ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 166.68 കോടി കവിഞ്ഞു


കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 61 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍

രോഗമുക്തി നിരക്ക് നിലവില്‍ 94.60%

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,67,059 പേര്‍ക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 17,43,059

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 15.25%

Posted On: 01 FEB 2022 9:23AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 61 ലക്ഷത്തിലധികം (61,45,767) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള 
കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 166.68  കോടി (1,66,68,48,204)  പിന്നിട്ടു. 
1,83,14,397 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് 
നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,95,812
രണ്ടാം ഡോസ് 98,72,509
കരുതല്‍ ഡോസ് 33,89,571

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,96,880
രണ്ടാം ഡോസ് 1,72,49,997
കരുതല്‍ ഡോസ് 39,60,119

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,66,52,398
രണ്ടാം ഡോസ്  3,59,546

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 54,13,03,255
രണ്ടാം ഡോസ് 40,62,14,255

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,03,45,885
രണ്ടാം ഡോസ് 17,16,54,296

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,49,25,432
രണ്ടാം ഡോസ്   10,69,75,936
കരുതല്‍ ഡോസ് 51,52,313

കരുതല്‍ ഡോസ്  1,25,02,003

ആകെ 1,66,68,48,204

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,54,076  പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 
3,92,30,198 ആയി.

ദേശീയ രോഗമുക്തി നിരക്ക് 94.60% ആണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,67,059  പേര്‍ക്കാണ്.  

നിലവില്‍ 17,43,059 പേരാണ് ചികിത്സയിലുള്ളത്.  നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.20 
ശതമാനമാണ്.   
 
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,28,672  പരിശോധനകള്‍ 
നടത്തി. ആകെ 73.06  കോടിയിലേറെ (73,06,97,193) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 15.25 ശതമാനമാണ്.   പ്രതിദിന 
രോഗസ്ഥിരീകരണ നിരക്ക് 11.69 ശതമാനമാണ്.


(Release ID: 1794064) Visitor Counter : 156