രാജ്യരക്ഷാ മന്ത്രാലയം
പാരച്യൂട്ട് റെജിമെന്റ് യൂണിറ്റുകൾക്ക് കരസേനാ മേധാവി 'പ്രസിഡന്റ്‌സ് കളർസ്' അവാര്‍ഡ് സമ്മാനിച്ചു
Posted On:
23 FEB 2022 3:21PM by PIB Thiruvananthpuram
പാരച്യൂട്ട് റെജിമെന്റിലെ 11 പാരച്യൂട്ട് (പ്രത്യേക സേനാ വിഭാഗം), 21 പാരച്യൂട്ട് (പ്രത്യേക സേനാ വിഭാഗം), 23 പാരച്യൂട്ട്, 29 പാരച്യുട്ട് എന്നീ നാല് ബറ്റാലിയനുകൾക്കാണ്, 2022 ഫെബ്രുവരി 23-ന് ബംഗളുരുവിലെ പാരച്യൂട്ട് റെജിമെന്റ് പരിശീലന കേന്ദ്രത്തിൽ നടന്ന പരേഡിൽ വച്ച് കരസേനാ മേധാവി ജനറൽ എംഎം നരവനെ അഭിമാനകരമായ ‘പ്രസിഡന്റ്‌സ് കളർസ്' അവാര്‍ഡ് സമ്മാനിച്ചത്.
സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യാനന്തരവുമുള്ള പ്രവർത്തനങ്ങളിൽ അസൂയാർഹമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന, ഇന്ത്യൻ കരസേനയുടെ ഒരു വരേണ്യ റെജിമെന്റാണ് പാരച്യൂട്ട് റെജിമെന്റ്. സ്വാതന്ത്ര്യാനന്തരം, റെജിമെന്റിന്റെ ബറ്റാലിയനുകൾ, 32 ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് യൂണിറ്റ് ബഹുമതി പത്രങ്ങൾ നേടിയിട്ടുണ്ട്. പാരച്യൂട്ട് റെജിമെന്റിലെ ഉദ്യോഗസ്ഥർ 08 അശോക ചക്ര, 14 മഹാവീർ ചക്ര, 22 കീർത്തി ചക്ര, 63 വീർ ചക്ര, 116 ശൗര്യ ചക്ര എന്നിവയും ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള 601 സേന മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്.
പരേഡ് വീക്ഷിച്ച ശേഷം, പാരച്യൂട്ട് റെജിമെന്റിന്റെ ധീരതയുടെയും ത്യാഗത്തിന്റെയും സമ്പന്നമായ പാരമ്പര്യത്തെ കരസേനാ മേധാവി അഭിനന്ദിച്ചു.
(Release ID: 1800556)
Visitor Counter : 169