ധനകാര്യ മന്ത്രാലയം

24.01.2022-വരെ 71 ലക്ഷത്തിൽ അധികം പേർ അടൽ പെൻഷൻ പദ്ധതിയുടെ ഭാഗമായി  

Posted On: 08 FEB 2022 1:36PM by PIB Thiruvananthpuram


ന്യൂ ഡൽഹി, ഫെബ്രുവരി 08, 2022

PFRDA നൽകിയ വിവരം അനുസരിച്ഛ്, 71,06,743 പേർ 24.01.2022-വരെ (2021-22 സാമ്പത്തിക വർഷത്തിൽ)
അടൽ പെൻഷൻ പദ്ധതിയുടെ ഭാഗമായി. കേന്ദ്ര ധന സഹമന്ത്രി ഡോ. ഭഗവത് കിഷൻറാവു കരാഡ് രാജ്യ സഭയിൽ രേഖ മൂലം നൽകിയ മറുപടിയിൽ അറിയിച്ചതാണ് ഈ കാര്യം. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ, പദ്ധതിയിൽ ചേർന്നവരുടെ സംഖ്യ ചുവടെ നൽകുന്നു:
 

 

2016-17

2017-18

2018-19

2019-20

2020-21

23,98,934

48,21,632

57,12,824

68,83,373

79,14,142

 


2015 മെയ് 9-ന് ആരംഭിച്ച അടൽ പെൻഷൻ പദ്ധതി എല്ലാ ഇന്ത്യക്കാർക്കും - പ്രത്യേകിച്ച് പാവപ്പെട്ടവർക്കും, സൗകര്യങ്ങൾ/അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്കും, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും - ഒരു സാർവത്രിക സാമ്പത്തിക സുരക്ഷാ സംവിധാനം ഉറപ്പാക്കുന്നു. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉള്ള 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്മാർക്കും പദ്ധതിയിൽ ചേരാം.
 
 
 
 
 
 
ReplyReply to allForward


(Release ID: 1796475) Visitor Counter : 153