പരിശീലനം, ഉപജീവനം, നൈപുണ്യപരിശീലനത്തിനുള്ള ലബോറട്ടറികള്‍ എന്നിവയെ കുറിച്ച് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിനു പിന്നിലെ ആശയം.
സുഹൃത്തുക്കളെ,
വിനോദസഞ്ചാരം, ഡ്രോണ്‍, ആനിമേഷന്‍, കാര്‍ട്ടൂണുകള്‍, പ്രതിരോധം തുടങ്ങിയ വ്യവസായങ്ങള്‍ക്ക് നാം വളരെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. നിലവിലുള്ള വ്യവസായങ്ങള്‍ക്കും ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നവസംരംഭങ്ങള്‍ക്കും വേണ്ടി വൈദഗ്ധ്യമുള്ള മനുഷ്യവിഭവ ശേഷി നമുക്ക് ആവശ്യമുണ്ട്. ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിം, കോമിക് എന്നീ വിഭാഗങ്ങളുടെ വികസനത്തിന് ഒരു ദൗത്യ സേനയുടെ രൂപീകരണം ഇക്കാര്യത്തില്‍ വലിയ സഹായമാകും. അതുപോലെ നഗരആസൂത്രണവും രൂപകല്പനയും രാജ്യത്തിന് ആവശ്യമാണ്. ഒപ്പം യുവാക്കള്‍ക്ക് അവസരവും. സ്വാതന്ത്ര്യത്തിന്റെ ഈ സദ്ചരിത കാലഘട്ടത്തില്‍ ഇന്ത്യ അതിന്റെ നഗര ഭൂദൃശ്യങ്ങളെ അതിവേഗത്തില്‍ മാറ്റങ്ങള്‍ക്കു വിധേയമാക്കി കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം, പരിശീലനം എന്നിവയുടെ തുടര്‍ച്ചയായ പുരോഗതി ഉറപ്പാക്കാന്‍ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാജ്യം പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളെ,
വിദ്യാഭ്യാസ മേഖല വഴി ആത്മനിര്‍ഭര്‍ ഭാരത പ്രചാരണം ശക്തിപ്പെടുത്താന്‍ നിങ്ങളുടെ സംഭാവനകള്‍ രാജ്യത്തിന് വളരെ ഉപകരിക്കും. ഒന്നിച്ചു പരിശ്രമിച്ചാല്‍ ബജറ്റിലെ ലക്ഷ്യങ്ങള്‍ അതിവേഗത്തില്‍ കൈവരിക്കാന്‍ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഗ്രാമങ്ങളില്‍ നമുക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രമെ ഉള്ളു. എന്നാല്‍ സ്മാര്‍ട്ട് ക്ലാസ്, ആനിമേഷന്‍, വിദൂര വിദ്യാഭ്യാസം, അല്ലെങ്കില്‍ ഒരു ക്ലാസ്, ഒരു ചാനല്‍ എന്ന നമ്മുടെ പുതിയ സങ്കല്‍പം തുടങ്ങിയവ വഴി ഗ്രാമങ്ങളില്‍ പോലും മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സാധിക്കും എന്നാണ് അനുഭവം കാണിക്കുന്നത്.ഇതിന് ബജറ്റില്‍ വ്യവസ്ഥയുണ്ട്. ഇത് എങ്ങിനെ നടപ്പാക്കും.
ബജറ്റ് എങ്ങിനെയാവണം എന്നുള്ള ചര്‍ച്ചയല്ല ഇന്നു പ്രതീക്ഷിക്കുന്നത്. കാരണം അത് കഴിഞ്ഞു. ഇനി ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എത്രവേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും എന്നാണ് ചര്‍ച്ച ചെയ്യുക. നിങ്ങള്‍ ബജറ്റ് പഠിച്ചിരിക്കും. ഈ മഖേലയിലാണ്. നിങ്ങള്‍. നിങ്ങള്‍ നിങ്ങളുടെയും വിദ്യാഭ്യാസ വകുപ്പ്, നൈപുണ്യ പരിശീലന വകുപ്പ് എന്നിവയുടെയും ആവശ്യങ്ങളും കൂടി സംയോജിപ്പിച്ചുകൊണ്ട് സമയബന്ധിതമായി നല്ല മാര്‍ഗ രേഖ തയാറാക്കാന്‍ ശ്രമിക്കുക. നാം ബജറ്റ് ഒരു മാസം മുമ്പെ അവതരിപ്പിച്ചിരിക്കുകയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.
