ധനകാര്യ മന്ത്രാലയം

ആദായനികുതി വകുപ്പിന്റെ പുതിയ e-ഫയലിംഗ് പോർട്ടലിൽ 6.17 കോടിയോളം ഐടി റിട്ടേണുകളും, 19 ലക്ഷത്തോളം പ്രധാന ടാക്സ് ഓഡിറ്റ് റിപ്പോർട്ടുകളും സമർപ്പിക്കപ്പെട്ടു

Posted On: 07 FEB 2022 4:57PM by PIB Thiruvananthpuram

2022 ഫെബ്രുവരി 6 വരെയുള്ള കണക്കുകൾ പ്രകാരം, ആദായനികുതി വകുപ്പിന്റെ പുതിയ e-ഫയലിംഗ് പോർട്ടലിൽ 6.17 കോടിയോളം ഐടി റിട്ടേണുകളും, 19 ലക്ഷത്തോളം പ്രധാന ടാക്സ് ഓഡിറ്റ് റിപ്പോർട്ടുകളും സമർപ്പിക്കപ്പെട്ടു.

2021-22 അസ്സെസ്സ്മെന്റ് വർഷത്തേക്ക് സമർപ്പിക്കപ്പെട്ട 6.17 കോടി ആദായ നികുതി റിട്ടേണുകളിൽ, 48% ITR-1 (2.97 കോടി) ഉം, 9% ITR-2 (56 ലക്ഷം) ഉം, 13% ITR-3 (81.6 ലക്ഷം) ഉം ആണ്. സമർപ്പിക്കപ്പെട്ട റിട്ടേണുകളുകളുടെ 27% ITR-4 (1.65 കോടി), ITR-5 (10.9 ലക്ഷം), ITR-6 (4.84 ലക്ഷം) & ITR-7 (1.32 ലക്ഷം) എന്നിവയാണ്.

2021-22 സാമ്പത്തിക വർഷത്തിൽ, 1.73 ലക്ഷത്തിൽ അധികം ഫോം 3CA-3CD ഉം,15.62 ലക്ഷം  
ഫോം 3CB-3CD ഉം ഫയൽ ചെയ്യപ്പെട്ടു. 2022 ഫെബ്രുവരി 6 വരെയുള്ള കണക്കുകൾ പ്രകാരം (ഫോം 10B, 29B, 29C, 3CEB, 10CCB, 10 BB) തുടങ്ങിയ 1.61 ലക്ഷത്തിലേറെ മറ്റ് നികുതി ഓഡിറ്റ് റിപ്പോർട്ടുകളും ഹാജരാക്കപ്പെട്ടു.  

TARs/ITRs എന്നിവ അധികം വൈകാതെ തന്നെ ഫയൽ ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ, ഇ-മെയിലുകൾ, മൊബൈൽ സന്ദേശങ്ങൾ, ട്വീറ്റുകൾ എന്നിവയിലൂടെ വകുപ്പ് നൽകി വരികയായിരുന്നു.

ഇ-ഫയലിംഗുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിനായി നികുതിദായകരെ സഹായിക്കുന്നത് ലക്ഷ്യമിട്ട് TAR.helpdesk@incometax.gov.inITR.helpdesk@incometax.gov.in എന്നീ രണ്ട് പുതിയ ഇ-മെയിൽ ഐഡികളും തയ്യാറാക്കിയിരുന്നു.

2021-22 അസ്സെസ്സ്മെന്റ് വർഷത്തിലെ ടാക്സ് ഓഡിറ്റ് റിപ്പോർട്ടുകൾ, ആദായനികുതി റിട്ടേണുകൾ എന്നിവ സമർപ്പിക്കാനുള്ള എല്ലാ നികുതി ദായകരും/ടാക്സ് പ്രൊഫഷണലുകളും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കിക്കൊണ്ട് ഇവ എത്രയും വേഗം സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

 

***



(Release ID: 1796242) Visitor Counter : 144