റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഭാരത്മാല പദ്ധതിയുടെ കീഴിലുള്ള സാമ്പത്തിക ഇടനാഴികൾ

Posted On: 02 FEB 2022 3:40PM by PIB Thiruvananthpuram




ന്യൂ ഡൽഹി, ഫെബ്രുവരി 02, 2022

 

ഭാരത്മാല പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് കീഴിൽ 9,000 കിലോമീറ്റര് നീളമുള്ള സാമ്പത്തിക ഇടനാഴികളുടെ നിർമ്മാണം വിഭാവനം ചെയ്യുന്നു. ഇതിൽ, 6,087 കിലോമീറ്റര് വരുന്ന പദ്ധതികൾക്ക് അനുമതി നൽകി കഴിഞ്ഞു. വരുന്ന രണ്ട് സാമ്പത്തിക വർഷങ്ങളിൽ ബാക്കി ഇടനാഴികളുടെ നിർമ്മാണ അനുമതി നൽകും. ഇതുവരെ, 1,613 കിലോമീറ്റര് ഇടനാഴികളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ബാക്കി 2026-27 ഓടെ പൂർത്തിയാക്കും.   


         കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി രാജ്യ സഭയിൽ രേഖ മൂലം നൽകിയ മറുപടിയിലാണ് ആണ് ഈ വിവരം നൽകിയത്.


(Release ID: 1794718) Visitor Counter : 156


Read this release in: English , Urdu , Marathi , Tamil