രാജ്യരക്ഷാ മന്ത്രാലയം

ദേശീയ യുദ്ധ സ്മാരകത്തിൽ സ്കൂൾ ബാൻഡുകൾ ഇന്ന് മുതൽ വാദ്യമേളം അവതരിപ്പിക്കും

Posted On: 23 FEB 2022 3:16PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ഊഴമനുസരിച്ച് സ്കൂൾ ബാൻഡുകൾ 2022 ഫെബ്രുവരി 23 മുതൽ വാദ്യമേളം അവതരിപ്പിക്കും. വിദ്യാഭ്യാസ മന്ത്രാലയവും ഡൽഹി സർക്കാരുമായി കൂടിയാലോചിച്ച് സ്കൂൾ ബാൻഡുകളുടെ പട്ടിക CBSE തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ സ്കൂൾ ബാൻഡുകൾക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രകടനം നടത്താൻ അവസരമൊരുങ്ങും. ദേശീയ യുദ്ധ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചതിന്റെ മൂന്നാം വാർഷികത്തിന് മുന്നോടിയായി ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

സ്കൂൾ കുട്ടികളിൽ രാജ്യസ്നേഹം, കടമകൾ നിർവ്വഹിക്കാനുള്ള അർപ്പണബോധം, ധൈര്യം, ത്യാഗം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. സാംസ്കാരിക-പ്രതിരോധ മന്ത്രാലയങ്ങളുടെ 'വീർ ഗാഥ' പദ്ധതിയുടെ ദർശനം മുന്നോട്ട് കൊണ്ടുപോകുകയാണ് ഉദ്ദേശ്യം. യുദ്ധവീരന്മാരുടെ വീര കഥകൾ പരിചയപ്പെടുത്തിന്നതിലൂടെ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതും, അവരിൽ രാജ്യസ്നേഹം വളർത്തിയെടുക്കുന്നതുമാണ് 'വീർ ഗാഥ' പദ്ധതിയുടെ ദർശനം.  

ഡയറക്ടറേറ്റ് ഓഫ് നാഷണൽ വാർ മെമ്മോറിയൽ & മ്യൂസിയം, ഹെഡ്ക്വാർട്ടർ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (NWM&M, HQ IDS) - മായി സഹകരിച്ച്, പതിവ് പരിപാടിയെന്ന നിലയിൽ വാദ്യമേളം അവതരിപ്പിക്കാൻ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള ഓരോ സ്കൂൾ ബാൻഡിനെ വീതം തിരഞ്ഞെടുക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അതത് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സ്കൂളുകളെ ഏകോപിപ്പിക്കാനുള്ള ചുമതല CBSE യ്ക്ക് നിർവ്വഹിക്കുന്നു.



(Release ID: 1800546) Visitor Counter : 147