ധനകാര്യ മന്ത്രാലയം
വടക്കുകിഴക്കിനായി പ്രധാനമന്ത്രിയുടെ വികസന മുന്‍കൈ 'പി.എം. ഡിവൈന്‍' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു; 1500 കോടി രൂപ അനുവദിച്ചു
Posted On:
01 FEB 2022 1:09PM by PIB Thiruvananthpuram
വടക്ക്-കിഴക്കനായി പ്രധാനമന്ത്രിയുടെ വികസന മുന്‍കൈ, പി.എം-ഡിവൈന്‍ എന്ന പുതിയ പദ്ധതി 2022-23 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
വടക്ക്-കിഴക്കന്‍ കൗണ്‍സില്‍ വഴിയായിരിക്കും പിഎം-ഡിവൈന്‍ നടപ്പാക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. പുതിയ പദ്ധതിക്ക് പ്രാരംഭ വിഹിതമായി 1,500 കോടി രൂപ നീക്കിവയ്ക്കും. പ്രധാനമന്ത്രിയുടെ ഗതിശക്തിയുടെ സ്വഭാവത്തിലുള്ള പശ്ചാത്തലസൗകര്യ വികസനത്തിനും വടക്കു കിഴക്കന്‍ മേഖലയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക വികസന പദ്ധതികള്‍ക്കും ഇത് ധനസഹായം നല്‍കും. വിവിധ മേഖലകളിലെ വിടവുകള്‍ നികത്തി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഉപജീവന പ്രവര്‍ത്തനങ്ങളും ഇത് സാദ്ധ്യമാക്കും, മന്ത്രി വിശദീകരിച്ചു. എന്നിരുന്നാലും, ഇത് നിലവിലുള്ള കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന പദ്ധതികള്‍ക്ക് പകരമല്ല. കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും തങ്ങളുടെ സ്പര്‍ഷ്ടമായ പദ്ധതികള്‍ അവതരിപ്പിക്കാമെങ്കിലും, സംസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്നവയ്ക്ക് മുന്‍ഗണന നല്‍കും.
പദ്ധതിക്ക് കീഴില്‍ ധനസഹായം നല്‍കേണ്ട പദ്ധതികളുടെ പ്രാരംഭ ലിസ്റ്റ് ചുവടെ നല്‍കിയിരിക്കുന്നു:
പി.എം ഡിവൈന് കീഴിലുള്ള പദ്ധതികളുടെ പ്രാഥമിക ലിസ്റ്റ്
നമ്പര്‍ |
പദ്ധതിയുടെ പേര് |
ആകെ പ്രതീക്ഷിത ചെലവ് (കോടിയില്‍) |
1 |
വടക്കു കിഴക്കന്‍ ഇന്ത്യ, ഗുവാഹത്തി (ഒന്നിലധികം സംസ്ഥാനങ്ങള്‍) എന്നിവിടങ്ങളില്‍ കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള ഹെമോടോലിംഫോയ്ഡ് കാന്‍സറുകള്‍ കൈകാര്യം ചെയ്യുന്നതുള്ള സമര്‍പ്പിത സേവനങ്ങള്‍ സ്ഥാപിക്കല്‍- 129 കോടി |
129 |
2 |
നെക്ടാര്‍ ഉപജീവനം മെച്ചപ്പെടുത്തല്‍ പദ്ധതി (ഒന്നിലധികം സംസ്ഥാനങ്ങള്‍) - 67കോടി |
67 |
3 |
വടക്കുകിഴക്കന്‍ ഇന്ത്യയില്‍ (ഒന്നിലധികം സംസ്ഥാനങ്ങള്‍) ശാസ്ത്രീയ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് - 45 കോടി |
45 |
4 |
പടിഞ്ഞാറന്‍ വശത്ത് ഐസ്വാള്‍ ബൈ-പാസിന്റെ നിര്‍മ്മാണത്തിന്- 500 കോടി |
500 |
5 |
പശ്ചിമ സിക്കിമിലെ പെല്ലിംഗ് ടു സംഗ-ചോലിങ്ങിനുള്ള പാസഞ്ചര്‍ റോപ്പ് വേ സംവിധാനത്തിനുള്ള ഗ്യാപ്പ് ഫണ്ടിംഗ് - 64 കോടി |
64 |
6 |
ദക്ഷിണ സിക്കിമിലെ ധാപ്പര്‍ മുതല്‍ ഭലേയ്ദുംഗ വരെയുള്ള പരിസ്ഥിതി സൗഹൃദ റോപ്പ്‌വേയ്ക്ക് (കേബിള്‍ കാര്‍) ഗ്യാപ്പ് ഫണ്ടിംഗ് - 58 കോടി |
58 |
7 |
മിസോറം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ മുള ബന്ധിപ്പിക്കല്‍ റോഡ് നിര്‍മ്മിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റ് - 100 കോടി |
100 |
8 |
മറ്റുള്ളവ (കണ്ടെത്താനുള്ളത്) - 537 കോടി |
537 |
|
ആകെ |
1500 |
ND
***
(Release ID: 1794467)
Visitor Counter : 294