മുമ്പ് ഫെബ്രുവരി 28 നായിരുന്നല്ലേ ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ അത് ഫെബ്രുവരി 1 നാണ്. അതിനാല്‍ നാം ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിക്കുന്ന ഏപ്രില്‍ 1 നു മുമ്പായി എല്ലാ ക്രമീകരണങ്ങളും തയാറായിരിക്കണം.നമുക്ക് സമയം പാഴാക്കാനില്ല. അതിനാല്‍ നിങ്ങള്‍ ധാരാളമായി സംഭാവന ചെയ്യണം. ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നു ഞാന്‍ മനസിലാക്കുന്നു. അവ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടതല്ല. സ്വകാര്യ - പൊതു പങ്കാളിത്തത്തോടെ രാജ്യത്ത് കുറെയധികം സൈനിക സ്‌കൂളുകള്‍ ആരംഭിക്കാന്‍ നാം തീരുമാനിച്ചിരിക്കുകയാണ്. എന്തായിരിക്കണം അതിന്റ ഘടന. എന്തായിരിക്കണം സ്വകാര്യ - പൊതു പങ്കാളിത്തത്തിന്റെ മാതൃക. പ്രതിരോധ മന്ത്രാലയമാണ് അതിന്റെ ബജറ്റ് തരുന്നത്. പുതിയ സൈനിക സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഏതു തരത്തിലുള്ള പ്രത്യേക പരിശീലനമാണ് ആവശ്യം. കാരണം അതില്‍ ശാരീരിക യോഗ്യത കൂടി ഉള്‍പ്പെടുന്നു. അതെ എങ്ങിനെ സാധിക്കാം.
അതുപോലെ തന്നെയാണ് സ്‌പോര്‍ട്‌സിന്റെ കാര്യവും. ഈ വര്‍ഷത്തെ ഒളിമ്പിക്‌സിനു ശേഷം രാജ്യത്തെ സ്‌പോര്‍ട്‌സിന് പ്രത്യേക ശ്രദ്ധ നല്‍കിവരുന്നു. അത് കഴിവുകളുടെ ലോകത്തിന്റെ വിഷയം മാത്രമല്ല, അത് സ്‌പോര്‍ട്‌സ് ലോകത്തിന്റെ വിഷയം കൂടിയാണ്. അതില്‍ സാങ്കേതിക വിദ്യയ്ക്കും തന്ത്രങ്ങള്‍ക്കും വലിയ പങ്കുണ്ട്. നമുക്ക് നമ്മുടെ പങ്ക് എന്താണ് എന്നു ചിന്തിക്കാം.
നമ്മുടെ രാജ്യത്ത് നളന്ദ, തക്ഷശില, വല്ലഭി തുടങ്ങിയ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോയി പഠിക്കാന്‍ നിര്‍ബന്ധതരാകുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.അതു നമുക്കു നല്ലതാണോ.അനാവശ്യ പണമാണ് കുടുംബങ്ങള്‍ ചെലവഴിക്കുന്നത്. രാജ്യത്തിനു പുറത്തേയ്ക്കു പോകുന്ന കുട്ടികള്‍ക്കു വേണ്ടി കുടുംബം വായ്പായെടുക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ പഠിക്കുന്നതിനായി ലോക സര്‍വകലാശാലകളെ നമുക്ക് എന്തുകൊണ്ട് ഇവിടേയ്ക്കു കൊണ്ടുവന്നു കൂടാ. അപ്പോള്‍ കുറഞ്ഞ ചെലവിലും നമ്മുടെ ചുറ്റുപാടുകളിലും അവര്‍ക്ക് ഇവിടെ പഠിക്കാമല്ലോ. എങ്ങിനെ 21-ാം നൂറ്റാണ്ടിനു അനുയോജ്യമായ, പ്രീ പ്രൈമറി മുതല്‍ ബിരുദാനന്തരം വരെയുള്ള വിദ്യാഭ്യാസത്തിന്റെ രൂപ രേഖ എങ്ങിനെ തയാറാക്കാം.
