ഉപരാഷ്ട്രപതിയുടെ കാര്യാലയം

ആരോഗ്യത്തിനും ക്ഷേമത്തിനും സുരക്ഷിതമായ കുടിവെള്ളത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യം ഉപ രാഷ്ട്രപതി ചൂണ്ടിക്കാട്ടി; നാഷണൽ വാഷ് കോൺക്ലേവ്-2022 ഉദ്ഘാടനം ചെയ്തു

Posted On: 23 FEB 2022 5:07PM by PIB Thiruvananthpuram

രോഗങ്ങളെ തടയുന്നതിനും ജനങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സുരക്ഷിതമായ കുടിവെള്ളം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് എടുത്തുപറഞ്ഞു.  കൊവിഡ്  മഹാമാരിയുടെ വ്യാപനം കുറഞ്ഞതിനാൽ ജനങ്ങൾ അവരുടെ ജാഗ്രത കുറയ്ക്കരുതെന്നും ഇടയ്ക്കിടെ കൈ കഴുകുന്ന ശീലം തുടരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

നാഷണൽ വാഷ് കോൺക്ലേവ്-2022 ഇന്ന് ചെന്നൈയിലെ രാജ്ഭവനിൽ നിന്ന് അദ്ദേഹം വിർച്യുൽ ആയി ഉദ്ഘാടനം ചെയ്തു. സുരക്ഷിതമായ വെള്ളം, ശുചിത്വ രീതികൾ തുടങ്ങിയ ആരോഗ്യ സംരക്ഷണ നടപടികൾ അങ്കണവാടികളിൽ നിന്നും പ്രൈമറി സ്കൂളുകളിൽ നിന്നും ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്തി രാജ് (എൻഐആർഡിപിആർ), ജലശക്തി മന്ത്രാലയം, പഞ്ചായത്തീരാജ് മന്ത്രാലയം, യുനിസെഫ്, മറ്റ് വികസന പങ്കാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് ജലം, ശുചിത്വം, ആരോഗ്യസംരക്ഷണം (Water, Sanitation and Hygiene -WASH) എന്നിവയെക്കുറിച്ചുള്ള ത്രിദിന വെർച്വൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. പഞ്ചായത്തുകളിൽ ജലം, ശുചിത്വം, ആരോഗ്യ സംരക്ഷണ നടപടികൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഈ കോൺക്ലേവ് പ്രാധാന്യം നൽകുന്നു.

 



(Release ID: 1800601) Visitor Counter : 146