ബജറ്റ് കുറെക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍, നമുക്ക് അതെക്കുറി്ച്ച് അടുത്ത വര്‍ഷം ചിന്തിക്കാം. ഇ്‌പ്പോള്‍ ഈ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ എങ്ങിനെ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാം എന്നു ചിന്തിക്കുക. അതിലൂടെ പരമാവധി ഫലമല്ല ഭാവി ഉണ്ടാവണം.ഉദാഹരണം, അടല്‍ ടിങ്കറിംങ് ലാബുമായി ബന്ധപ്പെട്ടവര്‍ വ്യത്യസ്തരാണ്. എന്നാല്‍ അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധപ്പെട്ടവരാണ്. നവീകരണത്തെ കുറിച്ച് നാം പറയുമ്പോള്‍, ഈ അടല്‍ ടിങ്കറിംങ് ലാബുകളെ എങ്ങിനെ നവീകരിക്കാം എന്നു നാം ചിന്തിക്കണം.ബജറ്റില്‍ ദേശീയ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ കുറെ പ്രശ്‌നങ്ങള്‍ ബജറ്റില്‍ ഉണ്ട്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കാനും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ അമൃത കാലത്തിന് ശില പാകാനുമാണ് നാം ആഗ്രഹിക്കുന്നത്.
നിങ്ങളെ പോലെ മുഖ്യ ഗുണഭോക്താക്കളുമായി ചേര്‍ന്ന് പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരികയാണ് അത്യാവശ്യം. ബജറ്റിനു ശേഷം ഒരു ഹ്രസ്വ മാന്ദ്യം ഉണ്ടായിട്ടുണ്ട്. അതിനു ശേഷം എല്ലാ എംപിമാരും ബജറ്റ് ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചകളില്‍ നിന്ന് പല നല്ല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നു. പക്ഷെ നാം ഇതിന്റെ വ്യാപ്തി കൂടുതല്‍ വ്യാപിപ്പിച്ചരിക്കുന്നു. ഇപ്പോള്‍ നിര്‍ദ്ദിഷ്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നു.
എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, പിന്നെ എല്ലാവരുടെയും പ്രയത്‌നം എന്ന് ഞാന്‍ ഊന്നിപ്പറയുമ്പോള്‍ ബജറ്റില്‍ അതു വളരെ പ്രധാനപ്പെട്ടതാണ്. ബജറ്റ് വെറും പ്രസ്താവനയല്ല. നമ്മുടെ പരിമിതമായ വിഭവങ്ങള്‍ കൊണ്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്കു സാധിക്കും. പക്ഷെ അതിന് ശരിയായ രീതിയില്‍ സമബന്ധിതമായി ബജറ്റിനെ ഉപയോഗിക്കണം. അതു സാധ്യമാകണമെങ്കില്‍ എല്ലാവരുടെയും മനസില്‍ ബജറ്റിനെ സംബന്ധിച്ച വ്യക്തത ഉണ്ടാവണം.
ഇന്നത്തെ ചര്‍ച്ചകള്‍ വിദ്യാഭ്യാസ നൈപുണ്യ മന്ത്രാലയങ്ങള്‍ക്ക് വലിയ പ്രയോജനം ചെയ്യും. ബജറ്റിലെ അതിര്‍രേഖകള്‍ സംബന്ധിച്ച് നിങ്ങളുടെ ചര്‍ച്ചകളില്‍ നിരവധി പ്രായോഗിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അഭിപ്രായങ്ങള്‍ തുറന്നു പറയുക. ഏറ്റവും പ്രധാനം ഏങ്ങിനെ ഗവണ്‍മെന്റും സാമൂഹിക സംവിധാനവും തമ്മില്‍ വിടവില്ലാതെ ഈ നിര്‍ദ്ദേശങ്ങള്‍ ലളിതമായി നടപ്പിലാക്കും എന്നതാണ്. എങ്ങിനെ ഒന്നിച്ചു പ്രവര്‍ത്തിക്കും എന്നതു സംബന്ധിച്ചാണ് ഈ ചര്‍ച്ച.
ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ നടത്തിയ ചര്‍ച്ച വലിയ ഫലങ്ങള്‍ ഉളവാക്കും. വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി അതിന്മേല്‍ പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാന്‍ അതത് വകുപ്പുകള്‍ക്കു സാധിക്കുകയും ചെയ്യും. കുറെക്കൂടി മെച്ചപ്പട്ട ഫലങ്ങളുമായി അടുത്ത ബജറ്റ് ഞങ്ങള്‍ തയാറാക്കുന്നതാണ്. നിങ്ങള്‍ക്ക് നന്മകള്‍ നേരുന്നു. വളരെ നന്ദി.
--ND--
(Release ID: 1801065)
Visitor Counter : 405
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada